For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നവരൊന്ന് ശ്രദ്ധിക്കണം: അപകടമാണ്

|

ആരോഗ്യ സംരക്ഷണത്തിന് ഉണക്കമുന്തിരി വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് അധികമായി കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഉണക്കമുന്തിരി കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അമിതമായി കഴിക്കുമ്പോള്‍ അത് ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു അളവില്‍ കൂടുതല്‍ ഉണക്കമുന്തിരി കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കണം. ലഘുഭക്ഷണമായാണ് ഇത് പലപ്പോഴും കഴിക്കുന്നത്.

സാലഡിലും മറ്റും ഉണക്കമുന്തിരി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് അമിതമാവുമ്പോള്‍ അത് നിങ്ങളില്‍ ചില പ്രകടമായ ആരോഗ്യ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഉണക്കമുന്തിരി കഴിക്കുന്നത് വിശപ്പ് കുറക്കുന്നുണ്ട്, ഇത് വയറ് നിറഞ്ഞതുപോലെ തന്നെ നിങ്ങളെ നിലനിര്‍ത്തുന്നു. അതോടൊപ്പം തന്നെ മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. എന്നാല്‍ കൂടുതല്‍ കഴിക്കുന്നത് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. അധികമായാല്‍ ഉണക്കമുന്തിരി പ്രശ്‌നമാണ്. പ്രത്യേകിച്ച് അമിതവണ്ണം കുറക്കാന്‍ ശ്രമിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഫൈബര്‍ കൂടുതല്‍

ഫൈബര്‍ കൂടുതല്‍

ഉണക്കമുന്തിരിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരി വളരെയധികം കഴിക്കുന്നത് നിങ്ങളുടെ ദഹന ആരോഗ്യത്തിന് ദോഷകരമായി മാറുന്നുണ്ട്. കാരണം അമിത ഫൈബര്‍ നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ ഉണക്കമുന്തിരി മറ്റ് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നാരുകള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് അധിക ദ്രാവകം ആഗിരണം ചെയ്യാനും വയറിളക്കത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കാതെ അവ കൂടുതലായി കഴിക്കുന്നത് നിര്‍ജ്ജലീകരണം, ദഹനക്കേട്, മറ്റ് വയറ്റിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

ആന്റിഓക്സിഡന്റ്

ആന്റിഓക്സിഡന്റ്

പോളിഫിനോള്‍സ്, ബയോഫ്ളേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. എന്നിരുന്നാലും, നമ്മുടെ ശരീരത്തില്‍ വളരെയധികം ആന്റിഓക്സിഡന്റുകള്‍ ഉള്ളപ്പോള്‍ ഉണക്കമുന്തിരി മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആദ്യം അവ ഫ്രീ റാഡിക്കലുകളുമായി ഇടപഴകുകയും തുടര്‍ന്ന് ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ഓക്സിഡേറ്റീവ് നാശമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഉണക്കമുന്തിരി കൂടുതല്‍ കഴിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ഓര്‍മ്മിക്കേണ്ടതാണ്.

കലോറി

കലോറി

ശരീരഭാരം കുറക്കുന്നവര്‍ പരമാവധി കലോറി കുറച്ച് കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഉണക്കമുന്തിരിയില്‍ കലോറി കൂടുതലാണ്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഭക്ഷണത്തിലാണെങ്കില്‍, ഉണക്കമുന്തിരി മിതമായ അളവില്‍ കഴിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അമിതവണ്ണത്തിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ഉണക്കമുന്തിരി തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അധികം കഴിക്കാതിരിക്കുന്നതിന് വേണ്ടിയാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹ രോഗികള്‍ ഉണക്കമുന്തിരി കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കാരണം ഉണക്കമുന്തിരിയില്‍ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതെങ്കിലും പ്രമേഹ രോഗികളില്‍ അധികം കഴിക്കുന്നത് അല്‍പം ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മിതമായ അളവില്‍ ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 കുതിര്‍ത്ത മുന്തിരി

കുതിര്‍ത്ത മുന്തിരി

എന്നാല്‍ കുതിര്‍ത്ത ഉണക്കമുന്തിരിയാണെങ്കില്‍ അത് അവയുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാരണം അവയിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ശാരീരികോര്‍ജ്ജം നിങ്ങളില്‍ കുറവാണെങ്കില്‍ അവര്‍ക്ക് ദിവസവും ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കാരണം ഇവയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ ഊര്‍ജ്ജം എന്നിവ നല്‍കുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരിയിലെ ചില ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

ഉണക്കമുന്തിരിയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, പ്രതിദിനം കഴിക്കുന്നത് നല്ലതാണ്. പക്ഷേ കുറഞ്ഞ അളവിലെങ്കില്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ഉണക്കമുന്തിരി കഴിക്കുന്നത് ഇരുമ്പിന്റെ കുറവില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇരുമ്പിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും ഇത് പ്രയോജനകരമാണ്. 5-10 കറുത്ത ഉണക്കമുന്തിരി അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഉണക്കമുന്തിരി ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. അവയില്‍ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചക്ക് ദോഷകരമായി ബാധിക്കുന്ന കണ്ണുകളുടെ പേശികളുടെ അപചയത്തിന് കാരണമാകുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അങ്ങനെ, കാഴ്ചശക്തിയും കാഴ്ചയുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഇതിന് കഴിയും. എന്നാല്‍ അധികമാവാതെ ശ്രദ്ധിക്കണം.

അസിഡിറ്റി കുറക്കുന്നു

അസിഡിറ്റി കുറക്കുന്നു

ഉണക്കമുന്തിരിയില്‍ ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ്, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ധാരാളം ധാതുക്കളും ശരീരത്തിലെ വിഷവസ്തുക്കളും ദോഷകരമായ ദ്രാവകങ്ങളും പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നുണ്ട്. അവ ശരീരത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഇത് രക്തത്തിലെ വിഷാംശം കുറയ്ക്കാനും ആന്തരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ദോഷകരമായ വാതകങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

most read:കൊവിഡ് ചിലരില്‍ ഏഴ് മാസത്തിനപ്പുറവും സജീവമെന്ന് പഠനം

most read:തൊലിപ്പുറത്തുണ്ടാവും ലക്ഷണങ്ങള്‍ കരുതിയിരിക്കണം: കൊവിഡ് ഇങ്ങനേയും

English summary

Major Side Effects Of Eating Too Many Raisins In Malayalam

Here in this article we are sharing some side effects of eating too much raisins in malayalam. Take a look
Story first published: Thursday, February 3, 2022, 18:19 [IST]
X
Desktop Bottom Promotion