For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ വരുതിക്ക് നിര്‍ത്തും മധുരമുള്ളങ്കി: ഗുണങ്ങള്‍ ഇങ്ങനെ

|

പ്രമേഹം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരിയായ അളവില്‍ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യത്തോടെ തുടരുക എന്നതും ആണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്. അതിന് വേണ്ടി എന്തൊക്ക ചെയ്യണം എന്നത് നമുക്ക് പലര്‍ക്കും അറിയില്ല എന്നതാണ് പലപ്പോഴും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് സത്യം. പ്രമേഹരോഗികള്‍ അവരുടെ ഭക്ഷണ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം, ഉയര്‍ന്ന പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. കാരണം ദഹിച്ചാല്‍ കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയായി മാറുന്നു. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Is Turnip Good For Diabetes

സിങ്കാമസ് എന്നും അറിയപ്പെടുന്ന ടേണിപ്‌സ്, കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഒരു റൂട്ട് വെജിറ്റബിള്‍ ആണ്, ഇത് പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. ടേണിപ്പ് അഥവാ മധുരമുള്ളങ്കിയില്‍ ധാരാളം നാരുകളും ധാരാളം ജലവും അടങ്ങിയിട്ടുണ്ട്, ഇത് ഒരു പ്രമേഹ ഭക്ഷണത്തിന് അനുയോജ്യമായ ഒരു പച്ചക്കറിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത് ധാരാളമായി ലഭിക്കുന്നുണ്ട്. പ്രമേഹമെന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അല്‍പം മധുരമുള്ളങ്കി അവരുടെ ശീലത്തിന്റെ ഭാഗമാക്കി നോക്കാം. ടേണിപ്പ് അന്നജം ഇല്ലാത്ത ഒരു പച്ചക്കറിയാണ്, ഇത് പ്രമേഹരോഗികള്‍ക്ക് അവരുടെ വിശപ്പ് ഇല്ലാതാക്കുന്നതിനും വളരെയധികം കലോറി ഉപഭോഗം ചെയ്യാനുമുള്ള ഒരു നല്ല തിരഞ്ഞെടുപ്പാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

മധുരമുള്ളങ്കിയില്‍ ഉള്ള ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് വിറ്റാമിനുകളാല്‍ നിറഞ്ഞതാണ്, കൂടാതെ അതിലെ ഫൈബര്‍ ഉള്ളടക്കം സാധാരണയായി വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈ പച്ചക്കറി പച്ചക്കും കഴിക്കാവുന്നതാണ്. ഇത് പ്രമേഹം മാത്രമല്ല കൊളസ്‌ട്രോള്‍ കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില പഠനങ്ങള്‍ വരെ തെളിയിച്ചിട്ടുണ്ട്. എങ്ങനെ ഇത് പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു

മധുരമുള്ളങ്കിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കാന്‍ നല്ല കലോറിയുള്ള പച്ചക്കറിയാണിത്. ഇതിന് കുറച്ച് പ്രോട്ടീനും ഫൈബറും ഉണ്ട്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, സിയാക്‌സാന്തിന്‍, വേരില്‍ മാംഗനീസ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ എല്ലാം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ തുടരുന്നതിനും പ്രമേഹമെന്ന അസ്വസ്ഥതയെ വേരോടെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ആന്റി ബാക്ടീരിയല്‍ ആണ്

ആന്റി ബാക്ടീരിയല്‍ ആണ്

മധുരമുള്ളങ്കിയും അതിന്റെ ഇലകളും മിക്ക രോഗകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരെയും നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് ഫംഗസിന്റെയും മറ്റ് ബാക്ടീരിയ അണുബാധകളുടെയും ആരംഭം തടയുന്നു. പ്രമേഹരോഗികള്‍ക്ക് മധുരമുള്ളങ്കിയുടെ ഉപയോഗം കൊണ്ട് ഫംഗസ് അണുബാധയെ അകറ്റി നിര്‍ത്താം, അത് പച്ചിലകളാണ് എന്നത് തന്നെയാണ് ഇതിന്റെ ഗുണങ്ങളില്‍ മികച്ച് നില്‍ക്കുന്നത്. ഇതിലുള്‌ല ഫിനോളിക് ആസിഡുകളും ഫ്‌ലേവനോയിഡുകളും നിങ്ങള്‍ക്ക് നിരവധി ആരോഗ്യ-ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പ്രമേഹരോഗികള്‍ക്ക് ബാക്ടീരിയ അണുബാധയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ മധുരമുള്ളങ്കി ഉപയോഗിക്കാം.

ആന്റിഓക്സിഡന്റുകളുടെ പവര്‍ഹൗസ്

ആന്റിഓക്സിഡന്റുകളുടെ പവര്‍ഹൗസ്

വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് മധുരമുള്ളങ്കി എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹരോഗികള്‍ മധുരമുള്ളങ്കി കഴിക്കുമ്പോള്‍, ഈ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും രോഗങ്ങള്‍ തടയുകയും ചെയ്യും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ഫിനോളിക് ആസിഡ്. ഇത് ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വയറ്റിലെ അണുബാധയ്ക്ക്

വയറ്റിലെ അണുബാധയ്ക്ക്

നിങ്ങളുടെ വയറ്റിലെ അസ്വസ്ഥതകളേയും മറ്റും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മധുരമുള്ളങ്കി ഉപയോഗിക്കാവുന്നതാണ്. വയറ്റിലെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്, അതിനാല്‍ വയറ്റിലെ അള്‍സര്‍ ഉള്ള പ്രമേഹമുള്ളവര്‍ പതിവായി ടേണിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് എന്നതാണ് സത്യം.

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മധുരമുള്ളങ്കിയുലെ ടര്‍ സംയുക്തങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഐസോര്‍ഹാംനെറ്റിന്‍ എന്ന സംയുക്തം പ്രമേഹമുള്ളവരില്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്ന എന്‍സൈമിനെ തടയുന്നു. ഇത് കൂടാതെ മധുരമുള്ളങ്കിയിലെ മറ്റൊരു സംയുക്തം ഹൈപ്പോഗ്ലൈസമിക് പ്രവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുന്ന കെംഫെറോള്‍ ആണ്. ഇത് പേശികളിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ രക്തത്തില്‍ അടങ്ങിയിരിക്കുന്നതിനുപകരം ഊര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കുകയും ചെയ്യാം. ഇതെല്ലാം പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു

കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു

പലര്‍ക്കും കരള്‍ സംബന്ധമായ അസുഖങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മധുരമുള്ളങ്കി ഉപയോഗിക്കാവുന്നതാണ്. കരള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രമേഹരോഗികള്‍ പതിവായി മധുരമുള്ളങ്കി കഴിക്കുക, ഇത് കരളിന്റെ ക്ഷതം കുറയ്ക്കുകയും കരളിന്റെ എന്‍സൈമിന്റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യും. ഫ്‌ലേവനോയ്ഡുകള്‍, വിറ്റാമിന്‍ സി, പോളിഫെനോള്‍സ് എന്നിവ കരള്‍ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇതിനെല്ലാം മധുരമുള്ളങ്കി സഹായിക്കുന്നുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രമേഹരോഗികള്‍ അവരുടെ കൊളസ്ട്രോളിന്റെ അളവുകളെയും ട്രൈഗ്ലിസറൈഡുകളെയും കുറിച്ച് എപ്പോഴും ശ്രദ്ധിക്കണം. കാരണം ഇവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. അവര്‍ സാധാരണ നിലയ്ക്ക് പുറത്താണെങ്കില്‍, അത് ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും കാരണമാകും. ഇത് ജീവന്‍ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. മധുരമുള്ളങ്കിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി അപ്പോളിപോപ്രോട്ടീന്‍ എ-1 വര്‍ദ്ധിപ്പിക്കുകയും പ്രമേഹം കുറയ്ക്കാനോ നീക്കം ചെയ്യാനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അടിവയറ്റിലെ വേദന നിസ്സാരമല്ല, സ്ത്രീകളിൽഅടിവയറ്റിലെ വേദന നിസ്സാരമല്ല, സ്ത്രീകളിൽ

പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾപഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾ

English summary

Is Turnip Good For Diabetes: Health Benefits Of Turnip For Diabetics In Malayalam

Here in this article we are sharing some health benefits of turnip for diabetic patients. Take a look.
X
Desktop Bottom Promotion