For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിലെ വിഷത്തെ പ്രതിരോധിക്കാന്‍ ഈ ഒറ്റമൂലി

|

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യുക, കൊഴുപ്പ് ഇല്ലാതാക്കുക തുടങ്ങി നിരവധി കാര്യങ്ങളുടെ ചുമതല കരളിനാണ്. അനാരോഗ്യകരമായ ശീലങ്ങളും തെറ്റായ ആഹാരക്രമവും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഒരിക്കല്‍ കരളിന് തകരാറ് സംഭവിച്ചാല്‍ പിന്നെ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ ഏറെ സമയമെടുക്കും. ആരോഗ്യ ദായകങ്ങളായ ഭക്ഷണത്തിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ കഴിയും. അത്തരത്തിലുള്ള പ്രകൃതിദത്ത ഔഷധത്തെ കുറിച്ചാണ് ഇവിടെ പറയന്നത്.

Liver Detox Home Remedy Cleans Your Liver Naturally

ശക്തമായ പ്രതിരോധ സംവിധാനം, വിഷവമുക്തമായ ശരീരം, തകരാറുകള്‍ക്ക് പരിഹാരം, അണുബാധയെ പ്രതിരോധിക്കുക, ആന്റിഓക്സഡന്റുകള്‍ ശക്തമാക്കുക, ശരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുക, ആരോഗ്യമുള്ള ചര്‍മ്മം , രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്.

ചേരുവകള്‍

രണ്ട് നാരങ്ങ

ഒരു വെള്ളരിക്ക

ഒരു കൈ പാഴ്സ്ലി ( സീമമല്ലി)

200 എംഎല്‍ വെള്ളം

ഒരു മിക്സിയില്‍ ചേരുവകള്‍ എല്ലാ കൂടി ഇട്ട് അരയ്ക്കുക. നന്നായി അരഞ്ഞു കഴിഞ്ഞാല്‍ ഇത് എടുത്ത് കഴിക്കുക. ദിവസം 1-2 നേരം വീതം ഒരു മാസം തുടര്‍ച്ചയായി ഇത് കഴിക്കുക. അതിന് ശേഷം രണ്ടാഴ്ച ഇടവേള എടുക്കുക. പിന്നീട് വീണ്ടും ഇത് കഴിക്കുന്നത് തുടരുക.

ടോക്‌സിനെ പുറന്തള്ളുക

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ശരീരത്തിലെ മൊത്തത്തില്‍ ഉള്ള വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ടോക്‌സിന്‍ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം നിങ്ങള്‍ തിരിച്ചറിയണം.

ലക്ഷണങ്ങള്‍

തളര്‍ച്ചയും ക്ഷീണവും പല വിധത്തില്‍ ശ്രദ്ധിക്കാതെ വിടുന്നതാണ്. അതിനെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഉയര്‍ന്ന എനര്‍ജി ലെവലില്‍ ഇരിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്നം ഉണ്ടെന്നതു തന്നെയാണ് അറിയേണ്ടത്. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ ടോക്സിന്‍ നിറഞ്ഞിരിക്കുന്നു എന്ന് നമ്മള്‍ അനുമാനിക്കണം. കാരണം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു ടോക്സിന്‍. തിരിച്ചറിയാനുള്ള പ്രയാസം തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്.

തലവേദനയുണ്ടാവുന്നു

പലകാരണങ്ങള്‍ കൊണ്ട് നമുക്ക് തലവേദന ഉണ്ടാവാം. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലപ്പോഴും നമുക്ക് അറിയുന്നില്ല. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൃത്യമായ ചികിത്സ നടത്താന്‍ പറ്റുകയുള്ളൂ. തലവേദന വന്നാല്‍ ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കാന്‍ പലരും ശ്രമിക്കും. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റു ചില പ്രശ്നങ്ങള്‍ക്ക് മുന്നേയുള്ള ഒന്നാണ എന്നതാണ് സത്യം. ഒരിക്കലും തലവേദന ഒരു രോഗമല്ല രോഗലക്ഷണമാണ് എന്ന കാര്യം മനസ്സിലാക്കണം.

അമിത വിയര്‍പ്പ്

വിയര്‍പ്പ് ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായല്ല പോകുന്നത് എന്ന് കാണിയ്ക്കാനാണ് അമിത വിയര്‍പ്പ് കാരണമാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ നേരം നീണ്ടു നിന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

English summary

Liver Detox Home Remedy Cleans Your Liver Naturally

Here in this article we are discussing about the liver detox home remedy naturally. Take a look.
X
Desktop Bottom Promotion