For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ കൊവിഡ് ലക്ഷണം രണ്ട് മാസമെങ്കിലും നിലനില്‍ക്കും: പഠനം

|

കൊവിഡ് കേസുകള്‍ ഒരു മഹാമാരിയായ കാലത്തിലൂടെയാണ് നാം കടന്നു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വ്യാപകമായ കുറവുണ്ട്. എങ്കിലും രോഗാവസ്ഥ പൂര്‍ണമായും വിട്ടുപോയി എന്ന് പറയാന്‍ ആയിട്ടില്ല. കൊവിഡ് ബാധിച്ചവര്‍ക്ക് അതിന്റെ ലക്ഷണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇപ്പോള്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ SARS-CoV-2 വൈറസ് ബാധിച്ച കുട്ടികള്‍ക്ക് കുറഞ്ഞത് രണ്ട് മാസമെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ദി ലാന്‍സെറ്റ് ചൈല്‍ഡ് & അഡോളസന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Long Covid In Kids Can Last At Least Two Months

0-14 വയസ് പ്രായമുള്ള കുട്ടികളിലെ ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനം ഉണ്ടായത്. അതിന് വേണ്ടി ഡെന്‍മാര്‍ക്കിലെ കൊവിഡ് ബാധിതരായ കുട്ടികളുടെ സാമ്പിളുകള്‍ ഉപയോഗിച്ചിരുന്നു. ദീര്‍ഘകാല കൊവിഡ് കുട്ടികളുടെ ജീവിത നിലവാരത്തേയും വളരെയധികം ബാധിക്കുമെന്ന് പഠനം കണ്ടെത്തി. മുതിര്‍ന്നവരുടെ കണക്കനുസരിച്ച് നോക്കുമ്പോള്‍ കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നത് കുറവായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ രണ്ട് മാസം വരെ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്.

കുട്ടികളില്‍ കൊവിഡ് ലക്ഷണം

കുട്ടികളില്‍ കൊവിഡ് ലക്ഷണം

2020 ജനുവരിക്കും 2021 ജൂലൈക്കും ഇടയില്‍ കൊവിഡ് പോസിറ്റീവ് ആയ 11000 കുട്ടികളിലാണ് ഇത്തരമൊരു പഠനം നടത്തിയത്. കുട്ടികളില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല കൊവിഡ് അവരുടെ പഠന നിലവാരത്തേയും ബാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. കുട്ടികളില്‍ ഉണ്ടാവുന്ന മൂഡ് മാറ്റങ്ങള്‍, ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പുകള്‍, വയറ്വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങളായി മൂന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ കണ്ടെത്തിയത്.

കുട്ടികളില്‍ കൊവിഡ് ലക്ഷണം

കുട്ടികളില്‍ കൊവിഡ് ലക്ഷണം

എല്ലാ കുട്ടികളിലും മഹാമാരി എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് എന്നാണ് ഗവേഷകാഭിപ്രായം. ഓര്‍മ്മ പ്രശ്‌നം പോലുള്ള അവസ്ഥകള്‍ കുട്ടികളില്‍ ഉണ്ടാവുന്നുണ്ട്. 12-14 വയസ്സ് വരെയുള്ള കുട്ടികളില്‍ പക്ഷേ അല്‍പം കൂടി കൂടുതല്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, മൂഡ് മാറ്റം എന്നിവയാണ് ഇവരില്‍ കാണപ്പെടുന്ന ലക്ഷണം.

കുട്ടികളില്‍ കൊവിഡ് ലക്ഷണം

കുട്ടികളില്‍ കൊവിഡ് ലക്ഷണം

യുവാക്കളില്‍ ഉണ്ടാവുന്ന ലക്ഷണങ്ങളെ പലപ്പോഴും മുന്‍കാല പഠനങ്ങളില്‍ പറയുന്നുണ്ട്. കുട്ടികളില്‍ സാധാരണമായി കണ്ടെത്തിയ 23 ലക്ഷണങ്ങളെക്കുറിച്ച് ഈ പഠനത്തില്‍ പറയുന്നു. എല്ലാ പ്രായത്തിലുള്ള കുട്ടികളിലും രണ്ട് മാസമോ അതില്‍ കൂടുതലോ ഒരു ലക്ഷണമെങ്കിലും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്. 0-3 വയസ് പ്രായമുള്ളവരില്‍, COVID-19 ബാധിച്ചവരില്‍ 40 ശതമാനം പേര്‍ക്കും (1,194 കുട്ടികളില്‍ 478 പേര്‍) രണ്ട് മാസത്തിലധികം രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പഠനം പറയുന്നത്.

കുട്ടികളില്‍ കൊവിഡ് ലക്ഷണം

കുട്ടികളില്‍ കൊവിഡ് ലക്ഷണം

കൊവിഡ് പോസിറ്റീവ് ആയ കുട്ടികളില്‍ അണുബാധയ്ക്ക് മുമ്പ് ഇല്ലാത്ത ലക്ഷണങ്ങള്‍ പലപ്പോഴും രോഗത്തിന് ശേഷം രണ്ട് മാസം വരെ നിലനില്‍ക്കുന്നതായി ഗവേഷകര്‍ പറഞ്ഞു. കൂടാതെ, രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച്, കുട്ടികളുടെ എണ്ണത്തിലും മാറ്റം വരുന്നു. എന്നാല്‍ രോഗം ബാധിച്ച കുട്ടികളില്‍ ആശങ്കകള്‍ കുറവായിരുന്നു എന്നതും റിപ്പോര്‍ട്ട് കൂട്ടി ചേര്‍ക്കുന്നു. കുട്ടികളിലെ ദീര്‍ഘകാല ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ് എന്ന് ഗവേഷണത്തിന് ശേഷം ഗവേഷകര്‍ അറിയിച്ചു.

നവജാതശിശുക്കളില്‍ കണ്ണില്‍ നിന്ന് ഡിസ്ചാര്‍ജോ: കാരണവും പരിഹാരവുംനവജാതശിശുക്കളില്‍ കണ്ണില്‍ നിന്ന് ഡിസ്ചാര്‍ജോ: കാരണവും പരിഹാരവും

കുഞ്ഞിന് പൊക്കിളില്‍ അണുബാധയോ, പരിഹാരംകുഞ്ഞിന് പൊക്കിളില്‍ അണുബാധയോ, പരിഹാരം

English summary

Long Covid In Kids Can Last At Least Two Months: Study Says

Here in this article we are discussing about the long covid in kids can last two months, The Lancet report said.
Story first published: Friday, June 24, 2022, 12:06 [IST]
X
Desktop Bottom Promotion