For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങള്‍ കൂടുതലും സ്ത്രീകളില്‍; പഠനം

|

കോവിഡ് അണുബാധയ്ക്ക് വളരെക്കാലത്തിനുശേഷവും പലര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. കൊറോണ വൈറസിന്റെ മൂന്ന് തരംഗങ്ങള്‍ക്കും ശേഷവും ഇത് ഒരു സാധാരണ സാഹചര്യമാണ്. നേരിയതോ കഠിനമായതോ ആയ അണുബാധകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ആഴ്ചകളോ മാസങ്ങളോ പോലും അതിന്റെ അസുഖകരമായ ലക്ഷണങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Most read: വൃക്കരോഗം തടയും വൃക്കകള്‍ക്ക് കരുത്തേകും; ഈ പഴങ്ങള്‍ മികച്ചത്Most read: വൃക്കരോഗം തടയും വൃക്കകള്‍ക്ക് കരുത്തേകും; ഈ പഴങ്ങള്‍ മികച്ചത്

ബ്രെയിന്‍ ഫോഗ് മുതല്‍ മുടികൊഴിച്ചില്‍ വരെ, ലോംഗ് കോവിഡ് വിവിധ ലക്ഷണങ്ങളിലേക്ക് നയിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഒരു പുതിയ പഠനമനുസരിച്ച്, പുരുഷന്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നാണ്.

സ്ത്രീകള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍

സ്ത്രീകള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍

ജേണല്‍ ഓഫ് വിമന്‍സ് ഹെല്‍ത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട്, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി. കോവിഡിന്റെ നിശിത ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും മരണസാധ്യത പുരുഷന്മാരേക്കാള്‍ കുറവാണെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, കോവിഡിന് ശേഷമുള്ള വീണ്ടെടുക്കല്‍ ഘട്ടത്തില്‍ ലിംഗവ്യത്യാസങ്ങള്‍ സാഹചര്യത്തെ അല്‍പ്പം ബുദ്ധിമുട്ടാക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ലക്ഷണങ്ങളിലെ വ്യത്യാസം

പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ലക്ഷണങ്ങളിലെ വ്യത്യാസം

ലോംഗ് കോവിഡ് ബാധിച്ചവരില്‍ നടത്തിയ പഠനത്തില്‍, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് 97 ശതമാനം കൂടുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് പഠനം പറയുന്നു. ശ്വാസതടസ്സം, ബലഹീനത, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ഉറക്ക അസ്വസ്ഥത എന്നിവ സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ്. എന്നാല്‍ പേശിവേദനയും ചുമയും സംബന്ധിച്ച് അധികം പരാതികള്‍ ഉണ്ടായിരുന്നില്ല. ഇതുകൂടാതെ, സ്ത്രീകളില്‍ ഉറക്ക തകരാറുകളും കൂടുതലായി കാണപ്പെടുന്നു. അതേസമയം അണുബാധയ്ക്ക് ശേഷമുള്ള ഘട്ടത്തില്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most read:അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍Most read:അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍

ലോംഗ് കോവിഡിന്റെ മറ്റ് സാധാരണ ലക്ഷണങ്ങള്‍

ലോംഗ് കോവിഡിന്റെ മറ്റ് സാധാരണ ലക്ഷണങ്ങള്‍

കൊറോണ വൈറസ് ഒരേസമയം നിരവധി അവയവങ്ങളെ ബാധിക്കും. ഈ ലക്ഷണങ്ങള്‍ ഏത് ക്രമത്തിലും ദൃശ്യമാകുകയും മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യാം. ആര്‍ക്കൊക്കെ ദീര്‍ഘകാല കൊവിഡ് ബാധിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേക മാര്‍ഗമില്ല. ലോംഗ് കോവിഡിന്റെ മറ്റ് ചില സാധാരണ ലക്ഷണങ്ങള്‍ ഇതാ:

ക്ഷീണം, ശ്വാസതടസ്സം, ചുമ, സന്ധി വേദന, നെഞ്ച് വേദന, ഓര്‍മ്മ പ്രശ്‌നങ്ങള്‍, ഉറക്ക പ്രശ്‌നങ്ങള്‍, പേശി വേദന, ഹൃദയമിടിപ്പ്, മണം അല്ലെങ്കില്‍ രുചി നഷ്ടം, വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ, പനി, തലകറക്കം

എന്താണ് ലോംഗ് കോവിഡ് ? അത് എത്രകാലം നിലനില്‍ക്കും

എന്താണ് ലോംഗ് കോവിഡ് ? അത് എത്രകാലം നിലനില്‍ക്കും

പ്രാരംഭ കോവിഡ് അണുബാധയ്ക്ക് ഏകദേശം 90 ദിവസങ്ങള്‍ക്ക് ശേഷം കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍, അതിനെ ലോംഗ് കോവിഡ് എന്ന് വിളിക്കുന്നു. ഈ ലക്ഷണങ്ങള്‍ സൗമ്യമോ ഗുരുതരമായതോ ആയിരിക്കാം, ചിലപ്പോള്‍ ആശുപത്രിവാസം തന്നെ വേണ്ടിവന്നേക്കാം. ലോഗ് കൊവിഡിനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. കൊറോണ വൈറസ് ബാധിച്ചവരില്‍ ഏകദേശം 10 ശതമാനം മുതല്‍ മൂന്നിലൊന്ന് വരെ ലോംഗ് കോവിഡ് ബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോംഗ് കോവിഡിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ ഗവേഷകര്‍ ഇപ്പോഴും ശ്രമിക്കുകയാണ്.

Most read:ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌Most read:ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌

ലോംഗ് കോവിഡ് സാധ്യത ആര്‍ക്ക്?

ലോംഗ് കോവിഡ് സാധ്യത ആര്‍ക്ക്?

പഠനങ്ങള്‍ അനുസരിച്ച്, വ്യത്യസ്ത പ്രായത്തിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും ലോംഗ് കോവിഡ് ബാധിക്കും. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ളവര്‍ അല്ലെങ്കില്‍ അണുബാധയെക്കുറിച്ച് ആദ്യം ബോധവാന്മാരല്ലാത്തവര്‍ പോലും ഇതില്‍പെടാം. ആശുപത്രി വാസമോ അല്ലെങ്കില്‍ കഠിനമായ അണുബാധയോ ബാധിച്ചവര്‍ക്കും ലോംഗ് കോവിഡ് ലക്ഷണങ്ങളുടെ അപകടസാധ്യത കൂടുതലാണ്. അതിനാല്‍, കോവിഡ് നെഗറ്റീവ് ആയാലും കോവിഡിന്റെ പൂര്‍ണമായ വിരാമമായി കണക്കാക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്.

English summary

Long Coronavirus Symptoms: Study Suggest Women Have More Symptoms Than Men

According to a new study, women may have to deal with more post-recovery symptoms as compared to their male counterparts. Read on to know more.
Story first published: Thursday, May 5, 2022, 9:48 [IST]
X
Desktop Bottom Promotion