For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതം ഇനി കൊറോണക്കൊപ്പം; ഇതെല്ലാം ശ്രദ്ധിക്കാം

|

ലോകമാകെ ഭീതിയിലാക്കിക്കൊണ്ട് കൊറോണവൈറസ് അതിവേഗത്തില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആരോഗ്യരംഗവും പകച്ച് നില്‍ക്കുകയാണ്. ഇപ്പോഴാകട്ടെ പല രാജ്യങ്ങളിലും എല്ലാ വിധത്തിലുള്ള നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതം വളരെയധികം പ്രതിസന്ധിയില്‍ ആയിട്ട് മാസങ്ങള്‍ കുറേയായി. സാനിറ്റൈസറും മാസ്‌കും ആയി ജീവിതം മുന്നോട്ട് പോവുകയാണ് ഇപ്പോള്‍.

പ്രസവത്തിന് മുന്‍പ് വജൈനല്‍ രോമം കളയണം, കാരണംപ്രസവത്തിന് മുന്‍പ് വജൈനല്‍ രോമം കളയണം, കാരണം

എന്നാല്‍ ലോകത്തെ വെല്ലുവിളിക്കുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് മുന്നോട്ട് പോവുന്നതിന് ഇനി നമ്മള്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും ഹാന്‍ഡ് വാഷുമായി മുന്നോട്ട് പോവുമ്പോള്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിതം ഇനി അസാധാരണമായി മുന്നോട്ട് പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി കൊറോണവൈറസിനൊപ്പം ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാമാണ്.

വൈറസ് എല്ലായിടത്തും

വൈറസ് എല്ലായിടത്തും

വൈറസ് എല്ലായിടത്തും ഉണ്ട് എന്ന ചിന്തയില്‍ തന്നെയാണ് മുന്നോട്ട് പോവേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് പ്രതലത്തിലും വൈറസ് പറ്റിപ്പിടിക്കാവുന്നതാണ്. അത് ഏത് പ്രതലത്തില്‍ പറ്റിപ്പിടിക്കും എന്നത് അനുസരിച്ചായിരിക്കും ഇത് പടരുന്നതിനുള്ള സാധ്യതയെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് ഭാഗത്ത് തൊട്ടാലും കൈകള്‍ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൈറസിന്റെ അതിജീവനം

വൈറസിന്റെ അതിജീവനം

വൈറസിന്റെ അതിജീവനം ഏത് പ്രതലത്തിലും സംഭവിക്കാവുന്നതാണ്. വൈറസുകള്‍ എല്ലാ പ്രതലത്തിലും പറ്റിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക്കില്‍ വേണമെങ്കില്‍ 72 മണിക്കൂര്‍ വരെ വൈറസ് പറ്റിപ്പിടിക്കാവുന്നതാണ്. ലോഹവസ്തുക്കളില്‍ 4-6 മണിക്കൂര്‍ വരേയും വൈറസ് പറ്റിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഒരിക്കലും വിമുഖത കാണിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

രോഗബാധയുള്ള വ്യക്തിയില്‍ നിന്ന്

രോഗബാധയുള്ള വ്യക്തിയില്‍ നിന്ന്

രോഗബാധയുള്ള വ്യക്തിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല പനി, ചുമ എന്നീ അവസ്ഥകള്‍ ഉള്ളവരില്‍ നിന്ന് ആറടിയെങ്കിലും അകലത്തില്‍ വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ രോഗബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം രോഗലക്ഷണങ്ങളെ അവഗണിച്ച് നിങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അത് പലപ്പോഴും മറ്റുള്ളവരിലേക്കും രോഗം എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പൊതു ഇടങ്ങളില്‍ ശ്രദ്ധിക്കേണ്ടവ

പൊതു ഇടങ്ങളില്‍ ശ്രദ്ധിക്കേണ്ടവ

പൊതു ഇടങ്ങളില്‍ തുപ്പുന്ന ശീലം ഉണ്ടെങ്കില്‍ അത് വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ ഉമിനീര് തൊട്ട് പുസ്തകം മറിക്കുക, നോട്ടെണ്ണുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൊറോണക്കാലത്ത് ചെയ്യുന്നതിലൂടെ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലികൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലി

മാസ്‌ക് ധരിക്കുന്നതിന് മുന്‍പ്

മാസ്‌ക് ധരിക്കുന്നതിന് മുന്‍പ്

മാസ്‌ക് ധരിക്കുന്നതിന് മുന്‍ുപ് കൈകള്‍ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. മൂക്കും വായും മുഴുവനായും മൂടുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും മാസ്‌ക് താടിയില്‍ വെക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. മൂക്കും വായും അണുവിമുക്തമാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഇത് കൂടാതെ ഒരു മാസ്‌ക് ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തത് ആണെങ്കില്‍ അത് കളയേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ മാസ്‌ക് ഉപയോഗിക്കുന്നവര്‍ മറ്റൊരാളുടെ മാസ്‌ക് ഉപയോഗിക്കരുത്.

അനാവശ്യ യാത്രകള്‍ വേണ്ട

അനാവശ്യ യാത്രകള്‍ വേണ്ട

പലപ്പോഴും ലോക്ക്ഡൗണ്‍ കഴിഞ്ഞു എന്ന് വിചാരിച്ച് യാത്രകള്‍ നടത്താന്‍ മുതിരരുത്. ഇത് കുറച്ച് കാലത്തേക്ക് മാറ്റി വെക്കുകയാണ് ചെയ്യേണ്ടത്. ഇനി ഒഴിവാക്കാന്‍ പറ്റാത്ത യാത്രകള്‍ ആണെങ്കില്‍ തന്നെ അതില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളരുത്. കുട്ടികളേയും 60 വയസ്സില്‍ കൂടുതലുള്ളവരേയും യാത്രയില്‍ നിന്ന് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാറില്‍ ആണ് യാത്ര എന്നുണ്ടെങ്കിലും ഒരുപാട് പേര്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്.

ഓണ്‍ലൈന്‍ ഷോപ്പിംങ്

ഓണ്‍ലൈന്‍ ഷോപ്പിംങ്

കടകളില്‍ പോയി സാധനം വാങ്ങിക്കുന്നതിന് പകരം ഓണ്‍ലൈന്‍ ഷോപ്പിംങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഇവര്‍ കൊണ്ട് വരുന്ന വസ്തുക്കള്‍ അല്ലെങ്കില്‍ പാക്കറ്റുകള്‍ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിക്കുക എന്ന ശീലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പിന്നീട് നല്ല രീതിയില്‍ ആരോഗ്യപരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റിന്റെ മുന്‍ഭാഗത്തെ ഗ്ലാസ്സ് പാളി സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ബൈക്ക്, സൈക്കിള്‍ എന്നിവ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ അവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.

English summary

Living With Coronavirus: Remember These Things

How to prepare for new life with coronavirus. Things to remember when you living with coronavirus. Read on.
X
Desktop Bottom Promotion