For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ സ്‌കിന്‍; ചര്‍മ്മത്തിലുണ്ടാവുന്ന ഈ അവസ്ഥ നിസ്സാരമല്ല

|

ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ പലപ്പോഴും പലര്‍ക്കും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ അല്‍പമൊന്ന് ശ്രദ്ധിക്കാവുന്നതാണ്. വേനല്‍ക്കാലത്തേക്കാള്‍ തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടുന്ന അസ്വസ്ഥതകളെ നമുക്ക് ചിക്കന്‍ സ്‌കിന്‍ എന്ന് വിളിക്കാവുന്നതാണ്.

Keratosus Pilaris (Chicken Skin)

ചിക്കന്‍ സ്‌കിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം ഇത്ചികിത്സിച്ചില്ലെങ്കില്‍, അത് കാലക്രമേണ മോശമാകാം. കെരാറ്റോസിസ് പില്ലറീസ് എന്നാണ് ഇതിനെ പറയുന്നത്. എന്താണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണം, അതിന് പിന്നിലെ ലക്ഷണങ്ങള്‍, എങ്ങനെ പരിഹാരം കാണണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. അസുഖകരമായ ഈ അവസ്ഥയെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാവുന്നതാണ്.

എന്താണ് കെരാറ്റോസിസ് പില്ലറീസ്?

എന്താണ് കെരാറ്റോസിസ് പില്ലറീസ്?

അണുബാധകളില്‍ നിന്നും മറ്റ് ദോഷകരമായ കാര്യങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന പ്രോട്ടീന്‍ കെരാറ്റിന്‍ കെട്ടിപ്പടുക്കുന്നതിലൂടെയാണ് കെരാട്ടോസിസ് പിലാരിസ് ഉണ്ടാകുന്നത്. ഈ ഹെയര്‍ ഫോളിക്കിള്‍ തുറക്കുന്നതിനെ തടയുന്ന ഒരു പ്ലഗ് രൂപപ്പെടുന്നുണ്ട്. പക്ഷേ ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണെന്ന് ഇത് വരേക്കും അറിയില്ല എന്നുള്ളതാണ് സത്യം. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കെരാട്ടോസിസ് പിലാരിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശൈത്യകാലത്ത് ഇത് വളരെയധികം മോശമായി മാറുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് കുറയുന്നു.

കാരണങ്ങള്‍ നിരവധി

കാരണങ്ങള്‍ നിരവധി

ഇത്തരം അവസ്ഥകള്‍ക്കുള്ള കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ഇതില്‍ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഭക്ഷണത്തില്‍ നിങ്ങള്‍ ആവശ്യത്തിന് കൊഴുപ്പ് കഴിക്കുന്നില്ല എന്നത് തന്നെയാണ്. നിങ്ങള്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആദ്യം ആഗ്രഹിക്കുന്നത് കൊഴുപ്പാണ്. എന്നാല്‍ വാസ്തവത്തില്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇല്ലാതാക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചില ചര്‍മ്മ അവസ്ഥകളെ വഷളാക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ലഭിക്കാത്തപ്പോള്‍, ഇത് ചര്‍മ്മത്തിനെ വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഇഥ്തരം അവസ്ഥയില്‍ ചിക്കന്‍ സ്‌കിന്‍ പോലുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ ദൃശ്യമാവുകയും ചെയ്യുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇതില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ മത്സ്യങ്ങളും മുട്ടകളും ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ബോഡിസ്‌ക്രബ് ഉപയോഗിക്കുമ്പോള്‍

ബോഡിസ്‌ക്രബ് ഉപയോഗിക്കുമ്പോള്‍

ചര്‍മ്മസംരക്ഷണത്തിന് വേണ്ടി പലരും നിങ്ങള്‍ കഠിനമായ ബോഡി സ്‌ക്രബുകള്‍ ഉപയോഗിക്കുന്നു. ദിവസേന ചര്‍മ്മത്തില്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും ചിക്കന്‍ സ്‌കിന്നിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഇത് ചര്‍മ്മത്തിലെ നിലവിലുള്ള അവസ്ഥയെ വഷളാക്കും. സ്‌ക്രബുകളിലെ പരുക്കന്‍ കണങ്ങള്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കും, ഇത് ചൊറിച്ചിലും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

വലിയതും ക്രമരഹിതവുമായ ആകൃതിയിലുള്ള സ്‌ക്രബുകള്‍ ഉപയോഗിക്കുന്നതിനുപകരം, ചര്‍മ്മത്തില്‍ ഒരു ലൂഫ അല്ലെങ്കില്‍ പ്യൂമിസ് കല്ല് ഉപയോഗിച്ച് മസാജ് ചെയ്യാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ഈ പറയുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ചൂടുവെള്ളത്തില്‍ കുളിക്കുന്നത്

ചൂടുവെള്ളത്തില്‍ കുളിക്കുന്നത്

കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മാനസികമായും ആരോഗ്യപരമായും മികച്ച ഉണര്‍വ്വുണ്ടാക്കുന്നു. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം കൂടുതല്‍ നേരം ചൂടുവെള്ളത്തില്‍ ഇരിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ അവസ്ഥയെ വഷളാക്കും. കൂടുതല്‍ നേരം കുളിക്കുന്നത് ചര്‍മ്മത്തില്‍ നിന്ന് പ്രകൃതിദത്ത എണ്ണകളെ നീക്കംചെയ്യുകയും വരണ്ടതും പ്രകോപിപ്പിക്കുകയും ചെയ്യും.

കര്‍ക്കിടക ചികിത്സയിലൂടെ ആയുസ്സും ആരോഗ്യവും ഉറപ്പ്കര്‍ക്കിടക ചികിത്സയിലൂടെ ആയുസ്സും ആരോഗ്യവും ഉറപ്പ്

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് കൂടുതല്‍ നേരം ചൂടുവെള്ളത്തിലെ തകുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അല്‍പം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് വേണം ശ്രദ്ധിക്കുന്നതിന്. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

പാല്‍ കൂടുതല്‍ കഴിക്കുന്നത്

പാല്‍ കൂടുതല്‍ കഴിക്കുന്നത്

ഇത്തരം ചിക്കന്‍ സ്‌കിന്‍ എന്ന അവസ്ഥക്ക് പലപ്പോഴും പാല്‍ കൂടുതല്‍ കഴിക്കുന്നതും കാരണമാകാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പാല്‍ കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പല ആളുകളും കാലക്രമേണ പാലില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനോട് അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ പ്രകോപനം, മുഖക്കുരു, കെരാട്ടോസിസ് പിലാരിസ് എന്നിവയ്ക്ക് കാരണമാകും.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

എന്നാല്‍ ഇത്തരം അവസ്ഥകളെ ചെറുക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് പാലുല്‍പ്പന്നങ്ങള്‍ മൊത്തത്തില്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ല എന്നതാണ് കാര്യം. എന്നാല്‍ ഈ അവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആ്‌ഴ്ചയില്‍ ഒരു ദിവസം മാത്രം പാല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

സോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍

സോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍

സുഷിരങ്ങളില്‍ കെരാറ്റിന്‍ നിര്‍മ്മിക്കുന്നത് മൂലമാണ് ചിക്കന്‍ സ്‌കിന്‍ ഉണ്ടാകുന്നത്, കോമഡോജെനിക് സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ അതിനെ കൂടുതല്‍ വഷളാക്കും. നിങ്ങളുടെ പ്രിയപ്പെട്ട സോപ്പിന് ഒരു റോസ് പൂ പോലെ മണമുണ്ടാകാം, പക്ഷേ അതില്‍ മിക്കവാറും നിങ്ങളുടെ കൃത്രിമ അഡിറ്റീവുകള്‍ അടങ്ങിയിരിക്കും, അത് നിങ്ങളുടെ സുഷിരങ്ങള്‍ ബ്ലോക്ക് ആക്കുകയും ചര്‍മ്മത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിന് വേണ്ടി സെന്‍സിറ്റീവ് ചര്‍മ്മത്തെ പ്രകോപിപ്പിക്കാത്ത സൗമ്യവും ഹൈപ്പോഅലോര്‍ജെനിക് സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളും തിരഞ്ഞെടുക്കുക. ഇത്തരം അവസ്ഥയില്‍ എന്തുകൊണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടത് ഇത്തരത്തിലുള്ളവ തന്നെയാണ്.

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍

നിങ്ങള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന വ്യക്തിയാണെങ്കില്‍ അതും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് പല കാരണങ്ങളാല്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല, മറ്റ് സങ്കീര്‍ണതകള്‍ക്കൊപ്പം, ഇത് ചിക്കന്‍ സ്‌കിന്നിന് കാരണമാകുന്നുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ശ്വസിക്കാന്‍ അനുവദിക്കുന്നില്ല, മാത്രമല്ല ഇത് കൂടുതല്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓര്‍ഗാനിക് കോട്ടണ്‍ പോലുള്ള ചര്‍മ്മത്തിന് അനുയോജ്യമായ തുണിത്തരങ്ങളില്‍ നിന്ന് നിര്‍മ്മിച്ച കൂടുതല്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു പരിധി വരെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

English summary

Keratosus Pilaris (Chicken Skin): Symptoms, Causes, Treatment, and Prevention in Malayalam

Here in this article we are discussing about the Keratosus Pilaris (Chicken Skin) Symptoms, Causes, Treatment, and Prevention in Malayalam. Read on.
X
Desktop Bottom Promotion