For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടികൂടിയെന്ന് വച്ച് കുറക്കാൻ ഇത് ചെയ്താൽ വിപരീതഫലം

|

അമിതവണ്ണം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ എങ്ങാനും തടി കൂടിയാൽ അതിനെ കുറക്കുന്നതിന് വേണ്ടി പെടാപാടു പെടുന്നവർക്ക് ഇനി അൽപം ശ്രദ്ധിക്കാം. കാരണം പലപ്പോഴും പെട്ടെന്ന് തടി കുറക്കാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി വെല്ലുവിളിയുണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

ആഹാര നിയന്ത്രണത്തിലൂടെയും ജിമ്മിലൂടെയും വ്യായാമത്തിലൂടെയും തടി കുറക്കാന്‍ ശ്രമിക്കുമ്പോൾ അത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കഷ്ടപ്പെട്ട് ഭാരം കൂട്ടിക്കഴിഞ്ഞും അത് കുറക്കാന്‍ പെടാപാടു പെടുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അൽപം അറിഞ്ഞിരിക്കണം.

Most read: ഇഡ്ഡലി ഡയറ്റിലൂടെ കുറച്ച്നാൾ,തടി കുറക്കാൻ ബെസ്റ്റ്Most read: ഇഡ്ഡലി ഡയറ്റിലൂടെ കുറച്ച്നാൾ,തടി കുറക്കാൻ ബെസ്റ്റ്

ഭാരം വർദ്ധിച്ച് കഴിഞ്ഞാല്‍ കുറക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന തലത്തിലേക്ക് ഇത് പലപ്പോഴും കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഭാരം കൂടിയാൽ അത് കുറക്കാൻ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം വേണ്ടെന്ന് വെക്കുന്നവർ

ഭക്ഷണം വേണ്ടെന്ന് വെക്കുന്നവർ

ഭാരം കൂടി അതുകൊണ്ട് അത് കുറക്കാൻ കഷ്ടപ്പെടുന്നവർ ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റും ഉച്ച ഭക്ഷണവും ഒഴിവാക്കരുത്. ഇത് രണ്ടും ഒഴിവാക്കിയാൽ അമിതവണ്ണത്തിന് പരിഹാരം കാണും എന്ന് വിചാരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് പലപ്പോഴും തെറ്റായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതും. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം സംഭവിക്കുകയും അത് ശരീരത്തിൽ ടോക്സിൻ നിറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

സ്ട്രെസ്സ് ഒഴിവാക്കുക

സ്ട്രെസ്സ് ഒഴിവാക്കുക

സ്ട്രെസ്സ് ഇന്നത്തെ കാലത്ത് യുവാക്കളിലും പ്രായമായവരിലും വളരെയധികം കണ്ട് വരുന്ന ഒന്നാണ്. ഇത്തരം അവസ്ഥകളിൽ അതിനെ മറികടക്കാൻ സാധിക്കാത്തവരിലും പലപ്പോഴും അമിതവണ്ണം എന്ന അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. വണ്ണം കൂടിയെന്ന് കരുതി പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. എന്നാൽ ചിലരിലാകട്ടെ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് സ്ട്രെസ്സ് എന്ന അവസ്ഥ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

 അമിതവ്യായാമം

അമിതവ്യായാമം

അമിതവ്യായാമം എന്നത് പലപ്പോഴും നിങ്ങൾ തടി കുറക്കുന്നതിന് വേണ്ടി കണ്ടു പി‌‌ടിക്കുന്ന ഒന്നാണ്. എന്നാൽ അത് പലപ്പോഴും കൂടുന്നതിലൂടെ നമുക്ക് കൂടുതൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണത ഉണ്ടാക്കുന്നുണ്ട്. അത് വീണ്ടും നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് അമിതവ്യായാമം ചെയ്യുന്നതിന് മുൻപ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഡയറ്റിംങ് കൂടുതൽ

ഡയറ്റിംങ് കൂടുതൽ

പലപ്പോഴും ഡയറ്റിംങ് പലരും തടി കുറക്കുന്നതിന് വേണ്ടി ചെയ്യാറുണ്ട്. എന്നാല്‍ ആവശ്യമില്ലാതെ തോന്നിയതു പോലെ ഓരോ ഡയറ്റ് ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തോന്നിയ ഡയറ്റുകൾ ചെയ്യാതെ വിദഗ്ധനോട് ആലോചിച്ച് കൃത്യമായ ഡയറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

 കഴിക്കുന്ന ആഹാരം ശ്രദ്ധിക്കണം

കഴിക്കുന്ന ആഹാരം ശ്രദ്ധിക്കണം

വണ്ണം കൂടിയെന്ന തോന്നല്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. വണ്ണം കൂടിയത് കാരണം പലരും ഭക്ഷണത്തിൻറെ കാര്യത്തിൽ നിയന്ത്രണം വരുത്തുന്നുണ്ട്. എന്നാൽ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. കഴിക്കുന്ന ആഹാരം ഒരിക്കലും ഭക്ഷണത്തിന്‍റെ അല്ലെങ്കിൽ തടിയു‌ടെ പേരിൽ ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

English summary

Little things you are doing that could make you gain weight

In this article we explain some little things you are doing that could make you gain weight. Read on.
Story first published: Wednesday, August 28, 2019, 22:43 [IST]
X
Desktop Bottom Promotion