For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിംഫ് നോഡ് ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ചെറിയ പനി പോലും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതില്‍ നമ്മള്‍ പേടിക്കേണ്ടത് ക്യാന്‍സര്‍ തന്നെയാണ്. ക്യാന്‍സര്‍ എന്ന വില്ലനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാനാവും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ക്യാന്‍സര്‍ പല വിധത്തിലാണ് ഉള്ളത്. ഇതില്‍ ഓരോ ഭാഗത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പലര്‍ക്കും അറിയില്ല. ലിംഫ് നോഡ് ക്യാന്‍സര്‍ ആണ് ഇതില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്. കാരണം പുറമേ നിന്ന് പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത അവസ്ഥയിലായിരിക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്.

most read: ശ്വാസകോശത്തില്‍ പിടിമുറുക്കി രോഗം

ലിംഫ് നോഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്, ലക്ഷണങ്ങള്‍ എന്തൊക്കെ എന്നതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിലൂടെ അത് എന്തൊക്കെയാണ് നിങ്ങളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ. യഥാസമയം ലിംഫ് നോഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്.

ലിംഫ് നോഡുകള്‍

ലിംഫ് നോഡുകള്‍

എന്താണ് ലിംഫ് നോഡുകള്‍ എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ശരീരത്തില്‍ നൂറുകണക്കിന് ലിംഫ് നോഡുകള്‍ ഉണ്ട്. കക്ഷങ്ങളിലും ഞരമ്പിലും കഴുത്തിലും താടിയെല്ലിന് കീഴിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ അവയവങ്ങളാണ് ഈ ഗ്രന്ഥികള്‍. നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ അതും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ശരീരത്തില്‍ നിന്ന് അണുബാധ, ക്യാന്‍സര്‍ എന്നിവയില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്നതിന് ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അണുബാധയ്ക്കുള്ള പ്രതികരണം

അണുബാധയ്ക്കുള്ള പ്രതികരണം

നമ്മുടെ ഗ്രന്ഥികള്‍ വീര്‍ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം മിക്ക കേസുകളിലും അണുബാധ മാറിയതിനുശേഷം ഗ്രന്ഥികള്‍ അപ്രത്യക്ഷമാകും. ഒരു ബാക്ടീരിയ അണുബാധ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടത് ആവശ്യമായി വരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ലിംഫ് നോഡുകള്‍ ശരീരത്തില്‍ എവിടെയെങ്കിലും ഒരു മുഴയോട് പ്രതികരിച്ചേക്കാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഏറ്റവും മോശം അവസ്ഥയില്‍, മാരകമായ ലിംഫോസൈറ്റുകളുടെ ഉത്പാദനം ഗ്രന്ഥികളെ ബാധിക്കുന്നു. ഈ ലിംഫോസൈറ്റുകള്‍ ഒരുമിച്ച് ഒരു ലിംഫോമ ഉണ്ടാക്കുന്നു. ഇത് അര്‍ബുദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍ തിരിച്ചറിയാം

ലക്ഷണങ്ങള്‍ തിരിച്ചറിയാം

നിങ്ങളുടെ ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടെങ്കില്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന് സാധിക്കുന്നുണ്ട്. അതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള ലിംഫ് നോഡ് ക്യാന്‍സര്‍ ഉണ്ട്. ലിംഫ് നോഡ് കാന്‍സറിന്റെ പൊതുവായ പേരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ വരുന്നു, എന്നാല്‍ ഈ ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ ഇവയെല്ലാമാണ്. അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുന്ന, രാത്രി വിയര്‍ക്കല്‍, കക്ഷത്തിനടിയിലോ കഴുത്തിലോ ഉള്ള ഹാര്‍ഡ് നോഡ്യൂളുകള്‍, ചൊറിച്ചില്‍, പനി, ക്ഷീണം എന്നിവയാണ് സാധാരണയുണ്ടാവുന്ന ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളിലേക്ക് ശരീരം പുറപ്പെടുമ്പോള്‍ തന്നെ നമ്മള്‍ ഇത് മനസ്സിലാക്കേണ്ടതാണ്. രോഗനിര്‍ണയം നടത്തുന്നത് തന്നെയാണ് രോഗത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നത് എന്നുള്ളതാണ് സത്യം.

 ചികിത്സ

ചികിത്സ

നിങ്ങള്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടതെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. കാരണം ഇവരില്‍ ലളിതമായ ജലദോഷം, തൊണ്ടവേദന അല്ലെങ്കില്‍ പനി എന്നിവയാല്‍ ഗ്രന്ഥികള്‍ വേഗത്തില്‍ വീര്‍ക്കുന്നു. ഇത് മറ്റ് കാരണങ്ങള്‍ കൊണ്ടാണ് എന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ അവ വീര്‍ക്കുകയും വേദനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. തുടര്‍ന്ന് ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂ. വീര്‍ത്ത ഗ്രന്ഥികള്‍ യഥാര്‍ത്ഥത്തില്‍ സിസ്റ്റുകള്‍, കൊഴുപ്പ് കുമിളകള്‍ അല്ലെങ്കില്‍ ഉമിനീര്‍ ഗ്രന്ഥികളുടെ അണുബാധകളാണോ എന്ന് ഡോക്ടര്‍ക്ക് നിര്‍ണ്ണയിക്കാനാകും.

English summary

Lymph Node Cancer ; Causes, Symptoms, Diagnosis and Treatment in Malayalam

Here in this article we are discussing about the causes, symptoms and diagnosis and treatment of lymph Node cancer in Malayalam. Take a look.
Story first published: Saturday, September 11, 2021, 12:01 [IST]
X
Desktop Bottom Promotion