For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക ചികിത്സയിലൂടെ ആയുസ്സും ആരോഗ്യവും ഉറപ്പ്

|

ചികിത്സകള്‍ക്കും ചികിത്സാ ആരോഗ്യ പരിപാലനത്തിനും ഏറ്റവും അനുയോജ്യമായ സമയമാണ് ആയുര്‍വേദം കാര്‍കിടക മാസത്തെ കണക്കാക്കുന്നത്. സാധാരണയായി ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് കര്‍ക്കിടക മാസം വരുന്നത്. കേരളത്തിലെ മഴക്കാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമാണിത്. ഈ സമയത്ത് ആരോഗ്യത്തിന് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മാസത്തെ ചികിത്സ നിങ്ങളില്‍ കൂടുതല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Karkidaka Chikitsa:

മൂത്രത്തിന്റെ ദുര്‍ഗന്ധം ഒരു അപകടലക്ഷണമാണ് നിസ്സാരമാക്കരുത്മൂത്രത്തിന്റെ ദുര്‍ഗന്ധം ഒരു അപകടലക്ഷണമാണ് നിസ്സാരമാക്കരുത്

ആയുര്‍വേദത്തിലെ പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മഴക്കാലത്ത് ഈര്‍പ്പം വര്‍ദ്ധിക്കുന്നത് ത്രിദോഷ, വാത, പിത്ത, കഫ എന്നിവയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. കര്‍ക്കിടക മാസത്തിലെ ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാന്‍, പലരും കര്‍ക്കിടക ചികിത്സക്ക് തുടക്കമിടുന്നു. ഈ കാലാവസ്ഥയില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ പലപ്പോഴും ദഹനം, ശ്വസനം, സന്ധിവാതം, അലര്‍ജികള്‍, ജലജന്യരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരമെന്നോണം ആണ് ആയുര്‍വ്വേദത്തെ കണക്കാക്കുന്നത്. ഇതിനെക്കുറിച്ചും മണ്‍സൂണ്‍ മാസത്തിലെ ആയുര്‍വ്വേദ ചികിത്സയെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

കര്‍ക്കിടക ചികിത്സ

കര്‍ക്കിടക ചികിത്സ

മഴക്കാലത്ത് ചര്‍മ്മത്തില് കൂടുതല്‍ ടോക്‌സിന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ആയുര്‍വേദ മരുന്നുകളും സഹായിക്കുന്നുണ്ട്. കര്‍കിടക ചിക്കിത്സയ്ക്ക് നിങ്ങളുടെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നോ ഇതെങ്ങനെ കൂടുതല്‍ ഫലപ്രദമാകുമെന്നോ നമുക്ക് നോക്കാം. ത്രിദോഷ, വാത, പിത്ത, കഫ ദോഷങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. ചൂടുള്ള സമയങ്ങളില്‍, മനുഷ്യ ശരീരം വലിയ അളവില്‍ വിഷവസ്തുക്കളെ ഉല്‍പാദിപ്പിക്കുകയും തണുത്ത മണ്‍സൂണ്‍ കാലഘട്ടത്തില്‍ ഇവ രൂക്ഷമാവുകയും ചെയ്യുന്നു. വിഷപദാര്‍ത്ഥം മൂലമുണ്ടാകുന്ന ദോഷങ്ങളിലെ ഈ അസന്തുലിതാവസ്ഥ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

പിത്തദോഷങ്ങള്‍ക്ക് കാരണം

പിത്തദോഷങ്ങള്‍ക്ക് കാരണം

ആയുര്‍വേദം അനുസരിച്ച്, ചൂടുള്ള വേനല്‍ക്കാലത്തിന് തൊട്ടുപിന്നാലെയുള്ള മഴക്കാലം പിത്ത ദോഷത്തെ ബാധിക്കുന്ന ഭക്ഷണത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളും പനിയും ഉണ്ടാകുകയും ചെയ്യും. തണുത്ത കാലാവസ്ഥ, ഉയര്‍ന്ന ഈര്‍പ്പം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും മലിനീകരണം എന്നിവ കഫ ദോഷത്തെ തീവ്രമാക്കുന്നു, ഇത് ജലദോഷം, ചുമ, ആസ്ത്മ, ശ്വസന രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന പരിഹാരങ്ങള്‍ ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പിത്തദോഷങ്ങള്‍ക്ക് കാരണം

പിത്തദോഷങ്ങള്‍ക്ക് കാരണം

ആയുര്‍വേദത്തെ അടിസ്ഥാനമാക്കി, കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ചികിത്സ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒന്നാണ്. അതേസമയം തന്നെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ പുന:സജ്ജമാക്കുന്നതിനും രോഗങ്ങള്‍ തടയുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ക്കിടക മാസത്തിലെ ചികിത്സ എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക മാസത്തിലെ ചികിത്സയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും കര്‍ക്കിടക ആയുര്‍വ്വേദ ചികിത്സ. ആയുര്‍വേദം അനുസരിച്ച് നമ്മുടെ ജീവിതരീതി, നാം കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു എന്നിവയെല്ലാം നമ്മുടെ ശരീരത്തില്‍ വിഷവസ്തുക്കള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെബാധിക്കുകയും ചെയ്യും. ഈ അസന്തുലിതാവസ്ഥ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ഇതിനെ മറികടക്കാനുള്ള മാര്‍ഗം ഈ ദോഷകരമായ മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തില്‍ നിന്ന് പുറന്തള്ളുക എന്നതാണ്. അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും കര്‍ക്കിടക മാസത്തിലെ ചികിത്സ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും മികച്ചതാണ് കര്‍ക്കിടക മാസത്തിലെ ചികിത്സ. ലോകമെമ്പാടുമുള്ള ആളുകളെ വലക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് അമിതവണ്ണം അല്ലെങ്കില്‍ ശരീരഭാരം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദ ചികിത്സ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഇല്ലാതാക്കുന്നതിനും ശരീരത്തെ ടോണ്‍ ചെയ്യാനും ദഹന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കര്‍ക്കിടക ചികിത്സ സഹായിക്കുന്നു. ഇത് ശരീരഭാരം സ്വാഭാവികമായി കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്.

കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക കഞ്ഞി കര്‍ക്കിടക മാസത്തില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആയുര്‍വ്വേദത്തിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള സസ്യങ്ങളും മറ്റും ഉപയോഗിക്കുന്ന അവസ്ഥയില്‍ ആണ് കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നത്. മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒന്നാണ് കര്‍ക്കിടക കഞ്ഞി. പ്രതിരോധശേഷി മെച്ചപ്പെടുത്താനും പേശികള്‍, നാഡീവ്യവസ്ഥ, ചര്‍മ്മം എന്നിവ പുനരുജ്ജീവിപ്പിക്കാനും കര്‍ക്കിടക കഞ്ഞി കഴിക്കാവുന്നതാണ്. അതുകൊണ്ട് കര്‍ക്കിടക മാസത്തിലെ എല്ലാ വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും കര്‍ക്കിടക കഞ്ഞി.

English summary

Karkidaka Chikitsa: All you need to know about Monsoon Treatment In Ayurveda in Malayalam

Karkidaka Chikitsa: Here is all you need to know about Monsoon Treatment In Ayurveda in Malayalam. Read on.
Story first published: Monday, July 19, 2021, 14:47 [IST]
X
Desktop Bottom Promotion