For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്

|

കോവിഡ് വ്യാപനം ആരംഭിച്ച് ഇപ്പോള്‍ ഒന്നര വര്‍ഷത്തിലേറെയായി. ഈ കാലയളവില്‍, വൈറസിനെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ആരോഗ്യ രംഗത്തുള്ളവര്‍ക്ക് കഴിഞ്ഞു. എന്നിരുന്നാലും, കോവിഡ് വൈറസിന്റെ നിരവധി വശങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല, പ്രത്യേകിച്ചും ഇത് മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച്. വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിച്ച് വളരെക്കാലം കഴിഞ്ഞും രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്ന രോഗികളാണ് ഇതിന് ഉദാഹരണം.

Most read: വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നാല്‍ ലക്ഷണങ്ങളിലും മാറ്റംMost read: വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നാല്‍ ലക്ഷണങ്ങളിലും മാറ്റം

ഈ പ്രശ്‌നത്തെ ലോങ് കോവിഡ് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. പിഞ്ചുകുട്ടികളും യുവാക്കളും ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും ലോങ് കോവിഡ് ബാധിച്ചേക്കാം. ഇത് ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും ആരോഗ്യസംരക്ഷണം ഒരു വെല്ലുവിളിയാവുകയും ചെയ്യും. കോവിഡ് കേസുകളുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും, ലോകമെമ്പാടും ദിവസവും ലക്ഷക്കണക്കിനു പേര്‍ക്ക് ഇപ്പോഴും വൈറസ് ബാധയേല്‍ക്കുന്നുണ്ട്. വാക്‌സിനുകള്‍ ചില ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും, ലോങ് കോവിഡിനെ തടയുന്നു എന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. കോവിഡ് ബാധിതര്‍ അവരുടെ ഭാവി ജീവിതത്തില്‍ കരുതിയിരിക്കേണ്ട ലോങ് കോവിഡ് ലക്ഷണങ്ങള്‍ ഇവയാണ്.

വിട്ടുമാറാത്ത വേദന

വിട്ടുമാറാത്ത വേദന

നിങ്ങള്‍ക്ക് കോവിഡ് അണുബാധ ഉണ്ടായാല്‍ ശരീര വേദന അനുഭവപ്പെടാം. ശരാശരി, ഈ വേദനയും വീക്കവും കുറയാന്‍ 3-4 ആഴ്ച എടുക്കും. വൈറസ് ബാധ അല്‍പം കഠിനമാണെങ്കില്‍ വിട്ടുമാറാത്ത വേദന അതിജീവിക്കാന്‍ കൂടുതല്‍ കാലമെടുക്കും. നടുവേദന, സന്ധികളില്‍ കാഠിന്യം, പേശിവേദന, ശരീരവേദന എന്നിവ ഇതില്‍പെടാം. ഈ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരു വ്യക്തി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വേദന കഠിനമായേക്കാം. കോവിഡ് അതിജീവിച്ചവരില്‍ 20% പേര്‍ക്ക് നാഡി വീക്കം, വേദനയുടെ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുമെന്ന് പഠനങ്ങള്‍ പറയുന്നു.

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ശ്വാസം കിട്ടാതെ വരിക അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഗുരുതരമായ കോവിഡ് ലക്ഷണമായി കണക്കാക്കപ്പെടുന്നു. നിലവിലെ ഡെല്‍റ്റ വകഭേദം ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള രോഗികള്‍ക്ക് ഇതില്‍ നിന്ന് കരകയറാന്‍ അല്‍പം സമയമെടുക്കും. അതിനാല്‍ ശ്വാസതടസം, നെഞ്ചുവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കുറച്ചുകാലം ഇവരില്‍ തുടരാം. നിരന്തരമായ ചുമ, ശ്വാസകോശ ലഘുലേഖയില്‍ നിങ്ങള്‍ക്ക് കനത്ത വീക്കം ഉണ്ടെങ്കില്‍ ശബ്ദത്തില്‍ മാറ്റം എന്നിവയും അനുഭവപ്പെടാം. രോഗികള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അമിതമായി സ്വയം സമ്മര്‍ദ്ദം ചെലുത്താതിരിക്കുകയും വേണം, രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ശ്വസന വ്യായാമങ്ങളും കുറച്ചുകാലത്തേക്ക് ലഘുവായ വ്യായാമങ്ങളും നടത്തണം. സുഖം പ്രാപിക്കാന്‍ ചിലര്‍ക്ക് കുറച്ച് കാലത്തേക്ക് ഓക്‌സിജന്‍ പിന്തുണയും ആവശ്യമായി വന്നേക്കാം.

Most read:കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?Most read:കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?

രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ് നില എന്നിവയിലെ മാറ്റം

രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ് നില എന്നിവയിലെ മാറ്റം

ലോങ് കോവിഡ് നിങ്ങളുടെ സുപ്രധാന ശരീര പ്രക്രിയകളെ തടസ്സപ്പെടുത്തുമെന്ന് ഒന്നിലധികം പഠനങ്ങള്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തിലെ നീണ്ടുനില്‍ക്കുന്ന വീക്കം രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. മുമ്പൊരിക്കലും പ്രശ്നമുണ്ടായിട്ടില്ലാത്ത ഒരാള്‍ക്ക് പോലും ഈ ലക്ഷണങ്ങള്‍ കണ്ടെന്നുവരാം. കോവിഡ് മുക്തിക്ക് ശേഷം, നല്ല ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.

ഉദര പ്രശ്‌നങ്ങള്‍

ഉദര പ്രശ്‌നങ്ങള്‍

നീണ്ടുനില്‍ക്കുന്ന ചുമയും ശ്വാസതടസ്സവും സാധാരണ പ്രശ്‌നങ്ങളാണ്. എന്നാല്‍ അണുബാധ മാറി ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷവും അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍, വയറില്‍ വേദന, ഓക്കാനം തുടങ്ങിയവ നിങ്ങളില്‍ കാണുന്നുവെങ്കില്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം, വൈറസ് ദഹനനാളത്തിന്റെ കോശങ്ങളെ ബാധിക്കുകയും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പലര്‍ക്കും മരുന്നുകളുടെ ഉപയോഗഫലമായി ദഹനക്കുറവ്, വിശപ്പ് കുറയല്‍ തുടങ്ങിയ പലതും സംഭവിക്കാം. അവയില്‍ ചിലത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയോ ഭക്ഷണക്രമത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയോ ചെയ്യുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

Most read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടംMost read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടം

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

പോസ്റ്റ്-കോവിഡിന്റെ ഒരു സാധാരണ പ്രശ്‌നമാണ് ബലഹീനതയും ക്ഷീണവും. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നത് അല്‍പം കഠിനമാണ്. കോവിഡ് ഒരു വൈറല്‍ അണുബാധയായി ശരീരത്തില്‍ തുടരും. അതില്‍ നിന്ന് കരകയറാന്‍ വളരെയധികം സമയമെടുക്കുകയും ശരീരം അങ്ങേയറ്റം ക്ഷീണവും മന്ദതയും വേദനയും കാണിക്കുകയും ചെയ്യും. ദേഹാസ്വാസ്ഥ്യവും സാധാരണയായി അനുഭവപ്പെടുന്ന ഒന്നാണ്. കോവിഡ് ബാധയ്ക്ക് ശേഷമുള്ള ബലഹീനതയെ ചെറുക്കുന്നതിന്, ആന്റിഓക്സിഡന്റ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഒരു ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക. മിതമായ തരത്തിലുള്ള വ്യായാമങ്ങള്‍ ശീലിക്കുകയും വേണം.

ഉത്കണ്ഠയും വേഗത്തിലുള്ള ഹൃദയമിടിപ്പും

ഉത്കണ്ഠയും വേഗത്തിലുള്ള ഹൃദയമിടിപ്പും

ലോങ് കോവിഡിന്റെ ശ്രദ്ധിക്കേണ്ട മറ്റൊരു പൊതുവായ ലക്ഷണമാണ് ഉത്കണ്ഠ. പലരിലും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും നന്നായി ഉറങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്നു. കോവിഡ് അതിജീവിച്ചവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്‍ ഒരു വര്‍ധനവ് തന്നെയുണ്ടായിട്ടുണ്ട്. ദീര്‍ഘകാലം ഒറ്റപ്പെട്ട് കഴിയുന്നതിലൂടെ ഉയര്‍ന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നതായി പലരും പരാതിപ്പെടുന്നു. ശരീരവേദന, ഉത്കണ്ഠ, അസ്വാസ്ഥ്യം എന്നിവയുള്ള ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാനും ബുദ്ധിമുട്ടാണ്. ഇതില്‍ നിന്ന് സുഖം പ്രാപിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്വയം പരിചരണവും ധ്യാനവും പരിശീലിക്കുക.

Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പോസ്റ്റ്-കോവിഡ് പ്രശ്‌നങ്ങള്‍

പോസ്റ്റ്-കോവിഡ് പ്രശ്‌നങ്ങള്‍

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച ഒരു വ്യക്തിക്ക് ചിലപ്പോള്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനും സുപ്രധാന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനും സാധ്യതയുണ്ട്. അസുഖത്തില്‍ നിന്ന് കരകയറുന്നതിനിടെ പല രോഗികള്‍ക്കും അസ്ഥി ക്ഷതം (അവാസ്‌കുലര്‍ നെക്രോസിസ്), മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നു. അവ അവഗണിക്കുകയോ സമയബന്ധിതമായി രോഗനിര്‍ണയം നടത്താതിരിക്കുകയോ ചെയ്താല്‍ പ്രശ്‌നം ഗുരുതരമാകും. അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ രോഗമുക്തിക്ക് ശേഷമുള്ള 3-4 മാസങ്ങളില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസം കണ്ടെത്തുന്നില്ലെങ്കിലോ ശ്രദ്ധിക്കുക. അത്, ലോങ് കോവിഡ് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്നതിന്റെ സൂചനയായിരിക്കാം.

English summary

Long Covid Symptoms And Tips For Recovery in Malayalam

Long COVID can dramatically affect the quality of life of patients and may be a burden on healthcare systems. Here are the long covid symptoms and tips for recovery.
Story first published: Friday, July 9, 2021, 10:03 [IST]
X