Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
മൂത്രത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
കിഡ്നി രോഗാവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്ന് ആദ്യം മനസ്സിലാക്കുന്നതിന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങളെ അവഗണിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥയിലേക്കാണ് തള്ളിയിടുന്നത്. കിഡ്നിക്കുണ്ടാവുന്ന അണുബാധ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാൽ ഇതിനെ വേണ്ട രീതിയില്‍ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
വൃക്കരോഗം അഥവാ ഇൻഫെക്ഷൻ പിടി പെട്ട് കഴിഞ്ഞാല്‍ അത് നിങ്ങളുടെ ശരീരത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ശരീരത്തിൽ കാണിക്കുന്ന ഈ ലക്ഷണങ്ങൾ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കണം.

മൂത്രത്തിൽ പത
മൂത്രത്തിൽ പത പോലെ കാണപ്പെടുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാമെങ്കിലും മൂത്രത്തിലെ പത കൂടുകയാണെങ്കിൽ അത് കിഡ്നിയിൽ അണുബാധയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിന് അത്രത്തോളം തന്നെ പ്രാധാന്യം ഉണ്ട്.

രാത്രിയില്‍ മൂത്രശങ്ക
മൂത്രശങ്ക വളരെയധികം കൂടുതലായിരിക്കും നിങ്ങളിൽ. ഇത് കിഡ്നി ഇൻഫക്ഷനാണ് എന്നതിന്‍റെ ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാക്കുന്നവയാണ്. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള മൂത്രശങ്കവെറുതേ അവഗണിച്ച് വിടാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് ആരോഗ്യം പോവുന്നതിനുള്ള സാധ്യതയുണ്ട്.

മൂത്രത്തിന്‍റെ അളവ്
മൂത്രത്തിന്‍റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതെല്ലാം കിഡ്നി ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ട് എന്നതിന്‍റെ സൂചനയാണ് നിങ്ങൾക്ക് നല്‍കുന്നത്. മൂത്രത്തിന്‍റെ അളവ് കുറയുന്നതിലൂടെ അത് ഇൻഫെക്ഷൻ വർദ്ധിക്കുന്നതിനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മൂത്രത്തിന്‍റെ നിറം
മൂത്രത്തിന്‍റെ നിറം കടുത്ത മഞ്ഞ നിറത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ തള്ളിയിടുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി തന്നെയാണ്. മൂത്രത്തിന്‍റെ നിറം കടുത്ത മഞ്ഞയാണെങ്കിൽ നിങ്ങളിൽ കിഡ്നി ഇൻഫെക്ഷന്‍റെ സാധ്യത വളരെയധികം കൂടുതലായാണ് കാണിക്കുന്നത്.

മൂത്രത്തിൽ രക്തം
മൂത്രത്തില്‍ ഇടക്കിടക്ക് രക്തത്തിന്‍റെ അംശം കാണപ്പെടുന്നതും ഇത്തരം ഇന്‍ഫെക്ഷൻ ഉണ്ട് എന്നതിന്‍റെ സൂചനയാണ്. അതുകൊണ്ട് ഭയപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള വഴികളാണ് തേടേണ്ടത്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം പ്രവർത്തിക്കുന്നതിന്. ആരോഗ്യ സംരക്ഷണത്തിന് പുറമേയുള്ള അവയവങ്ങളെ മാത്രം ശ്രദ്ധിച്ചാൽ പോരാ. ആന്തരാവയവങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്.



Click it and Unblock the Notifications
