For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ഡ്രൈ ആവുന്നോ, അതൊരു അപകട സൂചനയാണ്‌

|

ആരോഗ്യവും ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധമാണ് ഉള്ളത്. എന്നാല്‍ പലരും ചര്‍മ്മസംരക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ കൂടി ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ കൂടി തിരിച്ചറിയേണ്ടതാണ്. വരണ്ട ചര്‍മ്മം സാധാരണയായി നിരുപദ്രവകരവും മോയ്സ്ചുറൈസര്‍ ഇടുന്നതിലൂടെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതുമാണ്.

ഇത്തരം ലക്ഷണങ്ങള്‍ പലരും അവഗണിക്കുമ്പോള്‍ അതുണ്ടാക്കുന്ന വെല്ലുവിളികള്‍ പിന്നീടാണ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. വരണ്ട ചര്‍മ്മം വെറും ചര്‍മ്മ പ്രശ്‌നം മാത്രമാക്കി മാറ്റരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നതാണ് എന്നുള്ള കാര്യം തിരിച്ചറിഞ്ഞ് അതിന് പ്രതിരോധം തീര്‍ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്

എന്നാല്‍ നിങ്ങള്‍ എത്ര ക്രീം ഉപയോഗിച്ചാലും നിങ്ങളുടെ ചര്‍മ്മം വീണ്ടും വരള്‍ച്ചയിലേക്ക് പോവുകയും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ തുടരുകയും ചെയ്താലോ? ഈ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നേടാന്‍ കഴിയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത മറ്റ് ലക്ഷണങ്ങളോടൊപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ കാരണം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാവുന്നതാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. സാധാരണമാണെന്ന് പലരും പറയുമെങ്കിലും ചര്‍മ്മം നോക്കിയാല്‍ നമുക്ക് പ്രമേഹത്തിന്റെ കുറവും കൂടുതലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയര്‍ന്നാല്‍, നിങ്ങളുടെ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടപ്പെടുന്നു, ഇത് ചര്‍മ്മത്തെ നിര്‍ജ്ജലീകരണം ചെയ്യുന്നതിലേക്ക് നയിക്കുന്നു. പ്രമേഹം സാധാരണ വിയര്‍ക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിലെ ഈര്‍പ്പം കുറയ്ക്കുകയും ചെയ്യും. ഈ അവസ്ഥ വളരെയധികം മോശമാവുകയാണെങ്കില്‍, നിങ്ങളുടെ വരണ്ട ചര്‍മ്മം കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വരണ്ട ചര്‍മ്മം പ്രമേഹത്തിന്റെ മാത്രം ലക്ഷണമാണ് എന്ന് പറയുന്നത് ശരിയല്ല. ഇതോടൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കണക്കാക്കുന്നുണ്ട്. നിങ്ങള്‍ക്ക് അധിക ദാഹം അനുഭവപ്പെടാം, ധാരാളം മൂത്രമൊഴിക്കാം, പതിവിലും വിശപ്പ് അനുഭവപ്പെടാം. ക്ഷീണം, മങ്ങിയ കാഴ്ച എന്നിവയും സാധാരണ ലക്ഷണങ്ങളാണ്. ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങളുടെ ഡോക്ടര്‍ക്ക് നിങ്ങളില്‍ പ്രമേഹമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളിയിലേക്ക് പോവാതെ രക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുകയും അത് ശരീരത്തിന്റെ കോശങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഹോര്‍മോണ്‍ അളവ് വളരെ കുറയുമ്പോള്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. അതിനാല്‍ നിങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടാനും കൂടുതല്‍ എളുപ്പത്തില്‍ തളര്‍ച്ച അനുഭവപ്പെടുന്നതിനും വിഷാദത്തിനും മലബന്ധത്തിനും ഇടയാക്കുകയും ചെയ്യും. കൂടാതെ, തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് ചര്‍മ്മത്തില്‍ റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ പുതിയ കോശങ്ങള്‍ നിരന്തരം നഷ്ടപ്പെടുന്നവയെ മാറ്റിസ്ഥാപിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു, അതിനാലാണ് നിങ്ങളുടെ ചര്‍മ്മം വരണ്ടതാകുന്നത്.

തൈറോയ്ഡ്

തൈറോയ്ഡ്

തുടര്‍ച്ചയായ രക്തപരിശോധനനടത്തി നിങ്ങളുടെ ഡോക്ടര്‍ക്ക് ഒരു തൈറോയ്ഡ് തകരാറ് സ്ഥിരീകരിക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങളുടെ ഹോര്‍മോണ്‍ അളവ് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എന്നിരുന്നാലും അയോഡിന്‍, സെലിനിയം, സിങ്ക് എന്നിവ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റമുണ്ടാക്കുന്നുണ്ട്. തൈറോയ്ഡ് വര്‍ദ്ധിച്ചാല്‍ അത് നിങ്ങളില്‍ വരണ്ട ചര്‍മ്മത്തിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃക്കരോഗം

വൃക്കരോഗം

26 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൃക്കരോഗമുണ്ട്, എന്നാല്‍ മിക്കവര്‍ക്കും ഇത് അറിയില്ല, കാരണം ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന ബുദ്ധിമുട്ട്, ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍ എന്നീ രോഗാവസ്ഥകളാണ് പലപ്പോഴും ഇതിന്റെ ലക്ഷണങ്ങളായി വരുന്നത്. വരണ്ടതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായി ചര്‍മ്മം പലപ്പോഴും വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുമ്പോള്‍ സംഭവിക്കുന്നത് ആണ് ഇത് സംഭവിക്കുന്നത്.

വൃക്കരോഗം

വൃക്കരോഗം

വൃക്കരോഗം ബാധിച്ച ആളുകള്‍ വളരെ അവസാന ഘട്ടങ്ങള്‍ വരെ രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്. വൃക്കകള്‍ പരാജയപ്പെടുമ്പോഴോ അല്ലെങ്കില്‍ മൂത്രത്തില്‍ വലിയ അളവില്‍ പ്രോട്ടീന്‍ ഉണ്ടാകുമ്പോഴോ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല. നിങ്ങള്‍ക്ക് വൃക്കരോഗമുണ്ടോയെന്ന് കൃത്യമായി അറിയാനുള്ള ഏക മാര്‍ഗം ഇത് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്ക രോഗത്തിന്റെ കുടുംബ ചരിത്രം അല്ലെങ്കില്‍ നിങ്ങള്‍ക്ക് 60 വയസ്സിന് മുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെങ്കില്‍, വര്‍ഷം തോറും പരിശോധിക്കേണ്ടത് പ്രധാനമാണ്.

 ചര്‍മ്മാര്‍ബുദം

ചര്‍മ്മാര്‍ബുദം

കട്ടിയുള്ളതും പരുക്കനായതുമായ ചുവന്ന ചര്‍മ്മം നിങ്ങളുടെ ശരീരത്തില്‍ കാണപ്പെടുകയാണെങ്കില്‍ അല്ലെങ്കില്‍ അത് ചുരണ്ടിയാല്‍ രക്തസ്രാവമുണ്ടെങ്കില്‍, നിങ്ങള്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമക്കുള്ള സാധ്യതയുണ്ട്. ചര്‍മ്മാര്‍ബുദത്തിന്റെ രണ്ടാമത്തെ ഏറ്റവും സാധാരണമായ രൂപമായ എസ്സിസി ഒരു അരിമ്പാറ അല്ലെങ്കില്‍ തുറന്ന വ്രണം പോലെ ഉള്ളതായിരിക്കും. പ്രധാനമായും യുവി എക്‌സ്‌പോഷര്‍ മൂലമാണ് എസ്സിസി ഉണ്ടാകുന്നത്, അതിനാല്‍ ഇത് സാധാരണയായി സൂര്യനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥലങ്ങളില്‍ ആണ് വരുന്നത്. ഇത് എളുപ്പത്തില്‍ ചികിത്സിക്കാവുന്നതാണ്, പക്ഷേ നേരത്തെ തന്നെ ഇത് പിടിക്കേണ്ടത് പ്രധാനമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

Is That Dry Skin Really Something More Serious

Here in this article we are discussing about dry skin is trying to warn about some health issues. Take a look.
X
Desktop Bottom Promotion