For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ മാറ്റങ്ങള്‍ നിസ്സാരമല്ല; ഹൃദയവും കരളും പണിമുടക്കിലെക്കെന്ന സൂചന

|

പലരും അവഗണിക്കുന്ന ശരീരത്തിലെ ഒരു ഭാഗമാണ് കാലുകള്‍. എന്നാല്‍ കാലിലുണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി നമുക്ക് പലപ്പോഴും ആരോഗ്യത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് അറിയാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇനി അല്‍പം ശ്രദ്ധിച്ചാല്‍ കാലിലുണ്ടാവുന്ന ഇത്തരത്തിലുള്ള നിസ്സാരമായ മാറ്റങ്ങളെക്കുറിച്ച് നമുക്ക് അറിയാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കി വിടുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ അത് കാണിക്കുന്നവ സൂചനകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്

വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാംവെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചില രോഗങ്ങള്‍ കാലിലെ തകരാറുകള്‍ക്ക് കാരണമാകും. ഉദാഹരണത്തിന്, പ്രമേഹം മന്ദഗതിയിലുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളുടെ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ഇവയെല്ലാം പലപ്പോഴും ആന്തരികാവയവങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് കാലിലുണ്ടാവുന്ന മാറ്റം ആന്തരികാവയവങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാം നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

നിങ്ങളുടെ കാലുകളിലും പാദങ്ങളിലും വീക്കം

നിങ്ങളുടെ കാലുകളിലും പാദങ്ങളിലും വീക്കം

നിങ്ങളുടെ കാലുകളിലും പാദങ്ങളിലും നീര്‍വീക്കം വളരെ നേരം നില്‍ക്കുന്നതിലൂടെ ഉണ്ടാകാം, പക്ഷേ ഇത് മറ്റു പല അവസ്ഥകളുടെയും ലക്ഷണമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുമെങ്കിലും, നിങ്ങളുടെ കൈകള്‍, പാദങ്ങള്‍, കണങ്കാലുകള്‍, കാലുകള്‍ എന്നിവയില്‍ അല്‍പം കൂടുതലായിരിക്കും. കാലുകളില്‍ വീക്കം കൂടുതലെങ്കില്‍ എന്താണ് അതില്‍ ഭയപ്പെടേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടാതണ്. പല ഹൃദ്രോഗങ്ങളും നിങ്ങളുടെ കാലുകളിലും താഴ്ന്ന കാലുകളിലും നീരോടെയാണ് വരുന്നത്. സിരകളിലെ പ്രശ്‌നങ്ങള്‍. ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാന്‍ സിരകള്‍ക്ക് കഴിയാത്ത അവസ്ഥ. ഇവയെല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥ സൃഷ്ടിക്കുന്നു.

ലിംഫ്‌നോഡുകളിലെ പ്രശ്‌നങ്ങള്‍

ലിംഫ്‌നോഡുകളിലെ പ്രശ്‌നങ്ങള്‍

ലിംഫറ്റിക് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതിന്റെ ഫലമായി ശരീരത്തിലുടനീളം ദ്രാവകം കൊണ്ടുപോകാന്‍ സഹായിക്കുന്ന ലിംഫ് നോഡുകളും രക്തക്കുഴലുകളും നമ്മുടെ ശരീരത്തില്‍ ഉണ്ട്. ലിംഫറ്റിക് സിസ്റ്റത്തില്‍ തടസ്സമുണ്ടാകുമ്പോള്‍ അത് കാലുകളിലും കൈകളിലും വീക്കം ഉണ്ടാക്കുന്നു. ഇത് കൂടാതെ കരളില്‍ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. ആവശ്യത്തിന് രക്ത പ്രോട്ടീന്‍ ഉണ്ടാക്കാന്‍ കരളിന് കഴിയാത്തത് കൊണ്ടാണ് പലപ്പോഴും വീക്കം ഉണ്ടാക്കുന്നത്.

ഈ വേദനകള്‍ അവഗണിച്ചാല്‍ ഫലം മരണംഈ വേദനകള്‍ അവഗണിച്ചാല്‍ ഫലം മരണം

കാലിലെ നിറം മാറ്റം

കാലിലെ നിറം മാറ്റം

നിങ്ങളുടെ കാലുകളില്‍ നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കടുത്ത തണുപ്പുള്ളപ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിന് നീലനിറമാകുമെന്ന് എല്ലാവരും ശ്രദ്ധിച്ചിരിക്കാം. നിങ്ങളുടെ കാല്‍വിരലുകള്‍ക്ക് ചൂടാവുമ്പോഴും നിറം മാറ്റാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം എന്നുള്ളത് പലപ്പോഴും ആര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ബ്ലൂ ടോ സിന്‍ഡ്രോം എന്ന ഒരു അവസ്ഥയുണ്ട്, അത് രക്തക്കുഴലുകള്‍ അടയുമ്പോള്‍ സംഭവിക്കുന്നതാണ്. ഇത് അപകടകരമായ ഒരു അവസ്ഥയാണ്. അതുകൊണ്ട് കാലുകളില്‍ മാറ്റം കാണുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വേദനാജനകമായ മുഴകള്‍

വേദനാജനകമായ മുഴകള്‍

നിങ്ങളുടെ വിരലുകളിലും കാലിന്റെ പല ഭാഗത്തും വേദനാജനകമായ മുഴകള്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വേദനാജനകമായ ഇത്തരം മുഴകള്‍ പെട്ടെന്നുള്ളതും നീണ്ടുനില്‍ക്കുന്നതും അല്ലെങ്കില്‍ കുറച്ച് മണിക്കൂറുകള്‍ മുതല്‍ നിരവധി ദിവസങ്ങള്‍ വരെ ഉണ്ടാകുന്നതും ആയിരിക്കാം. അവ അവഗണിക്കാതിരിക്കാനും ഡോക്ടറെ ഉടന്‍ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എന്താണ് ഇത് സൂചിപ്പിക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് ബാക്ടീരിയ മൂലമുണ്ടാകുന്ന ഹൃദയ അണുബാധ യുടെ ഫലമായി ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. സാധാരണയായി ആന്റിബയോട്ടിക്കുകള്‍ ഈ സന്ദര്‍ഭങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നു, ശസ്ത്രക്രിയ ആവശ്യമായി വരുന്നില്ല എന്നുള്ളതാണ് സത്യം.

പെട്ടെന്നുണ്ടാവുന്ന മുറിവുകള്‍

പെട്ടെന്നുണ്ടാവുന്ന മുറിവുകള്‍

കാലുകളില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതിരിക്കുന്ന സമയത്തുണ്ടാവുന്ന ക്രമരഹിതമായി നീല പാടുകള്‍ പ്രത്യക്ഷപ്പെടുകയും അവ ചര്‍മ്മത്തില്‍ വളരെക്കാലം തുടരുകയും ചെയ്യുന്ന അവസ്ഥകളുണ്ട്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് നമുക്ക് നോക്കാവുന്നതാണ്. കരള്‍ രോഗം, ചില സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, നിങ്ങളുടെ സ്വന്തം രോഗപ്രതിരോധ ശേഷി നിങ്ങളുടെ ശരീരത്തെ തെറ്റായി ആക്രമിക്കുമ്പോള്‍, രക്തക്കുഴലുകളുടെ വീക്കം, രക്തസ്രാവം എന്നിവയെല്ലാം ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കാലിലുണ്ടാവുന്ന തിണര്‍പ്പ്

കാലിലുണ്ടാവുന്ന തിണര്‍പ്പ്

പലരിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പ്. ഈ പാടുകള്‍ കടും ചുവപ്പ്, അല്ലെങ്കില്‍ തവിട്ട് നിറം എന്നിവയും ആകാം. ചില സന്ദര്‍ഭങ്ങളില്‍, അവ ചൊറിച്ചില്‍ ആയി മാറുന്നു. അതിനാല്‍ ഇത് ഒരു അലര്‍ജിയായി പലരും കണക്കാക്കുന്നുണ്ട്. മറ്റ് സന്ദര്‍ഭങ്ങളില്‍, ഇത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമായിരിക്കാം. എന്തൊക്കെയാണ് ഇതിന്റെ സൂചനകള്‍ എന്ന് നമുക്ക് നോക്കാം. രക്തക്കുഴലുകളുടെ വീക്കം കാരണം ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. ഇത് കൂടാതെ ല്യൂപ്പസ് അല്ലെങ്കില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള ചില സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്.

കാലില്‍ ഞരമ്പുകള്‍ പൊന്തുന്നത്

കാലില്‍ ഞരമ്പുകള്‍ പൊന്തുന്നത്

ഗര്‍ഭാവസ്ഥയിലോ അമിതവണ്ണത്താലോ മതിയായ വ്യായാമമില്ലാത്തതിനാലോ പലരിലും സ്‌പൈഡര്‍ വെയിന്‍ പോലം ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം. ഇത് പലപ്പോഴും വെരിക്കോസ് സിരകളുടെ ലക്ഷണമാണ്, ചിലപ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രദേശത്ത് വേദന അനുഭവപ്പെടാം. വെരിക്കോസ് സിരകള്‍ ഇപ്പോള്‍ അപൂര്‍വമല്ല, മാത്രമല്ല ഇത് 30% ആളുകളെയും ബാധിക്കുന്നു. പുറമേ കാണുന്ന സിരകള്‍ വലുതാകുകയും അവ വളരെയധികം കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒരിക്കലും നിസ്സാരമായി കാണാതെ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം.

English summary

Legs Can Show You if Something Wrong With Your Inner Organs

Here in this article we are discussing about your legs can show your if something wrong with your inner organs. Take a look
Story first published: Tuesday, May 18, 2021, 17:55 [IST]
X
Desktop Bottom Promotion