For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ വെള്ളത്തില്‍ പുതിന: വെറും വയറ്റില്‍ അതിരാവിലെ ഒരു ഔണ്‍സ്‌

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴത്തെ എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം കൊവിഡ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. വിറ്റാമിന്‍ സി ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ നാരങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Lemon And Mint Detox Water

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് പുതിന നാരങ്ങ വെള്ളം ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും പല വിധത്തിലുള്ള കറികളിലും മറ്റും സ്വാദിനും ആരോഗ്യത്തിനും വേണ്ടി നാം പുതിന ഉപയോഗിക്കുന്നുണ്ട്. കാരണം എണ്ണമറ്റ ഗുണങ്ങളാണ് ഇതിനുള്ളത് എന്നത് തന്നെയാണ് കാരണം. പുതിനയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റില്‍ പുതിന നാരങ്ങ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പുതിന നാരങ്ങ വെള്ളം വളരെ മികച്ചതാണ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പുതിന വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന കുറഞ്ഞ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ഗുണങ്ങള്‍ക്കും സഹായിക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റിന്റേയും ന്യൂട്രിയന്‍സിന്റേയും കലവറയാണ് ഇത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

അമിതവണ്ണം കുറക്കുന്നു

അമിതവണ്ണം കുറക്കുന്നു

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയത് കൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ വെള്ളം. അമിതവണ്ണത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പല വഴികളും നോക്കി മടുത്തവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് പുതിന നാരങ്ങ വെള്ളം. ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിത കൊഴുപ്പിനേയും അടിവയറ്റിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നുണ്ട്. ദിവസവും ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നുള്ളതാണ് സത്യം.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതത നിസ്സാരമല്ല. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഇത് മാറിയാല്‍ മതി എന്നായിരിക്കും എല്ലാവരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും രാവിലെ അല്‍പം നാരങ്ങ വെള്ളവും പുതിനയും മിക്‌സ് ചെയ്യാവുന്നതാണ്. ജലദോഷത്തെ പ്രതിരോധിക്കുന്നതിനും ശരീരത്തില്‍ നിന്ന് ഇതിന് കാരണമാകുന്ന ബാക്ടീരിയക്ക് പരിഹാരം കാണുന്നതിനും എല്ലാം വെറും വയറ്റില്‍ കുറച്ച് ദിവസം ഈ ജ്യൂസ് ശീലമാക്കണം.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇത്. നാരങ്ങ പുതിന വെള്ളം കഴിക്കുന്നതിലൂടെ അത് മലബന്ധം, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. നിമിഷ പരിഹാരമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കാരണം അത്രക്ക് മികച്ച ഗുണങ്ങളാണ് ഇതില്‍ ഉള്ളത്. ഭക്ഷണം ദഹനനാളത്തില്‍ ആവശ്യത്തിലധികം നേരം നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും എന്നുള്ളതാണ് സത്യം.

 മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍

മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍

മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ വെള്ളം കുടിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ശാരീരികമായും മാനസികമായും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് കൂടാതെ പുതിന ചായ കുടിക്കുന്നതും മികച്ചതാണ്. ഇത് കൂടാതെ വിഷാദരോഗത്തെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതോടൊപ്പം ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും നാരങ്ങ പുതിന വെള്ളം സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി മികച്ചതാണ് എന്തുകൊണ്ടും പുതിനയും നാരങ്ങയും ചേര്‍ന്ന മിശ്രിതം. ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതയും ഇല്ലാതാക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ദിവസവും കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് കഴിക്കാവുന്നതാണ്.

വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നു

വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നു

വായിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ദന്താരോഗ്യത്തിനും വായ്‌നാറ്റം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതി നും വേണ്ടി നമുക്ക് ദിവസവും നാരങ്ങ പുതിന വെള്ളം കുടിക്കാവുന്നതാണ്. ദിവസവും ഇത് കഴിക്കുന്നത് പല്ലിലെ പോടിന് പരിഹാരം കാണുന്നതിനും വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിന് മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ടതാണ്. എങ്ങനെ വേണം ഈ വെള്ളം തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ഒരു നാരങ്ങ എടുത്ത് നല്ലതുപോലെ പിഴിഞ്ഞ്, അതിലേക്ക് അല്‍പം ഇളം ചൂടുവെള്ളം മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യമെങ്കില്‍ ഉപ്പ് ഇടാവുന്നതാണ്. അതല്ല നിങ്ങള്‍ക്ക് തേന്‍ ആണ് താല്‍പ്പര്യം എങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ഇതിലേക്ക് ഒന്നോ രണ്ടോ പുതിന ഇല കൂടി ഇടേണ്ടതാണ്. ഇത് മിക്‌സ് ചെയ്ത് ദിവസവും വെറും വയറ്റില്‍ കുടിക്കണം. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം ലഭിക്കുന്നു.

കൊവിഡ് രണ്ടാം തരംഗത്തിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം മൂന്നാം തരംഗംകൊവിഡ് രണ്ടാം തരംഗത്തിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം മൂന്നാം തരംഗം

ഒമിക്രോണ്‍ വയറിനെ ബാധിക്കുന്നത് ഇങ്ങനെ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംഒമിക്രോണ്‍ വയറിനെ ബാധിക്കുന്നത് ഇങ്ങനെ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

English summary

Lemon And Mint Detox Water For Health In Malayalam

Here in this article we are sharing the lemon and mint detox water for health in malayalam. Take a look.
X
Desktop Bottom Promotion