For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേന്‍ എന്നെന്നേക്കുമായി നീങ്ങും; ജീവിതത്തില്‍ ഈ മാറ്റം മതി

|

പലര്‍ക്കും ഇടയ്ക്കിടെ തലവേദനയും മൈഗ്രെയിനും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് ഒരാളുടെ ദിനചര്യയില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ അവസ്ഥകളാണ്. ഇത്തരം വേദന മിതമായത് മുതല്‍ കഠിനമായത് വരെയാകാം. നേരത്തെ കണ്ടറിഞ്ഞ് നീക്കിയില്ലെങ്കില്‍ മൈഗ്രേന്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ജൂണ്‍ മാസത്തില്‍ മൈഗ്രെയ്ന്‍, തലവേദന ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നു. 2012ലാണ് ഇതിന് തുടക്കമിട്ടത്. തലവേദന, മൈഗ്രേന്‍ അവസ്ഥയെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.

Most read: വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read: വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

മരുന്നുകള്‍ ശീലിക്കുന്നതിനു പുറമേ, ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതും തീര്‍ച്ചയായും മൈഗ്രെയിനുകളും തലവേദനയും ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗം കൂടിയാണിത്. മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയ്ക്ക് കാരണമാകുന്നത് എന്തെന്ന് അറിഞ്ഞ് അവ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക. മെച്ചപ്പെട്ട ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങള്‍ അനുഭവിക്കുന്ന മൈഗ്രെയിന്‍, തലവേദന പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതാ, അത്തരം ചില നല്ല ശീലങ്ങള്‍ നോക്കൂ.

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

തലവേദനയും മൈഗ്രേനുമൊക്കെ വരാതെ സൂക്ഷിക്കാന്‍ നിങ്ങള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായുണ്ട്. മദ്യം, ചോക്ലേറ്റ്, പാല്‍ക്കട്ടകള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ടെന്‍ഷന്‍, തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍ ഉണ്ടാക്കും. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുക.

പുകവലിക്കരുത്

പുകവലിക്കരുത്

പുകവലി നിങ്ങളുടെ ശ്വാസകോശത്തെ മാത്രമല്ല, നിങ്ങളുടെ തലയെയും ബാധിക്കും. ഇതുകാരണം തലവേദനയും മറ്റ് ലക്ഷണങ്ങളും മൈഗ്രേനും വര്‍ദ്ധിക്കും. അതിനാല്‍ മൈഗ്രേന്‍, തലവേദന എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ പുകവലി ശീലം ഒഴിവാക്കുക.

Most read:കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്Most read:കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്

സമീകൃത ഭക്ഷണം കഴിക്കുക

സമീകൃത ഭക്ഷണം കഴിക്കുക

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ് മൈഗ്രേന്‍ തടയാന്‍ മറ്റൊരു വഴി. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. തലവേദനയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളെ പരിമിതപ്പെടുത്തുക. മൈഗ്രെയിനുകള്‍ അല്ലെങ്കില്‍ തലവേദന തടയുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണിത്. കൂടാതെ, ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പിന് കാരണമാവുകയും ഇത് മൈഗ്രെയ്ന്‍ രൂക്ഷമാക്കുകയും ചെയ്യും.

കൃത്യമായ ഉറക്കം

കൃത്യമായ ഉറക്കം

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്താനും വിഷാദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാനും ഉറക്കം നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ ഓരോരുത്തരും ദിവസവും മതിയായ ഉറക്കം നേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരു പതിവായ ഉറക്കസമയം ക്രമീകരിക്കുക. എല്ലാ ദിവസവും ഒരേസമയം ഉറങ്ങാന്‍ പോകുക, എല്ലാ ദിവസവും ഒരേ സമയം ഉണരുക. മോശം ഉറക്കശീലം, ഉറക്കക്കുറവ്, അല്ലെങ്കില്‍ കൂടുതല്‍ ഉറക്കം എന്നിവ മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്കോ തലവേദനയ്‌ക്കോ കാരണമാകും.

Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

മൈഗ്രെയ്ന്‍, തലവേദന എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിനചര്യയില്‍ എയ്റോബിക് അല്ലെങ്കില്‍ ലഘുവ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക. വ്യായാമത്തിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങുകയും അതിലൂടെ തലവേദന അകലുകയും ചെയ്യുന്നു.

ഇരിക്കുന്ന രീതി

ഇരിക്കുന്ന രീതി

ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം നിങ്ങളുടെ നട്ടെല്ലിനെ പ്രയാസപ്പെടുത്താതിരിക്കുക. ഉദാഹരണത്തിന്, ദിവസം മുഴുവന്‍ ഒരു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നത് നിങ്ങളുടെ തല, കഴുത്ത്, തോളിലെ പേശികള്‍ എന്നിവയെ ബുദ്ധിമുട്ടിക്കുകയും മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ ശ്രദ്ദിക്കുക. നിങ്ങളുടെ തോള്, നട്ടെല്ല് എന്നിവ നേരെയാണോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇത്തരം കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, മൈഗ്രെയിന്‍, ടെന്‍ഷന്‍, തലവേദന എന്നിവ കുറയ്ക്കാന്‍ സാധിക്കും.

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം ഒഴിവാക്കുക

പല മൈഗ്രെയിനുകളും തലവേദനകളും ഉണ്ടാവുന്നത് സമ്മര്‍ദ്ദത്തിന്റെ പ്രേരണയാലാണ്. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് എങ്ങനെ തടയാമെന്നും അറിഞ്ഞാല്‍ത്തന്നെ നിങ്ങളുടെ പകുതി മൈഗ്രെയിന്‍ പ്രശ്‌നങ്ങളും ഗണ്യമായി കുറയ്ക്കാനാകും. തിരക്കിട്ട ദിനചര്യയില്‍ നിന്ന് ആശ്വാസം തേടാന്‍ നിങ്ങളുടെ ഹോബികള്‍ വളര്‍ത്തുക. നിങ്ങളുടെ സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക.

Most read:പുകവലി കാരണമായി വരും ഈ മാരക രോഗങ്ങള്‍; അപകടംMost read:പുകവലി കാരണമായി വരും ഈ മാരക രോഗങ്ങള്‍; അപകടം

English summary

Lifestyle Changes To Treat Migraine And Headache in Malayalam

According to CDC, about 1 billion people across the world are impacted by migraine and it is considered to be one of the most painful diseases. Here are some lifestyle changes to treat migraine and headache.
X
Desktop Bottom Promotion