For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളെ ഭയപ്പെടുത്തും ക്യാന്‍സറിനെ മാറ്റാന്‍ ഈ ശീലം മാറ്റിയാല്‍ മതി

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയം ഒരു പ്രധാന സ്ത്രീ പ്രത്യുത്പാദന അവയവമാണ് എന്ന് നമുക്കറിയാം. എല്ലാ മാസവും നിങ്ങള്‍ ആര്‍ത്തവത്തിന് ശേഷം ഓരോ അണ്ഡം പുറത്തേക്ക് വിടുന്നു. ഇതിന്റെ ഫലമായി പ്രത്യുത്പാദന ഹോര്‍മോണുകള്‍ പുറത്ത് വിടുന്നു. അണ്ഡാശയങ്ങള്‍ രണ്ട് പ്രധാന പ്രത്യുത്പാദന ഹോര്‍മോണുകളെ സ്രവിക്കുന്നുണ്ട്. അതില്‍ ഒന്നാണ് പ്രൊജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നിവ. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ മരണം ഉയര്‍ത്തുന്ന ഒന്നാണ് അണ്ഡാശയ ക്യാന്‍സര്‍ അഥവാ ഓവേറിയന്‍ ക്യാന്‍സര്‍.

Ovarian Cancer

പെല്‍വിസിലും ആമാശയത്തിലും എത്തുന്നതുവരെ പലപ്പോഴും രോഗാവസ്ഥ പലപ്പോഴും കണ്ടെത്താനാവാതെ പോവുന്നു. ഇത് ചികിത്സ പ്രയാസകരമാക്കുകയും മാരകമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. എന്നാല്‍ അണ്ഡാശയ അര്‍ബുദത്തിന് പ്രത്യേക സ്‌ക്രീനിംഗ് അല്ലെങ്കില്‍ ടെസ്റ്റിംഗ് രീതികള്‍ ഇല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അണ്ഡാശയ അര്‍ബുദം തടയാന്‍ ഒരാള്‍ക്ക് ചെയ്യാവുന്നത് ജീവിതശൈലിയിലെ മാറ്റങ്ങള്‍ വരുത്തുക എന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഭക്ഷണക്രമവും പോഷകാഹാരവും

ഭക്ഷണക്രമവും പോഷകാഹാരവും

ഭക്ഷണക്രമവും പോഷകാഹാരവും കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. അണ്ഡാശയ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും ആരോഗ്യകരവും സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടതാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അണ്ഡാശയ കാന്‍സറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കാരറ്റ്, പാല്‍, മത്തങ്ങ, മധുരക്കിഴങ്ങ്, ചീര, മുട്ട, ലിവര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ജനിതകമാറ്റങ്ങള്‍ മൂലമുണ്ടാകുന്ന കാന്‍സര്‍ സാധ്യത തടയുന്നതിന് ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. അണ്ടിപ്പരിപ്പ്, മുട്ട, കക്കയിറച്ചി എന്നിവ സെലിനിയത്തിന്റെ മികച്ച സ്രോതസ്സുകളാണ്. ഇത് കഴിക്കാവുന്നതാണ്. ഓവേറിയന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളായ സിട്രസ് പഴങ്ങള്‍, ചുവന്ന കുരുമുളക്, ബ്രൊക്കോളി എന്നിവ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

നിങ്ങള്‍ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കൂടാതെ ക്യാന്‍സര്‍ സാധ്യത കുറക്കുന്നതിനും സഹായിക്കുന്നു. എയ്റോബിക്സ്, നീന്തല്‍, നൃത്തം, അല്ലെങ്കില്‍ യോഗ തുടങ്ങിയ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷിയും ആന്റിഓക്സിഡന്റ് സംവിധാനങ്ങളും ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വ്യായാമം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല ഇത്തരം കാര്യങ്ങള്‍ അമിതവണ്ണത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ചതാണ് വ്യായാമം. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാവുന്നതിനും ഈ വ്യായാമം സഹായിക്കുന്നു.

സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍

സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍

സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ടാല്‍ക്കം പൗഡര്‍, വജൈനല്‍ ഡൗച്ചുകള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍, ലോഷനുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മനുഷ്യരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ പതിവ് ഉപയോഗം നിങ്ങളില്‍ ഓവേറിയന്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരീര സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജൈവവും വിഷരഹിതവുമായവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.

പുകയിലയുടെ ഉപയോഗവും എക്‌സ്‌പോഷറും

പുകയിലയുടെ ഉപയോഗവും എക്‌സ്‌പോഷറും

ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അതിന്റെ ഫലമായി പുകയില ഉപയോഗവും അത് ഉപയോഗിക്കുന്ന സാഹചര്യവും ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പുകയില ഉപഭോഗവും പുകയിലയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പുകവലിക്കാത്തവരേക്കാള്‍ സ്ത്രീകളില്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും അണ്ഡാശയ അര്‍ബുദത്തെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. കാരണം ഇത് തിരിച്ചറിയപ്പെടാതെ പോവുന്നു എന്നതാണ് സത്യം. ട്രാന്‍സ്‌വജൈനല്‍ സ്‌കാനിംഗ് ഉള്‍പ്പടെയുള്ളവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് രോഗനിര്‍ണയം നടത്താവുന്നതാണ്.

ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരാണോ, ആര്‍ത്തവം ഇങ്ങനെ മാറുംഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരാണോ, ആര്‍ത്തവം ഇങ്ങനെ മാറും

നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍

English summary

Lifestyle Changes To Prevent Ovarian Cancer In Malayalam

Here in this article we are discussing about some lifestyle changes to prevent ovarian cancer in malayalam. Take a look.
Story first published: Thursday, September 29, 2022, 18:03 [IST]
X
Desktop Bottom Promotion