For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

|

കിഡ്നി രോഗാവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്ന് ആദ്യം മനസ്സിലാക്കുന്നതിന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങളെ അവഗണിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥയിലേക്കാണ് തള്ളിയിടുന്നത്. കിഡ്നിക്കുണ്ടാവുന്ന അണുബാധ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാൽ ഇതിനെ വേണ്ട രീതിയില്‍ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

Most read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരംMost read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം

വൃക്കരോഗം അഥവാ ഇൻഫെക്ഷൻ പിടി പെട്ട് കഴിഞ്ഞാല്‍ അത് നിങ്ങളുടെ ശരീരത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ശരീരത്തിൽ കാണിക്കുന്ന ഈ ലക്ഷണങ്ങൾ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കണം.

മൂത്രത്തിൽ പത

മൂത്രത്തിൽ പത

മൂത്രത്തിൽ പത പോലെ കാണപ്പെടുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാമെങ്കിലും മൂത്രത്തിലെ പത കൂടുകയാണെ‍ങ്കിൽ അത് കിഡ്നിയിൽ അണുബാധയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിന് അത്രത്തോളം തന്നെ പ്രാധാന്യം ഉണ്ട്.

 രാത്രിയില്‍ മൂത്രശങ്ക

രാത്രിയില്‍ മൂത്രശങ്ക

മൂത്രശങ്ക വളരെയധികം കൂടുതലായിരിക്കും നിങ്ങളിൽ. ഇത് കിഡ്നി ഇൻഫക്ഷനാണ് എന്നതിന്‍റെ ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാക്കുന്നവയാണ്. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള മൂത്രശങ്കവെറുതേ അവഗണിച്ച് വിടാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് ആരോഗ്യം പോവുന്നതിനുള്ള സാധ്യതയുണ്ട്.

 മൂത്രത്തിന്‍റെ അളവ്

മൂത്രത്തിന്‍റെ അളവ്

മൂത്രത്തിന്‍റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതെല്ലാം കിഡ്നി ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ട് എന്നതിന്‍റെ സൂചനയാണ് നിങ്ങൾക്ക് നല്‍കുന്നത്. മൂത്രത്തിന്‍റെ അളവ് കുറയുന്നതിലൂടെ അത് ഇൻഫെക്ഷൻ വർദ്ധിക്കുന്നതിനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മൂത്രത്തിന്‍റെ നിറം

മൂത്രത്തിന്‍റെ നിറം

മൂത്രത്തിന്‍റെ നിറം കടുത്ത മഞ്ഞ നിറത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ തള്ളിയിടുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി തന്നെയാണ്. മൂത്രത്തിന്‍റെ നിറം കടുത്ത മഞ്ഞയാണെങ്കിൽ നിങ്ങളിൽ കി‍ഡ്നി ഇൻഫെക്ഷന്‍റെ സാധ്യത വളരെയധികം കൂടുതലായാണ് കാണിക്കുന്നത്.

മൂത്രത്തിൽ രക്തം

മൂത്രത്തിൽ രക്തം

മൂത്രത്തില്‍ ഇടക്കിടക്ക് രക്തത്തിന്‍റെ അംശം കാണപ്പെടുന്നതും ഇത്തരം ഇന്‍ഫെക്ഷൻ ഉണ്ട് എന്നതിന്‍റെ സൂചനയാണ്. അതുകൊണ്ട് ഭയപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള വഴികളാണ് തേടേണ്ടത്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം പ്രവർത്തിക്കുന്നതിന്. ആരോഗ്യ സംരക്ഷണത്തിന് പുറമേയുള്ള അവയവങ്ങളെ മാത്രം ശ്രദ്ധിച്ചാൽ പോരാ. ആന്തരാവയവങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്.

English summary

Kidney Infection Signs and Symptoms You Should Never Ignore

Here we are discussing about the severe kidney infection signs and symptoms, Read on.
Story first published: Friday, December 20, 2019, 18:01 [IST]
X
Desktop Bottom Promotion