For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശ കാന്‍സറുണ്ടോ? ഭക്ഷണശീലം മാറ്റാം

|

കാലാവസ്ഥാ വ്യതിയാനങ്ങളുടെ മാറ്റത്തില്‍ വളരെയേറെ കഷ്ടതയനുഭവിക്കുന്ന ഒരവയവമാണ് നമ്മുടെ ശ്വാസകോശം. ഇക്കാലത്ത് ശ്വാസകോശം ആരോഗ്യത്തോടെയിരിക്കാന്‍ ഒട്ടനവധി അസുഖങ്ങളെ ചെറുക്കേണ്ടതായുണ്ട്. ശ്വാസകോശ കാന്‍സറിന് 90 ശതമാനവും കാരണമാകുന്നത് പുകയിലയുടെ ഉപയോഗം മൂലമാണെന്നുള്ളത് സത്യമാണ്. എന്നാല്‍ ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ വ്യതിയാനം, ജനിതകപരമായ കാരണങ്ങള്‍ തുടങ്ങിയവ ഇതിനു കാരണമാകുന്നു.

Most read: എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംMost read: എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മനുഷ്യന്‍ അസുഖങ്ങളില്‍ നിന്നു മുക്തനായി ആരോഗ്യത്തോടെയിരിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ആവശ്യത്തിനു പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളുമൊക്കെ നമ്മുടെ ശരീരഭാഗങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ നല്‍കിയാലേ അതു സാധ്യമാകൂ. ശ്വാസകോശ അര്‍ബുദത്തിന് സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് നിങ്ങള്‍ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഇതിനകം രോഗവുമായി ജീവിക്കുകയാണെങ്കില്‍ എന്തുചെയ്യും? അസുഖത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ എന്തൊക്കെ കഴിക്കണം? നിങ്ങള്‍ ഒരു ശ്വാസകോശ അര്‍ബുദ ബാധിതനാണെങ്കില്‍ നിങ്ങള്‍ കടന്നുപോകുന്നത് ധാരാളം ചികിത്സകളിലൂടെയും മരുന്നുകളിലൂടെയുമായിരിക്കും. ആ സമയങ്ങളില്‍ നിങ്ങളുടെ ശരീരം ആരോഗ്യകരമായി സൂക്ഷിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടതായുണ്ട്. അത്തരം കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ചികിത്സയിലുടനീളം മികച്ച ഭക്ഷണം

ചികിത്സയിലുടനീളം മികച്ച ഭക്ഷണം

നിങ്ങളില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്തിയാല്‍, നിങ്ങള്‍ക്കുവേണ്ട ഒരു പ്രധാന ഘടകമാണ് പോഷകാഹാരം. കാന്‍സര്‍ ചികിത്സയ്ക്കിടയിലും ശേഷവും സമീകൃതാഹാരം കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കാനും ശക്തി നിലനിര്‍ത്താനും സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നതാണ് മറ്റൊരു കാര്യം. ശരീരഭാരം കുറയുന്നത് ശ്വാസകോശ അര്‍ബുദ സമയത്ത് സാധാരണമാണ്. ആസമയം നിങ്ങളുടെ ഭാരം സൂക്ഷ്മമായി നിരീക്ഷിക്കുക. ആഴ്ചയില്‍ 1-2 പൗണ്ടിലധികം സ്ഥിരമായി നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്.

ഇടവിട്ട് ലഘുഭക്ഷണം

ഇടവിട്ട് ലഘുഭക്ഷണം

അസുഖം ബാധിച്ച ഒരാള്‍ക്ക് കൃത്യമായ കലോറി ശരീരത്തിലെത്തിക്കാന്‍ ദിവസവും കൃത്യമായ ഇടവേളകളില്‍ പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങള്‍ ശരീരത്തിലെത്തിക്കുക. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കലോറിയും പ്രോട്ടീനും പോഷകങ്ങളും നല്‍കും. ചികിത്സയുമായി ബന്ധപ്പെട്ട് ഛര്‍ദ്ദി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും ഈയൊരു രീതി സഹായിക്കും. ഓരോ മൂന്ന് മണിക്കൂറിലും 5-6 ലഘുഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

പ്രോട്ടീന്‍ പ്രധാനം

പ്രോട്ടീന്‍ പ്രധാനം

ശ്വാസകോശ കാന്‍സര്‍ പോലുള്ള അസുഖം ബാധിച്ചവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക. ശരീരത്തിലെ കോശങ്ങളും ടിഷ്യുകളും മെച്ചപ്പെടുത്താന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനു ഇവ ഉത്തമമാണ്. എല്ലാ ഭക്ഷണത്തിലും ലഘുഭക്ഷണത്തിലും പ്രോട്ടീന്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണില്‍ ചിലതാണ്: മാംസം, മീന്‍, മുട്ട, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളായ പാല്‍, തൈര്, ചീസ്, പരിപ്പ്, നട്ട്‌സ്, വെണ്ണ, പയര്‍, സോയ ഭക്ഷണങ്ങള്‍ തുടങ്ങിയവ.

ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക

ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക

ധാന്യങ്ങള്‍ കാര്‍ബോഹൈഡ്രേറ്റിന്റെയും ഫൈബറിന്റെയും മികച്ച ഉറവിടങ്ങളാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജനില ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ധാന്യങ്ങളുടെ മറ്റു ധാതാക്കളാണ് ഗോതമ്പ് റൊട്ടി, തവിട്ട് അരി, പാസ്ത തുടങ്ങിയവ.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ദിവസവും പലതരം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയ്ക്ക് ശരീരത്തിലെ രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ ആന്റിഓക്സിഡന്റുകള്‍ നല്‍കാന്‍ കെല്‍പ്പുണ്ട്. ഇത് കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കും. ശ്വാസകോശ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന അത്തരത്തില്‍ ചിലതാണ് സബര്‍ജില്ലി, മുന്തിരി, ക്യാരട്ട്, ബെറി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

രോഗം ബാധിച്ച വ്യക്തികള്‍ ആരോഗ്യകരമായ കൊഴുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം ചുട്ടെടുത്ത, ബ്രോയില്‍ അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുന്ന ചില ഭക്ഷണങ്ങളാണ് ഒലിവ് ഓയില്‍, അവൊക്കാഡോ, പരിപ്പ്, വിത്തുകള്‍ തുടങ്ങിയവ.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

കാന്‍സര്‍ ചികിത്സയ്ക്കിടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയുന്നതിന് അത്യാവശ്യമാണ് വെള്ളം. ആവശ്യത്തിന് വെള്ളം ശരീരത്തിലുണ്ടെന്ന് ഉറപ്പുവരുത്തുക. ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ലക്ഷ്യമിടുക. വലിയ അളവില്‍ കഫീന്‍ പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാക്കും.

വായ പരിചരണം

വായ പരിചരണം

കീമോതെറാപ്പിക്കിടെ തലയിലോ നെഞ്ചിലോ അടിക്കുന്ന വികിരണം വായ, തൊണ്ട, അന്നനാളം എന്നിവയെ പ്രയാസപ്പെടുത്തുന്നതാണ്. ഇത് ചിലപ്പോള്‍ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. നിങ്ങള്‍ക്ക് വായയില്‍ വ്രണമുണ്ടെങ്കില്‍ മികച്ച വായ പരിചരണം ആവശ്യമാണ്. ഭക്ഷണത്തിനുശേഷം ശുചിയായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക, വായ വൃത്തിയായി സൂക്ഷിക്കുക.

ഭക്ഷ്യസുരക്ഷ പാലിക്കുക

ഭക്ഷ്യസുരക്ഷ പാലിക്കുക

ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഇടയ്ക്കിടെ കൈ കഴുകുക. മാംസത്തിനും പച്ചക്കറികള്‍ക്കും വ്യത്യസ്ത കത്തികളും കട്ടിംഗ് ബോര്‍ഡുകളും ഉപയോഗിക്കുക. എല്ലാ ഭക്ഷണങ്ങളും അവയുടെ ശരിയായ താപനിലയില്‍ വേവിക്കുക. കാന്‍സര്‍, കാന്‍സര്‍ ചികിത്സ എന്നിവ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതാകുന്നു. ഭക്ഷ്യ സുരക്ഷ ശീലിക്കുന്നത് രോഗത്തെയും അണുബാധയെയും പ്രതിരോധിക്കാന്‍ വളരെ പ്രധാനമാണ്.

English summary

Lifestyle Changes to Manage Lung Cancer

Here we are discussing the lifestyle changes to manage lung cancer. Read on.
Story first published: Thursday, December 12, 2019, 16:14 [IST]
X
Desktop Bottom Promotion