Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
റാംസി ഹണ്ട് സിന്‍ഡ്രോം: കണ്ണ് അടക്കാനോ ചിരിക്കാനോ ആവില്ല: ജസ്റ്റിന്ബീബറിന്റെ രോഗം
തനിക്ക് റാംസി ഹണ്ട് സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഗായകന് ജസ്റ്റിന് ബീബര്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തന്റെ ആരോഗ്യസ്ഥിതി അല്പം മോശമായതിനാല്‍ തല്‍ക്കാലത്തേക്ക് പല പ്ലാനുകളും മാറ്റി വെച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ടൊറന്റോയ.ിലെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങവേ ആണ് ഇദ്ദേഹത്തിന്റെ ഈ പുതിയ വെളിപ്പെടുത്തലുകള്‍. ഇത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ റാംസി ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് തനിക്ക് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണു ചിമ്മാനോ ചിരിക്കാനോ സാധിക്കുന്നില്ലെന്നും മുഖത്തെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്നും മൂക്ക് പോലും ചലിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താന്‍ എന്നുമാണ് ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്താണ് റംസി ഹണ്ട് സിന്‍ഡ്രോം, എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്, എന്താണ് ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. റംസിഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥയുണ്ടാവുമ്പോള് ഒരു ചെവിയുടെ സമീപമുള്ള മുഖത്തെ നാഡിയെ ആണ് ഇത് ബാധിക്കുന്നത്. ഈ അവസ്ഥയില്‍ അത് മുഖത്തെ പക്ഷാഘാതത്തിലേക്ക് എത്തിക്കുന്നു. ഇത് പിന്നീട് കേള്വിത്തകരാറിലേക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.രോഗാവസ്ഥ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമവും രേഖപ്പെടുത്തി ജസ്റ്റിന് ബീബര്‍. ഈ രോഗാവസ്ഥയെക്കുറിച്ച് നമുക്ക് നോക്കാം.

എന്താണ് റാംസി ഹണ്ട് സിന്‍ഡ്രോം
തങ്ങളുടെ പ്രിയതാരത്തിന് ഇത്തരം ഒരു രോഗാവസ്ഥ ബാധിച്ചു എന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ഈ രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും അറിയുന്നതിനും വേണ്ടി ഗൂഗിളില്‍ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. റാംസി ഹണ്ട് സിന്‍ഡ്രോം എന്നത് മുഖത്തെ ഒരു ഭാഗത്തെ ഭാഗികമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഈ അവസ്ഥ ബാധിക്കുന്നത് ചെവിയിലൂടെ ഉണ്ടാവുന്ന അണുബാധ വഴിയാണ്. ഇത് ചില അവസ്ഥകളില്‍ കേള്‍വിക്കുറവിലേക്കും നയിക്കുന്നു. മുഖത്തെ ഒരുഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതിന്റെ ഫലമായി കണ്ണ് ചിമ്മാനോ ചിരിക്കാനോ മൂക്ക് ചലിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു.

രോഗലക്ഷണങ്ങള്‍
എന്തൊക്കെയാണ് റംസിഹണ്ട് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ രോഗത്തിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് മുഖത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന തളര്‍ച്ചയാണ്. തളര്‍വാതം ബലഹീനത പോലുള്ള പ്രശ്നങ്ങള്‍ ഇവരെ ബാധിക്കുന്നു. പലപ്പോഴും ദൈനം ദിന ജീവിതത്തില്‍ ഇത് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ അവഗണിക്കുമ്പോള്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഭക്ഷണം കഴിക്കുന്നതിലും ചിരിക്കാനോ കരയാനോ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. കൂടാതെ കണ്ണടക്കുന്നതിലും മൂക്ക് അനക്കുന്നതില്‍ പോലും തടസ്സം ഉണ്ടാവുന്നു. കണ്ണടക്കുന്നതിന് വളരെ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു.

രോഗലക്ഷണങ്ങള്‍
ഇത് പിന്നീട് ചെവിയിലേക്കും പിന്നീട് നാവിലേക്കും പിന്നീട് വായുടെ ഉള്‍ഭാഗത്തേക്കും വ്യാപിക്കുന്നു. ചെവിയില്‍ അതികഠിനമായ വേദന അനുഭവപ്പെടുകയും തലകറക്കം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. എന്നാല്‍ അപൂര്‍വ്വമായെങ്കിലും ഈ അവസ്ഥയില്‍ പലപ്പോഴും കണ്ണുകളും വായയും വരണ്ടിരിക്കുകയും രുചി നഷ്ടമാവുന്ന അവസ്ഥയിലേക്ക് പോലും എത്തിക്കുകയയും ചെയ്യുന്നുണ്ട്. ചെവിയിലൂടെ ബാധിക്കുന്ന ഒരു വൈറസ് രോഗബാധയാണ് ഇത്. ചെവിക്ക് സമീപമുള്ള നാഡികളെയാണ് ഇത് ആദ്യം ബാധിക്കുന്നത്.

രോഗനിര്‍ണയം എപ്രകാരം?
രോഗാവസ്ഥ എങ്ങനെ കണ്ടെത്താം എന്നും എങ്ങിനെയെല്ലാം ചികിത്സിക്കാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. റാംസി ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ വാരിസെല്ല-സോസ്റ്റര്‍ വൈറസിനുള്ള രക്തപരിശോധന, തലയുടെ എംആര്‍ഐ, ചില ചര്‍മ്മ പരിശോധനകള്‍ എന്നിവയാണ് നടത്തുന്നത്. കാരണം രോഗാവസ്ഥക്ക് കാരണമാകുന്ന വൈറസുകള്‍ പലപ്പോഴും ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ടെസ്റ്റ് നടത്തിയാല്‍ രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്നു.

രോഗനിര്‍ണയം എപ്രകാരം?
നട്ടെല്ലിലും ചില പരിശോധനകള്‍ നടത്താറുണ്ട്. പക്ഷേ ഇത് വളരെ അപൂര്‍വ്വമായാണ് ചെയ്യുന്നത്. ടെസ്റ്റ് നടത്തുന്നതിന് വേണ്ടി സെറിബ്രോസ്പൈനല്‍ ദ്രാവകം ശേഖരിക്കുകയും സുഷുംമ്നാ ഭാഗത്ത് നിന്നാണ് ഇത് ശേഖരിക്കുകയും ചെയ്യുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിവൈറല്‍ മരുന്നുകള്‍ നല്കുന്നു. കോര്‍ണിയയ്ക്ക് പരിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഐ പാച്ചുകള്‍ ധരിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്രയുമാണ് റാംസി ഹണ്ട് സിന്‍ഡ്രോമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.



Click it and Unblock the Notifications











