For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ കോവിഡ് മോശമാകുന്നതിന്റെ 3 ലക്ഷണങ്ങള്‍

|

മിക്ക കൊറോണ വൈറസ് അണുബാധകളും അതായത് ഏകദേശം 80 ശതമാനവും സ്വഭാവത്തില്‍ സൗമ്യമായിരിക്കും. രോഗം ബാധിച്ചവര്‍ പരിചരണത്തിലൂടെ താരതമ്യേന പെട്ടെന്ന് സുഖം പ്രാപിക്കും. എന്നിരുന്നാലും, ശേഷിക്കുന്ന കേസുകളില്‍ വൈറസ് കഠിനമായ ലക്ഷണങ്ങളുണ്ടാക്കുകയും അത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളിലാണ് കോവിഡ് ബാധ മൂലം മരണങ്ങള്‍ വരെ സംഭവിക്കുന്നത്.

Most read: കോവിഡ് പിടിച്ചോ? രോഗമുക്തിക്ക് ഈ ജ്യൂസുകള്‍ സഹായിക്കുംMost read: കോവിഡ് പിടിച്ചോ? രോഗമുക്തിക്ക് ഈ ജ്യൂസുകള്‍ സഹായിക്കും

മിക്ക ആളുകളിലും കോവിഡ് ലക്ഷണങ്ങള്‍ ഒരേ രീതിയില്‍ ആരംഭിക്കുന്നു. എന്നിരുന്നാലും, അതിന്റെ തീവ്രത മിക്കവാറും ശ്രദ്ധിയില്‍ പെടുന്നത് അഞ്ചാം ദിവസമായിരിക്കും. ഇത് സംഭവിക്കുന്നത് ശരീരത്തിലെ സൈറ്റോകൈന്‍ മാറ്റം മൂലമാണ്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന കോശങ്ങളുടെ ഓട്ടോബോഡികള്‍ അഴിക്കാന്‍ കാരണമാകുന്നു. ചിലരെ സംബന്ധിച്ചിടത്തോളം, അവരുടെ ജനിതകപരമായ കാരണങ്ങളാലോ കൊമോര്‍ബിഡിറ്റികളുടെയോ തീവ്രത കാരണമായോ രോഗം കഠിനമായേക്കാം. എന്നിരുന്നാലും, മിക്ക ആരോഗ്യം വിദഗ്ധരും പറയുന്നത് സമയബന്ധിതമായ വൈദ്യസഹായം നല്‍കുന്നതിലൂടെ ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാമെന്നാണ്.

 കോവിഡ് കഠിനമാകുന്നതിന്റെ ലക്ഷണങ്ങള്‍

കോവിഡ് കഠിനമാകുന്നതിന്റെ ലക്ഷണങ്ങള്‍

നിങ്ങളുടെ ശരീരത്തിലെ വൈറസ് കഠിനമാവാതെ നോക്കേണ്ടത് പ്രധാനമാണ്. മിതമായ വൈറസ് ആണ് ശരീരത്തില്‍ ഉള്ളതെങ്കില്‍ അത് ചിലപ്പോള്‍ കഠിനമായി മാറുന്ന ലക്ഷണങ്ങള്‍ രോഗികള്‍ മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. ഓക്‌സിജന്റെ അഭാവം, ശ്വാസതടസ്സം, സുപ്രധാന അവയവങ്ങള്‍ തകരാറിലാകുന്നത് എന്നിവയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ഗുരുതരമായ മുന്നറിയിപ്പ് അടയാളങ്ങളാണ്. കടുത്ത കോവിഡ് വൈറസിന്റെ തീവ്രതയും മുന്നറിയിപ്പ് അടയാളങ്ങളും അണുബാധയുടെ ആദ്യ ആഴ്ചയില്‍ തിരിച്ചറിയാന്‍ കഴിയും. അതിനാല്‍ രോഗികള്‍ക്ക് സമയബന്ധിതമായ ഇടപെടല്‍ നിര്‍ണായകമാണ്. ഓക്‌സിജന്റെ അളവ് കുറയുക, നെഞ്ചുവേദന അല്ലെങ്കില്‍ ശ്വാസം കിട്ടാത്ത അവസ്ഥ എന്നിവ കൂടാതെ, ആദ്യ ദിവസങ്ങളില്‍ നിങ്ങളില്‍ കാണാവുന്ന ചില മുന്നറിയിപ്പ് അടയാളങ്ങള്‍ ഇനിപ്പറയുന്നവയാണ്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് നിങ്ങളുടെ രോഗത്തിന്റെ തീവ്രത മനസിലാക്കാനും പെട്ടെന്ന് ചികിത്സ തേടാനും നിങ്ങളെ സഹായിക്കും.

മാറിയശേഷം തിരിച്ചെത്തുന്ന പനി

മാറിയശേഷം തിരിച്ചെത്തുന്ന പനി

കോവിഡ് അണുബാധയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമാണ് പനി. വൈറസ് രൂപാന്തരപ്പെടുമ്പോള്‍, എല്ലാ കേസുകളിലും പനി മാത്രം ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും, പനി ബാധിച്ചവര്‍ക്ക്, ശരീര താപനി 4-5 ദിവസത്തിനുശേഷവും കുറയുന്നില്ലെങ്കില്‍ സ്ഥിതി ആശങ്കാജനകമാണ്. അണുബാധയുടെ ആദ്യ ഏഴു ദിവസങ്ങളില്‍ കോവിഡ് രോഗികള്‍ അവരുടെ പനി എത്രത്തോളം നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാറിയെന്നു തോന്നിയശേഷം തിരിച്ചെത്തുന്ന പനിയെ രോഗികള്‍ കാര്യമായി എടുക്കണം. അല്ലെങ്കില്‍ കോഡിഡ് പോസിറ്റീവ് ആയ ശേഷം ഏതാനും ദിവസം കഴിഞ്ഞ് ഉണ്ടാകുന്ന പനിയും നിസ്സാരമാക്കി എടുക്കരുത്. ഈ രണ്ട് ഘട്ടത്തിനും രോഗി വൈദ്യസഹായം തേടേണ്ടതുണ്ട്. അനിയന്ത്രിതമായ പനി അല്ലെങ്കില്‍ കോവിഡിനൊപ്പം 6 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഒരു പനി, നിങ്ങളുടെ ആരോഗ്യകരമായ കോശങ്ങള്‍ക്ക് നേരെയുള്ള വൈറസിന്റെ ആക്രമണത്തെയായിരിക്കാം സൂചിപ്പിക്കുന്നത്. കോവിഡ് രോഗികള്‍ക്ക് ആദ്യത്തെ 5-7 ദിവസം നിര്‍ണ്ണായകമായി കണക്കാക്കാനുള്ള കാരണവും ഇതാണ്, കാരണം സൈറ്റോകൈനുകള്‍ വ്യാപിക്കുന്ന സമയമാണിത്.

Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

ആഴത്തിലുള്ള ചുമ

ആഴത്തിലുള്ള ചുമ

കോവിഡ് ബാധിച്ചാല്‍ പലരിലും ശക്തമായ, പ്രകോപിപ്പിക്കുന്ന, സ്ഥിരമായ ചുമ ഉണ്ടാകാം. രോഗിക്ക് ആഴത്തിലുള്ള ചുമ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ കഫം ഇല്ലാതെ വരണ്ട ചുമയാണെങ്കില്‍ ഇത് നിങ്ങളുടെ ശ്വാസകോശത്തിനും ശ്വാസകോശ അവയവങ്ങള്‍ക്കും ഗുരുതരമായ വൈറസ് ബാധിച്ചതിന്റെ മുന്നറിയിപ്പ് അടയാളമായിരിക്കാം. നിരന്തരമായ ചുമ, ശ്വാസതടസ്സം, പ്രകോപനം എന്നിവ ന്യൂമോണിയയുടെ ലക്ഷണങ്ങളാകാം. വരണ്ട അല്ലെങ്കില്‍ കഫം ഉല്‍പാദിപ്പിക്കാത്ത തരത്തിലുള്ള ചുമ കോവിഡ് രോഗികളില്‍ വളരെ സാധാരണമാണ്.

നെഞ്ചിലെ പ്രശ്‌നങ്ങള്‍

നെഞ്ചിലെ പ്രശ്‌നങ്ങള്‍

രോഗമുക്തി നേടുന്ന കാലയളവില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണം നെഞ്ചിലെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയാണ്. രോഗലക്ഷണങ്ങളുടെ ആരംഭം മുതല്‍ ഏത് സമയത്തും വേദന, അസ്വസ്ഥത അല്ലെങ്കില്‍ എന്നിവ അനുഭവപ്പെടുന്നത് നിസ്സാരമായി കാണരുത്. കോവിഡ് വൈറസ് പ്രധാനമായും ശ്വാസകോശത്തിന്റെ മുകള്‍ഭാഗത്തെ ആക്രമിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാം. ശ്വാസം എടുക്കുമ്പോള്‍ ബുദ്ധിമുട്ട്, നെഞ്ചിനു ചുറ്റും അസ്വസ്ഥത എന്നിവ കരുതിയിരിക്കണം. ഈ ലക്ഷണങ്ങള്‍ ആദ്യകാലം മുതല്‍ തന്നെ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ അവ കടുത്ത അണുബാധയ്ക്കും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. അത് പിന്നീട് രോഗമുക്തി കാലയളവ് നീളുന്നതിനും കാരണമാകും.

Most read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാംMost read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

രോഗികള്‍ ശ്രദ്ധിക്കാന്‍

രോഗികള്‍ ശ്രദ്ധിക്കാന്‍

നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍.എച്ച്.എസ്) അനുസരിച്ച് നിങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ക്വാറന്റൈനില്‍ തുടരുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമവും മാറ്റേണ്ടതുണ്ട്. പോഷകസമ്പുഷ്ടമായ, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. ചില മരുന്നുകള്‍ കൊറോണ വൈറസിനെ കൂടുതല്‍ വഷളാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അവരുടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുക. കോവിഡ് ലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.

English summary

Major Signs That Your COVID-19 Is Turning Dangerous

Here are the major signs that your COVID-19 is turning dangerous. Watch out these signs.
Story first published: Thursday, May 20, 2021, 9:54 [IST]
X