For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാരിലെ ക്രമരഹിതമായ ആര്‍ത്തവം നിസ്സാരമല്ല: അറിഞ്ഞിരിക്കേണ്ടത്

|

ആര്‍ത്തവ പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പെണ്‍കുട്ടികളിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ കൗമാരക്കാരിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം കൗമാരക്കാരില്‍ ക്രമരഹിതമായ ആര്‍ത്തവം മറ്റ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വളരെയധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. കൗമാരക്കാരില്‍ ക്രമരഹിതമായ ആര്‍ത്തവം ആര്‍ത്തവത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ സാധാരണമാണ്, കാലക്രമേണ അവ ക്രമമായി മാറുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും, ഈ ആര്‍ത്തവ ക്രമക്കേടുകള്‍ സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ശരീരഘടനയിലെ അപാകതകളോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ പോലുള്ള അവസ്ഥകള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. അതിന് ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

Irregular Periods In Teens

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കൂടിയാണ് പലപ്പോഴും കൗമാരക്കാരിലുണ്ടാവുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍. ആര്‍ത്തവ ക്രമക്കേടുകള്‍ നിസ്സാരമാണ് എന്ന കരുതരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. പെണ്‍കുട്ടികളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന്റെ കാരണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതല്‍ കുറഞ്ഞ കലോറി ഉപഭോഗം, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ വരെയാകാം. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൗമാരക്കാരിലെ ക്രമരഹിതമായ ആര്‍ത്തവത്തിന്റെ കാരണങ്ങള്‍, സങ്കീര്‍ണതകള്‍, രോഗനിര്‍ണയം പരിഹാരം എങ്ങനെ വേണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് ക്രമരഹിതമായ ആര്‍ത്തവം?

എന്താണ് ക്രമരഹിതമായ ആര്‍ത്തവം?

ആര്‍ത്തവചക്രം ശരാശരിയേക്കാള്‍ ദൈര്‍ഘ്യമേറിയതോ ചെറുതോ ആണെങ്കില്‍ അതിനെ ക്രമരഹിതമായ ആര്‍ത്തവം എന്ന് പറയാം. ഈ സമയത്ത് അതിനുള്ള കാരണങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവത്തിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ശരാശരി 32 ദിവസങ്ങളില്‍ ആര്‍ത്തവം ഉണ്ടാവാം. എന്നാല്‍ ചിലരില്‍ആര്‍ത്തവങ്ങള്‍ തമ്മിലുള്ള ഇടവേള 20 മുതല്‍ 45 ദിവസം വരെയുണ്ടാവും. എന്നാല്‍ പിന്നീട്, ആര്‍ത്തവത്തിന്റെ സാധാരണ ദൈര്‍ഘ്യം 21 മുതല്‍ 34 ദിവസം വരെയാകാം. ഇത് പിന്നീട് ശരാശരി 28 ദിവസത്തേക്ക് എത്തുന്നു.

ക്രമരഹിതമായ ആര്‍ത്തവം ഇങ്ങനെ

ക്രമരഹിതമായ ആര്‍ത്തവം ഇങ്ങനെ

ക്രമരഹിതമായ കാലഘട്ടള്‍ കൂടാതെ ആര്‍ത്തവം ഇല്ലാത്ത അവസ്ഥ തന്നെ ഉണ്ടാവുന്നുണ്ട്. എന്നിരുന്നാലും, ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്ന ഘടകങ്ങളും ആര്‍ത്തവമില്ലാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ഇത് രണ്ട് തരത്തിലാണ് ഉണ്ടാവുന്നത്. ഇതില്‍ ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയെയാണ് അമെനോറിയ എന്ന് പറയുന്നത്. ഇതില്‍ പ്രൈമറി അമെനോറിയ എന്നൊരു അവസ്ഥയുണ്ടാവുന്നുണ്ട്. ഒരു പെണ്‍കുട്ടിക്ക് 15 വയസ്സിനുള്ളില്‍ ആദ്യത്തെ ആര്‍ത്തവം ഉണ്ടാകാത്ത അവസ്ഥയാണ് ഇത്. ഇത് കൂടാതെ സെക്കന്ററി അമെനോറിയ എന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇതില്‍ ആര്‍ത്തവം ആരംഭിച്ചതിന് ശേഷം, പെണ്‍കുട്ടിക്ക് മൂന്ന് മാസത്തിലധികം ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നു. ഇത് ശാരീരികമോ വൈകാരികമോ ആയ ഘടകങ്ങള്‍ മൂലം സംഭവിക്കുന്നതാവാം.

കാരണങ്ങള്‍

കാരണങ്ങള്‍

പല പെണ്‍കുട്ടികളിലും ശാരീരിക മാറ്റങ്ങളുടെ ഭാഗമായി കൗമാരപ്രായക്കാര്‍ക്ക് ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാകുന്നത് സാധാരണമാണ്, പ്രായമാകുമ്പോള്‍ അവ പരിഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ കൗമാരക്കാരില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്

* മരുന്നുകളുടെ ഉപയോഗം

* വളരെയധികം വ്യായാമം

* ഭാരക്കുറവ് അല്ലെങ്കില്‍ അമിതഭാരം

* ഭക്ഷണത്തിലെ കലോറി ഉള്ളടക്കവും പോഷണവും ഇല്ലാത്ത അവസ്ഥ

* ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം

* ഉയര്‍ന്നതോ താഴ്ന്നതോ ആയ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ്

* മാനസിക സമ്മര്‍ദ്ദം

* ഭക്ഷണ ക്രമക്കേടുകള്‍

* മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഗുരുതര അവസ്ഥ

ഗുരുതര അവസ്ഥ

രക്തം കട്ടപിടിക്കുന്നതിനുള്ള തകരാറുകള്‍, അണ്ഡാശയ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ കാരണം പലപ്പോഴും കൗമാരക്കാരില്‍ കനത്ത ആര്‍ത്തവ രക്തസ്രാവവും അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവവും ഉണ്ടാകുന്നതിലേക്ക് എത്തുന്നു. കൗമാര പ്രായക്കാര്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളോ അല്ലെങ്കില്‍ ആര്‍ത്തവം മുടങ്ങിയാലോ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

ഒരു കൗമാരക്കാരില്‍ ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതില്‍ അനീമിയ ഒരു പ്രധാന ഘടകമാണ്. കൗമാരപ്രായത്തില്‍ ഇടയ്ക്കിടെയും അല്ലെങ്കില്‍ കനത്ത ആര്‍ത്തവമുണ്ടെങ്കില്‍, രക്തനഷ്ടം മൂലം അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുട്ടികളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാലക്രമേണ ഓസ്റ്റിയോപൊറോസിസിന് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാവുകയും ഒടിവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍

ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍

ക്രമരഹിതമായ ആര്‍ത്തവം പ്രത്യുല്‍പ്പാദന അവസ്ഥയെ വരെ ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങള്‍ പലപ്പോഴും പ്രത്യുല്‍പാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മിക്ക കൗമാരക്കാരിലും ക്രമരഹിതമായ ആര്‍ത്തവം സാധാരണമാണെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഇല്ലാതാവുന്നുണ്ട്. ഇത്തരം അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവരെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

* 20 ദിവസത്തിനുള്ളില്‍ ആര്‍ത്തവം സംഭവിക്കുന്നു

* ആര്‍ത്തവത്തിനിടയില്‍ 45 ദിവസത്തിലധികം ഇടവേളയുണ്ടാവുന്നത്

* ആര്‍ത്തവം ഏഴു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നു

* കഠിനമായ മലബന്ധമോ വയറുവേദനയോ ഉണ്ടാവുന്നത്

* ആര്‍ത്തവങ്ങള്‍ക്കിടയില്‍ രക്തസ്രാവം കൂടുതല്‍

* അമെനോറിയ (90 ദിവസമോ മൂന്ന് മാസമോ ആര്‍ത്തവമില്ലാത്ത അവസ്ഥ)

* മെനോറാഗിയ (കനത്ത രക്തസ്രാവം) ഉണ്ടാവുന്നതും, രണ്ട് മണിക്കൂറില്‍ ഒന്നിലധികം പാഡുകള്‍ ഉപയോഗിക്കേണ്ട അവസ്ഥ

* ശരീരത്തിലും മുഖത്തും അമിത രോമവളര്‍ച്ച

Copper Rich Foods: കോപ്പര്‍ അടങ്ങിയ ഭക്ഷണം നിസ്സാരമല്ല: കഴിച്ചാല്‍ ഈ ഗുണങ്ങള്‍Copper Rich Foods: കോപ്പര്‍ അടങ്ങിയ ഭക്ഷണം നിസ്സാരമല്ല: കഴിച്ചാല്‍ ഈ ഗുണങ്ങള്‍

അത്തിപ്പഴം പാലില്‍ ചേര്‍ത്ത്: ആണ്‍കരുത്തിനും ആരോഗ്യത്തിനുംഅത്തിപ്പഴം പാലില്‍ ചേര്‍ത്ത്: ആണ്‍കരുത്തിനും ആരോഗ്യത്തിനും

English summary

Irregular Periods In Teens: Causes And Treatment In Malayalam

Here in this article we are sharing some causes and treatment of irredulat periods in malayalam. Take a look.
X
Desktop Bottom Promotion