Just In
- 2 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 3 hrs ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
- 4 hrs ago
ഹൈ ബിപി ശരീരത്തിലുണ്ടാക്കും അപകടങ്ങള്‍ തിരിച്ചറിയൂ
- 7 hrs ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
Don't Miss
- News
സംസ്ഥാനങ്ങളിലും ചിന്തന്‍ ശിബിരം; അടിത്തറ ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്
- Automobiles
Rorr ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ മാസത്തോടെ
- Movies
ബോളിവുഡ് നടന് അഭയ് ഡിയോള്‍ വിവാഹിതനാകുന്നു
- Sports
IPL 2022: ഇത്രയും തിളങ്ങുമെന്ന് കരുതിയില്ല, മുംബൈക്ക് ലോട്ടറിയായ മൂന്ന് താരങ്ങള്‍ ഇതാ
- Finance
2020 ഏപ്രില്‍ മുതല്‍ 600% നേട്ടം! ഇനിയും ഈ ഡോളി ഖന്ന സ്മോള്‍ കാപ് ഓഹരി പറക്കുമോ?
- Travel
യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!
- Technology
അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്
തടി കുറയ്ക്കും ലിക്വിഡ് ഡയറ്റ്; ശ്രദ്ധിക്കണം
ശരീരഭാരം കുറയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ക്ഷമയും അച്ചടക്കവും ഇല്ലെങ്കില്‍. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമായി ആളുകള്‍ ധാരാളം ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്നു. അവയില്‍ പ്രസിദ്ധമായ ചിലതാണ് കീറ്റോ ഡയറ്റ്, ഡാഷ് ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, പാലിയോ ഡയറ്റ് തുടങ്ങിയവ. ഇവയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നുകൂടിയുണ്ട്, ലിക്വിഡ് ഡയറ്റ്. പേര് സൂചിപ്പിക്കും പോലെ തന്നെ പാനീയങ്ങളിലൂടെ നിങ്ങളുടെ അമിതവണ്ണം കുറയ്ക്കുന്ന രീതിയാണ് ഈ ഡയറ്റ് പിന്തുടരുന്നത്.
Most
read:
കൊഴുപ്പ്
കത്തും,
തടികുറയും;
കിടക്കും
മുമ്പ്
ഇവ
ലിക്വിഡ് ഡയറ്റ് പ്ലാന്‍ പിന്തുടരുമ്പോള്, കട്ടിയുള്ള ഭക്ഷണമൊന്നും നിങ്ങള്‍ കഴിക്കുന്നില്ല. ജ്യൂസ്, സ്മൂത്തിസ് തുടങ്ങിയ ദ്രാവകങ്ങള്‍ മാത്രമേ കഴിക്കാവൂ. തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് ഈ ഡയറ്റ് പിന്തുടരാവുന്നതാണ്. ലിക്വിഡ് ഡയറ്റ് പിന്തുടരുമ്പോള് നിങ്ങള്‍ക്ക് ധാരാളം ആരോഗ്യപരമായ നേട്ടങ്ങള്‍ ലഭിക്കുന്നു. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുമൊക്കെ ഈ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു. ഒരു ലിക്വിഡ് ഡയറ്റ് പ്ലാന്‍ പിന്തുടരുമ്പോള് എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലിക്വിഡ് ഡയറ്റിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയന്നും തടി കുറയ്ക്കാന്‍ ലിക്വിഡ് ഡയറ്റ് എങ്ങനെ നിങ്ങളെ സഹായിക്കുമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

ലിക്വിഡ് ഡയറ്റിന്റെ ഗുണങ്ങള്‍
ഒരു പരിധി വരെ, ഏതെങ്കിലും ഒരു ഡയറ്റ് പ്ലാന്‍ പിന്തുടരുന്നത് നല്ലതാണ്. എന്നാല്‍, വളരെയധികം ഡയറ്റിംഗ് ശരീരത്തിന് വിവിധ വിറ്റാമിനുകളിലും ധാതുക്കളിലും കുറവുണ്ടാക്കുന്നു. ശരിയായ രീതിയില്‍ പിന്തുടരുകയാണെങ്കില്, ഡയറ്റുകള്‍ ശരിക്കും ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ തുടരാനുമുള്ള ആരോഗ്യകരമായ ഓപ്ഷനാണ് ലിക്വിഡ് ഡയറ്റ് പ്ലാന്‍. ഈ ഡയറ്റ് പ്ലാനില്‍, നിങ്ങളുടെ ദിനചര്യയില്‍ ജ്യൂസുകള്‍, സ്മൂത്തികള്‍ മുതലായ ദ്രാവകങ്ങളാണ് ഉള്‍പ്പെടുത്താവുന്നത്. ലിക്വിഡ് ഡയറ്റ് പ്ലാന്‍ പിന്തുടരുന്നതിലൂടെ ചില ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

തടി കുറയ്ക്കുന്നു
ലിക്വിഡ് ഡയറ്റ് ഭക്ഷണക്രമം പിന്തുടരുന്നത് ഹ്രസ്വകാലത്തേക്ക് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ഈ ഡയറ്റില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. അങ്ങനെ, നിങ്ങളുടെ ശരീരം ധാരാളം കലോറി കത്തിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Most
read:അമിതവണ്ണവും
പ്രമേഹവും
നീക്കും
അവോക്കാഡോ;
പഠനം

ഉപാപചയം വര്‍ദ്ധിപ്പിക്കുന്നു
ലിക്വിഡ് ഡയറ്റ് നിങ്ങള്‍ക്ക് ധാരാളം ദീര്‍ഘകാല ഗുണങ്ങള്‍ നല്കുന്നു. നിങ്ങള്‍ ലിക്വിഡ് ഡയറ്റ് പിന്തുടരുമ്പോള്, നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും ശരീരം വേഗത്തില്‍ കലോറി കത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ അമിതവണ്ണം കുറയ്ക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറംതള്ളുന്നു
ലിക്വിഡ് ഡയറ്റ് ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സാധിക്കുന്നു. വൃക്ക, കരള്‍, മൂത്രസഞ്ചി തുടങ്ങിയ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധീകരിക്കാന്‍ ലിക്വിഡ് ഡയറ്റ് സഹായിക്കുന്നു.
Most
read:ചില്ലറക്കാരനല്ല
മെഡിറ്ററേനിയന്‍
ഡയറ്റ്
!

ശരീരത്തിന് പോഷണം നല്കുന്നു
നിങ്ങള്‍ ലിക്വിഡ് ഡയറ്റ് പിന്തുടരുമ്പോള്, ജ്യൂസ്, സ്മൂത്തി മുതലായവയാണ് നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നത്. ഈ പഴങ്ങളും പച്ചക്കറികളും ശരീരത്തിന് പോഷകാഹാരം നല്കാന് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു ?
ശരീരഭാരം കുറയ്ക്കാന്‍ ലിക്വിഡ് ഡയറ്റ് പ്ലാന്‍ പിന്തുടരുമ്പോള്, ദ്രാവക ഭക്ഷണം ശരീരത്തിന് കൂടുതല്‍ പോഷകാഹാരം നല്കുന്നു. ഈ ഭക്ഷണങ്ങളില്‍ നാരുകളോ പ്രോട്ടീനോ അടങ്ങിയിട്ടില്ല, അതിനാല്‍ അവ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കലോറിയും പോഷകങ്ങളും മുഴുവന്‍ ദ്രാവക ഭക്ഷണത്തില്‍ നിന്നുതന്നെ ലഭിക്കേണ്ടതിനാല്‍, ദിവസം മൂന്നില്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാല്‍ ലിക്വിഡ് ഡയറ്റില്‍, ദിവസം മുഴുവന്‍ ആറ് മുതല്‍ എട്ട് തവണ വരെ ദ്രാവക രൂപത്തില്‍ പലതരം ദ്രാവകങ്ങളോ മിശ്രിത ഭക്ഷണങ്ങളോ കഴിക്കാന്‍ ശ്രമിക്കുക.
Most
read:ഈ
കുഞ്ഞന്‍
വിത്തിലുണ്ട്
തടികുറക്കും
സൂത്രം

എന്ത് കഴിക്കാം?
ലിക്വിഡ് ഡയറ്റ് പിന്തുടരുന്നവര്‍ക്ക് പല ദ്രാവക ഭക്ഷണങ്ങളും കഴിക്കാം.
മില്‍ക്ക്ഷെയ്ക്ക്
സൂപ്പ്
നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും
സോയ/ബദാം/ കൊഴുപ്പ് പാല്
തൈര്
അസംസ്കൃത മുട്ട
ചായ/ കോഫി
വെള്ളം
ജ്യൂസുകള്‍
ഐസ്ക്രീം
ക്രീം ചെയ്ത സൂപ്പ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ആരോഗ്യകരമാക്കാന്‍ ഇലക്ട്രോലൈറ്റുകള്‍ കുടിക്കണം. നിങ്ങള്‍ ഒരു ലിക്വിഡ് ഡയറ്റ് പ്ലാന്‍ പിന്തുടരുകയാണെങ്കില് ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ പാനീയങ്ങള്‍ ഉള്‍പ്പെടുത്തണം. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്കാന് സഹായിക്കുന്നു. നിങ്ങള്‍ക്ക് നാരങ്ങ നീര്, തേങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കുടിക്കാം.
Most
read:തടി
കുറച്ച്
ശരീരം
ഫിറ്റാക്കണോ?
ഈ
ശീലങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലിക്വിഡ് ഡയറ്റ് പിന്തുടരുമ്പോള് ശരീരത്തില്‍ വിവിധ പോഷകങ്ങളുടെ കുറവുണ്ടാകാം. അതിനാല്‍, പോഷകാഹാരങ്ങള്‍ സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. വെള്ളം നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തുക മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ഊര്‍ജ്ജവും ജലാംശവും നിലനിര്‍ത്താന്‍, ധാരാളം വെള്ളം കുടിക്കണം.

ലിക്വിഡ് ഡയറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടവര്‍
ശരീരഭാരം കുറയ്ക്കാന്‍ ലിക്വിഡ് ഡയറ്റ് നല്ലതാണെങ്കിലും, ചിലര്‍ ഇത് ഒഴിവാക്കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, പ്രായമായ മുതിര്‍ന്നവര്‍ (ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍) തുടങ്ങിയവര്‍ ഈ ഡയറ്റ് പ്ലാനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. അറിഞ്ഞിരിക്കുക, ഒരു ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ലിക്വിഡ് ഡയറ്റ് സ്വീകരിക്കാന്‍ പാടുള്ളതല്ല.