Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പച്ച മുട്ടകൊണ്ടുണ്ടാക്കിയ മയോണൈസിന് നിരോധനം: ആരോഗ്യമുള്ളവര് പോലും വീഴും
സംസ്ഥാനത്തുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില് കേരളത്തില് പച്ചമുട്ട കൊണ്ടുണ്ടാക്കിയ മയോണൈസിന്റെ ഉത്പാദനവും വിപണനവും സംഭരണവും നിര്ത്താന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. എഫ്. എസ്. എസ്. എ ആക്ട് അനുസരിച്ച് അടിയന്തര പ്രാധാന്യത്തോടെയാണ് ഇത്തരം ഒരു ഉത്തരവ് സര്ക്കാര് പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്ജ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പലപ്പോഴും മയോണൈസ് ഉപയോഗത്തിലെ അപകടം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില് ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മയോണൈസ് ഉപയോഗിച്ച് ഭക്ഷണം കഴിച്ചവരില് പല വിധത്തിലുള്ള ഭക്ഷ്യവിഷബാധ ഉണ്ടായതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് പല പരാതികളും ഉയര്ന്ന സാഹചര്യത്തില് ഇത്തരം ഒരു കാര്യം അഭിനന്ദനാര്ഹം തന്നൊണ്. ശരിയായ രീതിയില് പാസ്ചുറൈസ് ചെയ്യാതെ മയോണൈസ് സൂക്ഷിച്ചാല് അത് സാല്മോണെല്ല പോലുള്ള ബാക്ടീരിയ വര്ദ്ധിക്കുന്നതിനും അതിലൂടെ ഗുരുതരമായ വിഷബാധ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. എത്രയൊക്കെ ആരോഗ്യമുണ്ടെന്ന് പറഞ്ഞാല് പോലും പലപ്പോഴും നിങ്ങളെ വീഴ്ത്തുന്നതിന് മയോണൈസിന് സാധിക്കുന്നു.

മയോണൈസ് എന്ന വില്ലന്
സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില് പച്ചമുട്ട കൊണ്ട് തയ്യാറാക്കിയ മയോണൈസ് വളരെയധികം അപകടമുണ്ടാക്കുന്നു. പലപ്പോഴും മയോണൈസ് ഉപയോഗിച്ച് ഭക്ഷണം കഴിച്ചവരില് ഉണ്ടായ അണുബാധ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം തന്നെയയാണ്. ലാബ് റിപ്പോര്ട്ടിലാണ് മയോണൈസില് നിന്ന് രോഗാണുക്കളെ കണ്ടെത്തിയത്. എന്നാല് മുട്ട ചേര്ത്ത് ഉണ്ടാക്കുന്ന മയോണൈസിന് പകരം വെജിറ്റബിള് മയോണൈസോ അല്ലെങ്കില് പാസ്ചുറൈസ് ചെയ്ത് ഉണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഭക്ഷണം പൊതിഞ്ഞ് നല്കുന്ന പാക്കറ്റുകളില് സ്റ്റിക്കര് പതിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ആ ഭക്ഷണം ഏത് സമയം വരെ കഴിക്കാം എന്ന കാര്യവും സ്റ്റിക്കറിലുണ്ടായിരിക്കണം.

കുട്ടികളിലും മുതിര്ന്നവരിലും
കുട്ടികളും മുതിര്ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മയോണൈസ്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. സാന്ഡ് വിച്ചുകള് ഗ്രില്സ് ചിക്കന് തുടങ്ങിയ വിഭവങ്ങള്ക്കൊപ്പം മയോണൈസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാല് ഇതെല്ലാം തന്നെ അപകടകാരിയാണെന്ന് നമ്മുടെ മുന്നനുഭവങ്ങള് നമ്മളെ പഠിപ്പിച്ച് കഴിഞ്ഞു. മയോണൈസ് എപ്പോള് തയ്യാറാക്കിയാലും അത് ഫ്രിഡ്ജില് സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് രണ്ട് മണിക്കൂറിനുള്ളില് തന്നെ കേടാവുന്നു. എന്നാല് പല ഹോട്ടലുകളിലും ഇത് തയ്യാറാക്കിയതിന് ശേഷം പുറത്ത് തന്നെ സൂക്ഷിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന അപകടത്തിന്റെ വ്യാപ്തിയും കൂടുതലായിരിക്കും.

മയോണൈസ് തയ്യാറാക്കുന്നത്
മുട്ടയുടെ വെള്ളയും ഓയിലും അതോടൊപ്പം നാരങ്ങ നീരോ അല്ലെങ്കില് വിനാഗിരിയോ ചേര്ത്താണ് മയോണൈസ് തയ്യാറാക്കുന്നത്. ഇത് നല്ലതുപോലെ അടിച്ച് ക്രീം പരുവത്തില് ആക്കിയാണ് ഉപയോഗിക്കുന്നത്. ഇത് പൊതുവേ ഗ്രില്ഡ് ചിക്കന്, മന്തി, സാലഡ്, ഷവര്മ്മ എന്നിവക്കൊപ്പെ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് എന്നാണ് പലരുടേയും അഭിപ്രായം. എന്നാല് ഇത് തയ്യാറാക്കി ദീര്ഘനേരം പിന്നിട്ടാല് അപകടരമായ ചിലപ്പോള് ജീവന് വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. മാത്രമല്ല ഇതില് അമിത കലോറിയും അടങ്ങിയിട്ടുണ്ട്. പച്ചമുട്ടയില് അടങ്ങിയിരിക്കുന്ന സാല്മോണല്ല ബാക്ടീരിയയാണ് ഏറെ അപകടകാരിയായി മാറുന്നത്. ഇത് വായുവില് തുറന്നിരിക്കുന്തോറും അപകടാവസ്ഥ വര്ദ്ധിച്ച് വരുകയാണ് ചെയ്യുന്നത്.

രോഗാവസ്ഥകള് ഇപ്രകാരം
ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. സാല്മോണല്ല ബാക്ടീരിയ ശരീരത്തില് പ്രവേശിച്ചാല് ഇത് ഡയറിയ, പനി, ഛര്ദ്ദി, വയറുവേദന തുടങ്ങി ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള് കാണിച്ച് കൊണ്ടിരിക്കും. രക്തത്തില് പ്രവേശിച്ചാല് മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നതിന് സാധിക്കുന്നും. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെ നമ്മുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമല്ലെന്ന് തോന്നിയാല് ഉടന് തന്നെ അതൊഴിവാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വളരെയധികം ഗുരുതരമായ അപകടാവസ്ഥ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
