Latest Updates
-
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ! -
2026 ജൂൺ 2-ന് വ്യാഴം മാറുന്നു; നിങ്ങളുടെ കരിയറിലും വിവാഹത്തിലും വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാ! -
ഇടവം രാശിയിലേക്ക് ബുധൻ: സാമ്പത്തിക നേട്ടങ്ങളുടെ കാലം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
2026 മെയ് 25-ന് ആകാശത്ത് അത്ഭുതം: ഗജകേസരി യോഗവും ധനയോഗവും ഒത്തുചേരുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ!
രാത്രി ഉറക്കം വരെ കളയുന്ന കാല് വേദന തുടക്കം മാത്രം : നിസ്സാരമാക്കല്ലേ
പലരുടേയും ഉറക്കത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന പല വേദനകളും രാത്രിയില്‍ പ്രശ്നമുണ്ടാക്കുന്നു. പ്രത്യേകിച്ച് കാല് വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് എത്രയൊക്കെ പരിഹാരം കാണുന്നതിന് ശ്രദ്ധിച്ചാലും അത് മാറാതെ തന്നെ നില്ക്കുന്നു. എന്നാല്‍ എന്താണ് കാരണം, എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും പലരും ഉത്കണ്ഠാകുലരാവുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ പേരും അനുഭവിക്കുന്നത്. എന്നാല്‍ ഇതിന്റെ കാരണങ്ങളായി പറയാന്‍ സാധിക്കുന്നവ പലപ്പോഴും നിര്‍ജ്ജലീകരണം അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക അധ്വാനം എന്നിവയായിരിക്കും. എന്നാല്‍ ഇതിന് പിന്നില്‍ ഇതല്ലാതേയും ചില കാരണങ്ങള്‍ ഉണ്ട്. ചിലരില്‍ ചില മരുന്നുകളും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ കാല് വേദന ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി അത് ആരോഗ്യത്തെ എത്രത്തോളം ബാധിച്ചു, എങ്ങനെ ചികിത്സയെടുക്കണം എന്ന കാര്യവും അറിഞ്ഞിരിക്കണം. ചില അവസരങ്ങളില്‍ നാം കാണിക്കുന്ന അറിവില്ലായ്മ പിന്നീട് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിന്. എന്തുകൊണ്ടാണ് രാത്രിയില്‍ മാത്രം കാല് വേദനിക്കുന്നത്. കാരണമറിയണോ എന്നാല്‍ ലേഖനം വായിക്കൂ.

കാരണങ്ങള്‍
പലപ്പോഴും പേശി സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സാധാരണമായ ഒരു കാര്യമാണ്. പലരുടേയും അമിതമായ തീവ്രതയോടെയുള്ള വ്യായാമം ഒരു പ്രധാന കാരണമായിരിക്കും. ഇത് കൂടാതെ നാഡി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരിലും രാത്രി ഇത്തരം വേദനകള്‍ സ്ഥിരമായിരിക്കും. ചിലരില്‍ സുഷുംമ്നാ നാഡിക്ക് ക്ഷതം ഏല്‍ക്കുന്നത് ഞരമ്പുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കാലുകളില്‍ വലിവ് സംഭവിക്കുന്നു. ഇത് വേദനയായി പരിണമിക്കുന്നു.

കാരണങ്ങള്‍
കൂടുതല്‍ സമയം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഇത് വഴി കാല് വേദന വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തും സ്ത്രീകളില്‍ രാത്രിയില്‍ കാല് വേദന ഉണ്ടാവുന്നു. സാധാരണയായി രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നത്. ഇത് കൂടാതെ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നതിന്റെ പാര്‍ശ്വഫലം എന്നോണം നിങ്ങളില്‍ വേദനകള്‍ വര്‍ദ്ധിക്കുന്നു. വാര്‍ദ്ധക്യവും ഇത്തരം വേദനയുടെ ഒരു കാരണം തന്നെയാണ്.

കാരണങ്ങള്‍
എന്നാല്‍ ഇത് കൂടാതെ ആരോഗ്യപരമായ ചില കാരണങ്ങളും നിങ്ങളില്‍ രാത്രിയിലെ കാല് വേദനക്ക് കാരണമാകുന്നുണ്ട്. അതില്‍ ഒന്നാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി). ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന പെരിഫറല്‍ ധമനികളുടെ സങ്കോചം മൂലമുണ്ടാവുന്ന ഒരു രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങളുടെ കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഈ അവസ്ഥ നിങ്ങളില്‍ രാത്രിയില്‍ കാല് വേദനക്ക് കാരണമാകുന്നു.

കാരണങ്ങള്‍
കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) എന്ന രോഗാവസ്ഥയും നിങ്ങളില്‍ ഇതേ വേദനക്ക് കാരണമാകുന്നു. ഇത് കൂടാതെ സ്പൈനല്‍ സ്റ്റെനോസിസ് എന്ന അവസ്ഥയിലും കാല് വേദന ഉണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ നട്ടെല്ലിനുള്ളിലെ ഇടങ്ങളുടെ സങ്കോചം സംഭവിക്കുന്നത് വഴി നിങ്ങളുടെ കാലുകളിലെ ഞരമ്പുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് വേദനയിലേക്ക് വഴി വെക്കുന്നു. കിഡ്നിയുടെ അനാരോഗ്യവും ഇതേ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത് കൂടാതെ ഡയബറ്റിക് ന്യൂറോപ്പതി ഉള്ളവരിലും ഇതേ അവസ്ഥ കാണുന്നു. പ്രമേഹമുള്ളവരിലുണ്ടാവുന്ന രോഗാവസ്ഥയാണ് ഇത്. ഇതെല്ലാം രാത്രിയിലെ കാല് വേദന വര്‍ദ്ധിപ്പിക്കുന്നു.

എങ്ങനെ അനുഭവപ്പെടുന്നു?
രാത്രിയില്‍ ഉണ്ടാവുന്ന കാലിലെ വേദന എപ്രകാരം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു എന്ന് നമുക്ക് നോക്കാം. ഇത് പലപ്പോഴും കാലിലെ പേശികള്‍ ചുരുങ്ങിയത് പോലെ വളരെയധികം വേദനാജനകമായി മാറുന്നു. ചിലരില്‍ മണിക്കൂറുകളോളം ഇതേ അവസ്ഥയുണ്ടാവുന്നു. ഇതത് കൂടാതെ എഴുന്നേറ്റ് ഇരുന്നാല്‍ പോലും ഇത്തരം വേദനകള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് ഇത്തരം വേദനയെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയില്ല.

പരിഹാരം കാണാന്‍
എന്നാല്‍ എന്തൊക്കെയാണ് രാത്രിയിലെ കാല്‍വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. എഴുന്നേറ്റിരുന്ന് കാലുകള്‍ നല്ലതുപോലെ സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. പേശികള്‍ക്ക് മികച്ച സ്ട്രെച്ച് ലഭിക്കുന്നതിലൂടെ നിങ്ങളുടെ കാല് വേദന ചെറിയ രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ നല്ലതുപോലെ കൈകള്‍ കൊണ്ട് അല്ലെങ്കില്‍ ഒരു ചെറിയ റോളര്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പാദങ്ങള്‍ നിലത്ത് അമര്‍ത്തി നടക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പേശികളുടെ ചലനത്തിനും അതോടൊപ്പം തന്നെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ഹീറ്റീഗ് അല്ലെങ്കില്‍ കോള്‍ഡ് പാഡോ ഉപയോഗിച്ച് മസ്സാജ് ചെയ്യാവുന്നതും ആണ്.



Click it and Unblock the Notifications