Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
മലബന്ധം ഇനി പ്രശ്നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്
നിങ്ങളുടെ ഒരു നല്ല ദിവസത്തെ നശിപ്പിക്കാന്‍ തക്ക അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് മലബന്ധം. ക്രമരഹിതമായ മലവിസര്‍ജ്ജനം കാരണം സംഭവിക്കുന്ന വയറിലെ സാധാരണ പ്രശ്നങ്ങളില്‍ ഒന്നാണിത്. ആമാശയത്തിലെ ദഹന പ്രശ്നങ്ങള്‍ക്ക് മലബന്ധം കാരണമാകുന്നു. മലം ഉറച്ച് കട്ടിയായി അത് കടന്നുപോകാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണിത്. മലം കുറയുക, മലം കടന്നുപോകുന്നതില്‍ ബുദ്ധിമുട്ട്, നീര്‍വീക്കം അല്ലെങ്കില്‍ വയറുവേദന എന്നിവ മലബന്ധത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. പല കാരണങ്ങളാലും നിങ്ങള്‍ക്ക് മലബന്ധം വരാം. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും തന്നെയാണ് പ്രധാന കാരണം.
എന്നാല്‍ വിഷമിക്കേണ്ട, ചില വീട്ടുവൈദ്യങ്ങള്‍ മലബന്ധം എളുപ്പത്തില്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ശരിയായ ഭക്ഷണക്രമം മലബന്ധം തടയുന്നതിനു നിങ്ങളെ സഹായിക്കും. മലബന്ധം അനുഭവപ്പെടുമ്പോള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കുക. പ്രകൃതിദത്തവും വീടുകളില്‍ ഉണ്ടാക്കാവുന്നതുമായ ചില ജ്യൂസുകളും മലബന്ധം നേരിടാന്‍ നിങ്ങളെ വളരെയധികം സഹായിക്കും. അത്തരം ചില ജ്യൂസുകള്‍ ഇതാ.

ആപ്പിള്‍ ജ്യൂസ്
വിറ്റാമിന്‍ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. കലോറിയും കൊഴുപ്പും ഇല്ലാത്തതാണ് ഈ ജ്യൂസ്. മലബന്ധ പ്രശ്നം നേരിടുന്നവര്‍ക്ക് ആപ്പിള്‍ ജ്യൂസ് ഗുണം ചെയ്യും. ഇതിലടങ്ങിയ സോര്‍ബിറ്റോള്‍ ദഹനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഇരുമ്പും ഇതിലുണ്ട്.

സബര്‍ജില്ലി ജ്യൂസ്
സബര്‍ജില്ലി ജ്യൂസില്‍ വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാനും ഈ ജ്യൂസ് ഗുണം ചെയ്യും. കുട്ടികളിലെ മലബന്ധം ചികിത്സിക്കുന്നതിന് അനുയോജ്യമാണ് ഇത്. ജ്യൂസ് തയാറാക്കുമ്പോള്‍ രുചി കൂട്ടാനായി നിങ്ങള്‍ക്ക് ഇതിലേക്ക് കുറച്ച് നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

നാരങ്ങ ജ്യൂസ്
നാരങ്ങ നീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മ്മത്തിനും നാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. നാരങ്ങ ജ്യൂസിന് മലബന്ധം കുറയ്ക്കാനും കഴിയും. ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ത്ത് ഇത് തയാറാക്കാം. രുചിക്കായി നിങ്ങള്‍ക്ക് കുറച്ച് തേനും ചേര്‍ക്കാം. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മലം മൃദുവാക്കാന്‍ സഹായിക്കുന്നതിന് ദിവസേന കുറഞ്ഞത് രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം കഴിക്കുക.

മുസമ്പി ജ്യൂസ്
വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആസിഡുകള്‍ അടങ്ങിയതിനാല്‍ മലബന്ധത്തിന് നല്ലൊരു പരിഹാരമാണ് മുസമ്പി ജ്യൂസ്. വേഗത്തിലുള്ള ഫലങ്ങള്‍ക്കായി മുസമ്പി ജ്യൂസില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കുക.

പൈനാപ്പിള്‍ ജ്യൂസ്
മലബന്ധത്തിന് വളരെ നല്ല പരാഹരമാണ് പൈനാപ്പിള്‍ ജ്യൂസ്. കാരണം ഇത് ശരീരത്തിന് ധാരാളം വെള്ളവും നല്കുന്നതിനാല് മലം എളുപ്പത്തില്‍ കടന്നുപോകാന്‍ സഹായിക്കും. കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈമും പൈനാപ്പിളില്‍ ഉണ്ട്.

തണ്ണിമത്തന് ജ്യൂസ്
മലബന്ധം ചികിത്സിക്കാന്‍ ഉത്തമമാണ് തണ്ണിമത്തന്, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. തണ്ണിമത്തനില്‍ ധാരാളം ജലം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും ദഹനനാളം മെച്ചപ്പെടുത്തുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ സി വളരെയധികം അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ ഓറഞ്ച് മലം എളുപ്പത്തില്‍ കടന്നുപോകുന്നു. വിറ്റാമിന്‍ സി നിങ്ങളുടെ ദഹനചക്രം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണ്.

കക്കിരി ജ്യൂസ്
വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്ന മികച്ച ജ്യൂസാണ് കക്കിരി ജ്യൂസ്. വെള്ളം ധാരാളമായി നിറഞ്ഞിരിക്കുന്നതിനാല്‍ കക്കിരി ജ്യൂസ് മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കാന്‍
മലബന്ധ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഗുണങ്ങളും ഈ ജ്യൂസുകളില്‍ അടങ്ങിയിരിക്കുന്നു. ജ്യൂസിനായി എടുക്കുന്ന പഴങ്ങള്‍ പുതിയതായിരിക്കണം. ഉണ്ടാക്കിയ ശേഷം ജ്യൂസ് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിനു മുമ്പ് കുടിക്കുക. മലബന്ധത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ പ്രഭാതഭക്ഷണത്തിന് മുമ്പോ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമിടയിലോ ഈ ജ്യൂസുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
