For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

|

കോവിഡ് വൈറസ് നിങ്ങളുടെ ശരീരത്തിലെ വിവിധ അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു എന്നത് തിരിച്ചറിയപ്പെട്ട ഒരു വസ്തുതയാണ്. വൈറസിന്റെ തുടക്കത്തില്‍ ഇതൊരു ശ്വാസകോശ വൈറസാണെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും വൈറസ് വ്യാപനം പുരോഗമിക്കവേ, ഇത് ശരീരത്തിന്റെ വിവിധ അവയവങ്ങളെ കഠിനമായ രീതിയില്‍ വരെ ബാധിച്ചേക്കാവുന്ന ഒന്നാണെന്ന് കണ്ടെത്തുകയായിരുന്നു.

Most read: കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

കോവിഡ് വന്നുമാറിയാലും പലരിലും പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇത് മിതമായത് മുതല്‍ കഠിനമായത് വരെയാകാം. കോവിഡ് ബാധയ്ക്ക് ശേഷം വീണ്ടെടുക്കല്‍ ഘട്ടത്തില്‍, പ്രത്യേകിച്ച് ഗുരുതരമായി വൈറസ് ബാധിച്ച രോഗികളില്‍ ശരീരഭാരം കുറയുന്നുവെന്ന പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍

പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, ക്ഷീണം, ശാരീരികമോ മാനസികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കൂടുതല്‍ അസ്വാസ്ഥ്യം, ചിന്തിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ ബുദ്ധിമുട്ട്, ചുമ, നെഞ്ച് അല്ലെങ്കില്‍ വയറുവേദന, തലവേദന, ഹൃദയമിടിപ്പ്, സന്ധി അല്ലെങ്കില്‍ പേശി വേദന, അതിസാരം, ഉറക്ക പ്രശ്‌നങ്ങള്‍, പനി, നില്‍ക്കുമ്പോള്‍ തലകറക്കം, ചുണങ്ങ്, മാനസികാവസ്ഥയിലെ മാറ്റം, മണം അല്ലെങ്കില്‍ രുചി മാറ്റം, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍, മുടികൊഴിച്ചില്‍ എന്നിവയാണ് സാധാരണ കണ്ടുവരുന്ന പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍.

തടി കുറയലും പോഷകാഹാരക്കുറവും

തടി കുറയലും പോഷകാഹാരക്കുറവും

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (എന്‍.സി.ബി.ഐ) പഠനമനുസരിച്ച്, കോവിഡ് രോഗികളില്‍ ശരീരഭാരം കുറയുന്നതും പോഷകാഹാരക്കുറവും വളരെ കൂടുതലാണെന്നാണ്. പഠനവിധേയരാക്കിയ 30 ശതമാനത്തോളം രോഗികളില്‍ അടിസ്ഥാന ശരീരഭാരത്തിന്റെ അഞ്ച് ശതമാനത്തിലധികം നഷ്ടപ്പെടുകയും പകുതിയിലധികം പേര്‍ക്ക് പോഷകാഹാരക്കുറവ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

വഷളാക്കുന്നത് മ്യൂക്കോര്‍മൈക്കോസിസ്

വഷളാക്കുന്നത് മ്യൂക്കോര്‍മൈക്കോസിസ്

ഗന്ധവും രുചിയും നഷ്ടപ്പെടുന്നതിനാല്‍ പല കോവിഡ് രോഗികളിലും ശരീരഭാരം കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മ്യൂക്കോര്‍മൈക്കോസിസ് അണുബാധയുള്ള രോഗികളില്‍ ഇത് കൂടുതല്‍ കഠിനമായിരിക്കും. കാരണം, കോവിഡ് മൂലം മണവും രുചിയും നഷ്ടപ്പെടുന്നത് സ്വാഭാവികമായും വിശപ്പ് കുറയുന്നതിന് കാരണമാകുന്നു. മ്യൂക്കോര്‍മൈക്കോസിസിന്റെ ദ്വിതീയ അണുബാധമൂലം, രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരുന്നു. ഉയര്‍ന്ന തോതില്‍ ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കുന്നതിനാല്‍ അത് ഓക്കാനം ഉണ്ടാക്കുകയും, അവരുടെ വിശപ്പ് കെടുകയും പല കേസുകളിലും ശരീരഭാരം കുറയുകയും ചെയ്യുന്നു.

ശരീരഭാരം കുറയുന്നു

ശരീരഭാരം കുറയുന്നു

ഗന്ധത്തിന്റെയും രുചിയുടെയും മാറ്റങ്ങളും ക്ഷീണവും വിശപ്പില്ലായ്മയും കോവിഡ് 19 രോഗികളില്‍ നിലവിലുള്ള ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റെനും കോവിഡ് കാരണമുള്ള ക്ഷീണവും പലരെയും ശാരീരിക പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിര്‍ത്തിയേക്കാം. ഇത് മാസ് വെയിറ്റ് കുറയുന്നതിലേക്ക് നയിക്കും. ഈ ഘടകങ്ങള്‍ പോഷകാഹാരക്കുറവിനും കാരണമായേക്കാം. എന്നിരുന്നാലും, കോവിഡ് വൈറസ് പോഷകാഹാര നിലയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും പഠനം ചൂണ്ടിക്കാട്ടി.

Most read:തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴി

ഇത്തരക്കാര്‍ക്ക് ഗുരുതരം

ഇത്തരക്കാര്‍ക്ക് ഗുരുതരം

ടൈപ്പ് 2 പ്രമേഹം, ഹൈപ്പര്‍തൈറോയ്ഡ് അവസ്ഥകള്‍, പോസ്റ്ററല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടാക്കിക്കാര്‍ഡിയ സിന്‍ഡ്രോം (പി.ഒ.ടി.എസ്), കോവിഡിന് ശേഷമുള്ള ന്യൂമോണിയ എന്നിവയും ആളുകളില്‍ ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. രോഗവിമുക്തരായ ശേഷവും രോഗികള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ വളരെ വലിയ ആശങ്കയായതിനാല്‍ പതിവ് ആരോഗ്യ പരിശോധനകള്‍ നടത്തുക.

കോവിഡിന് ശേഷം ശ്രദ്ധിക്കാന്‍

കോവിഡിന് ശേഷം ശ്രദ്ധിക്കാന്‍

കോവിഡ് അണുബാധയ്ക്ക് ശേഷം, മിക്ക ആളുകളുടെയും ശരീരത്തില്‍ മതിയായ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് വൈറസ് വീണ്ടും ബാധിക്കാതിരിക്കാന്‍ നിങ്ങളടെ കൂടുതല്‍ സഹായിക്കുന്നു. എന്നിരുന്നാലും, ആ പ്രതിരോധശേഷി എത്രത്തോളം നിലനില്‍ക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വന്നുമാറിയാല്‍ മെച്ചപ്പെട്ട ആരോഗ്യത്തിനും നിങ്ങളുടെ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കാനുമായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Most read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

പോഷകസമൃദ്ധമായ ഭക്ഷണക്രമം

പോഷകസമൃദ്ധമായ ഭക്ഷണക്രമം

കോവിഡ് മുക്തി വേഗത്തിലാക്കാന്‍ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമവും സപ്ലിമെന്റുമാണ് വൈറസിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി നീക്കാനുള്ള അടിസ്ഥാന രീതി. കൊറോണ വൈറസ് ശരീരത്തെ വളരെയേറെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. കൂടാതെ മരുന്നുകളും നിങ്ങളുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തും. ചില രോഗികള്‍ക്ക് ശരീരഭാരം കുറയുകയോ ശരീരഭാരം വര്‍ദ്ധിക്കുകയോ ചെയ്യുന്നു. അങ്ങനെ, നഷ്ടപ്പെട്ട ആരോഗ്യം നികത്താന്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, മുട്ടകള്‍, കോഴിയിറച്ചി എന്നിവ അടങ്ങിയ ഒരു നല്ല ഭക്ഷണ ക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുക. പാകം ചെയ്തതും ശരീരത്തിന് പ്രോസസ്സ് ചെയ്യാന്‍ എളുപ്പമുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. എന്നാല്‍ അമിതമായി കഴിക്കാതിരിക്കാനും അഭികാമ്യമല്ലാത്ത ഭക്ഷണം കഴിക്കാതിരിക്കാനും ശ്രമിക്കുക.

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയുക

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയുക

കോവിഡ് വന്നുമാറിയശേഷം ശരീരം കാണിക്കുന്ന രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക. തലവേദനയോ ക്ഷീണമോ ആകട്ടെ, നിങ്ങളുടെ ശരീരം കോവിഡിന് ശേഷമുള്ള അവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. സുഖം പ്രാപിച്ചതിനുശേഷം അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വച്ചുതാമസിപ്പിക്കാതെ ഉടനെ ഒരു ഡോക്ടറെ സമീപിക്കുക.

Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

വ്യായാമം

വ്യായാമം

നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ നിങ്ങളുടെ ശരീരം ദുര്‍ബലമായേക്കാം. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. പതിവായുള്ള വ്യായാമം നിങ്ങളെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കും. സാധാരണഗതിയില്‍, ഒരു കോവിഡ് -19 രോഗി സുഖം പ്രാപിക്കാന്‍ മൂന്ന് ആഴ്ച എടുക്കുമെങ്കിലും, പുതിയ ഗവേഷണങ്ങള്‍ പറയുന്നത് അവര്‍ സുഖം പ്രാപിച്ചാലും വൈറസ് ചിലപ്പോള്‍ വൃക്കയിലും ശ്വാസകോശത്തിലും ഹൃദയത്തിലും സ്വാധീനം ചെലുത്തിയേക്കാമെന്നാണ്. കോവിഡിന്റെ മറ്റ് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ന്യൂറോളജിക്കല്‍ അവസ്ഥകളും മാനസികാരോഗ്യ പ്രശ്‌നങ്ങളുമാണ്. അണുബാധ നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെയും നാഡീവ്യവസ്ഥയെയും ആക്രമിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

English summary

Is Covid 19 Associated With Acute Weight Loss And Malnutrition ?

Medical experts said that the infection is, in many cases, leading to weight loss in patients in the recovery phase, especially those severely affected. Read on to know more.
Story first published: Friday, September 24, 2021, 9:30 [IST]
X