For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണിലേക്കോ? ലക്ഷണങ്ങളും ചികിത്സയും

|

2019-ലാണ് കൊറോണവൈറസ് എന്ന വെല്ലുവിളി കടന്നു വന്നത്. 2022-ലേക്ക് എത്തുന്നതിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വീണ്ടും ജനിതകക മാറ്റം വന്ന വൈറസുകള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ കണ്ടെത്തിയിരിക്കുകയാണ്. പകര്‍ച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോള്‍ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവസാനമായി കണ്ടെത്തിയ ഒമിക്രോണ്‍ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചര്‍ച്ച. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൊണ്ട് ഡെല്‍മിക്രോണ്‍ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളുടെ സംയോജനമാണ് ഡെല്‍മിക്രോണ്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.

Is Delmicron A New Covid Variant?

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സുനാമി പോലെ ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഒമിക്രോണ്‍. ഇതിന് അതിവ്യാപന ശേഷിയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിന്റെ ഡബിള്‍ വേരിയന്റാണ് ഡെല്‍മിക്രോണ്‍. ഡെല്‍റ്റ വേരിയന്റും ഒമിക്രോണ്‍ വേരിയന്റും ഒരുമിച്ച് ചേരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഡെല്‍മിക്രോണ്‍ എന്ന പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡെല്‍മിക്രോണിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം സഹായിക്കുന്നു.

ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണ്‍ എത്ര വ്യത്യസ്തം

ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണ്‍ എത്ര വ്യത്യസ്തം

Omicron-ല്‍ നിന്ന് Delmicron എത്ര വ്യത്യസ്തമാണ് എന്നത് ആദ്യം അറിഞ്ഞിരിക്കണം. SARS-CoV-2 ന്റെ ഉയര്‍ന്ന രൂപമാറ്റം സംഭവിച്ച B.1.1.529 രൂപമാണ് ഒമിക്രോണ്‍ എന്ന് പറയുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിന് അതിവ്യാപനശേഷിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വകഭേദം വേഗത്തില്‍ പടരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഡെല്‍റ്റയേക്കാള്‍ നേരിയ ലക്ഷണങ്ങള്‍ ആണ് ഒമിക്രോണ്‍ കാണിക്കുന്നത്. മരണനിരക്ക് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കുറവാണ് എന്നതും ആശ്വാസം പകരുന്നതാണ്. അതേസമയം ഡെല്‍റ്റയും ഒമിക്രോണും സംയോജിപ്പിച്ചതിന്റെ ഫലമാണ് ഡെല്‍മിക്രോണ്‍ എന്ന പുതിയ വേരിയന്റ്. ഇത് അടിസ്ഥാനപരമായി വേരിയന്റുകളുടെ ഇരട്ട സ്‌പൈക്ക് ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വാക്‌സിനുകള്‍ ഫലപ്രദമോ?

വാക്‌സിനുകള്‍ ഫലപ്രദമോ?

കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് ഓരോ രാജ്യങ്ങളും. പകര്‍ച്ചവ്യാധികള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയില്‍ പുതിയ വാക്‌സിനും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിലാണ് ഓരോ സര്‍ക്കാരും. ഒമിക്രോണിനെതിരോ ലോകാരോഗ്യസംഘടന ഓരോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ഡോസ് നല്‍കുന്നതിനേക്കാള്‍ എല്ലായിടത്തും ദുര്‍ബലരായവരും ഇത് വരെ വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് വാക്‌സിനുകള്‍ ലഭിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒമിക്രോണ്‍ ലോകത്തിന്റെ പല കോണില്‍

ഒമിക്രോണ്‍ ലോകത്തിന്റെ പല കോണില്‍

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത്. വളരെ എളുപ്പത്തിലാണ് ഇന്ത്യയടക്കമുള്ള ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വേരിയന്റ് പടര്‍ന്നത്. കൊവിഡിന്റെ പുതിയ വകഭേദം ഇല്ലാതെ തന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്ന സമയത്താണ് ഇത്തരത്തില്‍ ഒമിക്രോണ്‍ എന്ന പേരില്‍ പുതിയ വേരിയന്റ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഇതിനകം 106 രാജ്യങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇന്ത്യയില്‍ രോഗവ്യാപനം

ഇന്ത്യയില്‍ രോഗവ്യാപനം

16 സംസ്ഥാനങ്ങളിലായി ഇത് വരെ കൊറോണ വൈറസിന്റെ ഒമിക്റോണിന്റെ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 236 കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ 104 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട് എ്ന്നാണ് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ 65 കേസുകള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ 64, തെലങ്കാന 24, കര്‍ണാടക 19, രാജസ്ഥാന്‍ 21, കേരളത്തില്‍ 15 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇന്ത്യയില്‍ 7,495 പുതിയ കൊറോണ വൈറസ് അണുബാധകള്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആകെയുള്ള കേസുകളുടെ എണ്ണം 3,47,65,976 ആയി. ഇതില്‍ തന്നെ ആക്ടീവ് കേസുകള്‍ 78,291 ആയി ഉയര്‍ന്നു വന്നു. 434 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,78,759 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കൊവിഡ് കേസുകള്‍

പുതിയ കൊവിഡ് കേസുകള്‍

കഴിഞ്ഞ 56 ദിവസമായി പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വര്‍ദ്ധനവ് 15,000 ല്‍ താഴെയാണ്. ആക്ടീവ് കേസുകളില്‍ മൊത്തം അണുബാധകളുടെ 0.23 ശതമാനം ഉള്‍പ്പെടുന്നു, 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ 101 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് 4 ന് ഇന്ത്യ രണ്ട് കോടിയും ജൂണ്‍ 23 ന് മൂന്ന് കോടിയും എന്ന ഭയാനകമായ കണക്ക് പിന്നിട്ടുണ്ട് കൊവിഡിന്റെ കേസുകളുടെ എണ്ണത്തില്‍. ഇനിയും പുതിയ വേരിയന്റുകള്‍ ഇല്ലാതിരിക്കുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. മാസ്‌ക് ധരിക്കുകയും, കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഇടുകയും, വാക്‌സിന്‍ എടുക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.

കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

English summary

Is Delmicron A New Covid Variant? Know symptoms, treatment and how it's different from Omicron in Malayalam

What is delmicron: Is Delmicron A New Covid Variant? Know symptoms, treatment and how it's different from Omicron in Malayalam. Read on.
Story first published: Thursday, December 23, 2021, 15:28 [IST]
X
Desktop Bottom Promotion