For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍; അനീമിയയുടെ ലക്ഷണങ്ങള്‍ ഇതാ

|

ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന പോഷകമാണ് ഇരുമ്പ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇരുമ്പ് ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ്. ഇരുമ്പിന്റെ കുറവ് മൂലം ശരീരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഇരുമ്പിന്റെ കുറവുണ്ടായാല്‍ ശരീരത്തില്‍ ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടില്ല.

Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍Also read: 30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവിനെ ഇരുമ്പിന്റെ കുറവ് അനീമിയ എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അനീമിയ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി ആളുകള്‍ക്ക് മനസ്സിലാകില്ല. ഇരുമ്പിന്റെ കുറവ് കാരണമായുണ്ടാകുന്ന അനീമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങള്‍

വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങള്‍

അനീമിയയുടെ കാരണങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിയും മറ്റ് ലക്ഷണങ്ങളും കാണിക്കുന്നു. വിളര്‍ച്ചയുടെ ചില സാധാരണമായ അടയാളങ്ങള്‍ ഇതൊക്കെയാണ്.

1. ശരീരം വിളറി വെളുത്തുവരിക

2. ക്ഷീണം (കടുത്ത ക്ഷീണം)

3. തലകറക്കം

4. ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്

5. വേഗത്തിലുള്ള ഹൃദയമിടിപ്പ്

6. കോപം

ഇവയെക്കൂടാതെ വിളര്‍ച്ച ബാധിച്ച ഒരാള്‍ മറ്റു ചില അസാധാരണ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. അവ ഇതൊക്കെയാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

സാധാരണയായി ഒരാള്‍ക്ക് ഒരു ദിവസം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടുന്നുവെന്ന് നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പോയവയില്‍ പലതും പുതുതായി കിളിര്‍ത്തുവരികയും ചെയ്യുന്നു. പക്ഷേ വിളര്‍ച്ച ഉള്ള ഒരാള്‍ക്ക്, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അഭാവം മൂലം മുടിയിഴകള്‍ വിശ്രമഘട്ടത്തിലേക്ക് നീങ്ങുന്നു. ഇത് വിളര്‍ച്ച കൃത്യമായി ചികിത്സിക്കുന്നതുവരെ, പുതിയ മുടി വളരാതെ മുടി വേഗത്തില്‍ കൊഴിയുന്നതിലേക്ക് വഴിവയ്ക്കുന്നു.

Most read:89 കിലോയില്‍ നിന്ന് 57 കിലോയിലേക്ക്; ഡയറ്റ് ഇല്ലാതെ ഭൂമി പെഡ്നേക്കര്‍ തടി കുറയ്ക്കാന്‍ ചെയ്ത വിദ്യ</p><p>Most read:89 കിലോയില്‍ നിന്ന് 57 കിലോയിലേക്ക്; ഡയറ്റ് ഇല്ലാതെ ഭൂമി പെഡ്നേക്കര്‍ തടി കുറയ്ക്കാന്‍ ചെയ്ത വിദ്യ

ഐസിനോട് ആസക്തി

ഐസിനോട് ആസക്തി

ഇരുമ്പിന്റെ കുറവ് കാണിക്കുന്ന പലരും ഐസ് അല്ലെങ്കില്‍ ഐസ്‌ക്രീം എന്നിവയോട് ആസക്തി കാണിക്കുന്നു. ഈ അവസ്ഥയെ പിക്ക എന്ന് വിളിക്കുന്നു. ശരീരത്തിലെ ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണമാണ് പിക്ക.

ചുവന്ന നാവ്

ചുവന്ന നാവ്

വിളര്‍ച്ചയുള്ള ആളുകള്‍ ഐസ് കൊതിക്കുന്നതിന്റെ ഒരു കാരണം ചുവപ്പ്, അല്ലെങ്കില്‍ വീക്കമുള്ള നാവിനെ ശമിപ്പിക്കുക എന്നതാണ്. വൈദ്യശാസ്ത്രപരമായി ഇത് ഗ്ലോസിറ്റിസ് എന്നറിയപ്പെടുന്നു. ഇത്തരത്തിലുള്ള ചുവന്ന നാവ് വിളര്‍ച്ചയുടെ അപൂര്‍വ ലക്ഷണമാണ്. രോഗലക്ഷണം കൂടുതല്‍ വഷളാകുമ്പോള്‍ ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. വിളര്‍ച്ച ബാധിച്ചയാള്‍ക്ക് നാവിനൊപ്പം, ചുണ്ടുകളിലും വായയുടെ കോണുകളിലും വിണ്ടുകീറല്‍ എന്നിവയും ഉണ്ടാകാം.

Most read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍</p><p>Most read:തടി കൂടിയാല്‍ ആരോഗ്യപ്രശ്‌നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍

അസാധാരണമായ നഖങ്ങള്‍

അസാധാരണമായ നഖങ്ങള്‍

സ്പൂണ്‍ ആകൃതിയിലുള്ളതും നടുക്ക് വെളുപ്പുള്ളതുമായ നഖങ്ങള്‍ ഈ രോഗത്തിന്റെ മറ്റൊരു അസാധാരണ ലക്ഷണമാണ്. ഈ അവസ്ഥയ്ക്ക് ഉപയോഗിക്കുന്ന മെഡിക്കല്‍ പദമാണ് കിലോനിച്ചിയ. വിളര്‍ച്ചയുള്ളവരിലും ഈ അവസ്ഥ വ്യാപകമായി കാണപ്പെടുന്നു. നേര്‍ത്തതും പൊട്ടുന്നതും വിള്ളലിന് സാധ്യതയുള്ളതുമായ നഖങ്ങളും വിളര്‍ച്ചയുള്ളവരില്‍ കണ്ടുവരുന്നു.

ഉറക്ക അസ്വസ്ഥതകള്‍

ഉറക്ക അസ്വസ്ഥതകള്‍

ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെട്ടാലും വിളര്‍ച്ചയുള്ളവര്‍ക്ക് സമാധാനപരമായി ഉറങ്ങാന്‍ കഴിയില്ല. റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം എന്ന് വിളിക്കപ്പെടുന്ന കാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥ ഇത്തരക്കാരില്‍ കണ്ടുവരുന്നു. വൈകുന്നേരങ്ങളില്‍ കാലുകളില്‍ ഒരു സൂചി തറക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെടാം, ഇത് രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവരില്‍ പകല്‍ സമയങ്ങളില്‍ ക്ഷീണവും ഉറക്കവും അനുഭവപ്പെടാം.

Most read:പ്രോട്ടീന്‍ ഇല്ലെങ്കില്‍ എങ്ങനെ നടക്കും ഇതൊക്കെMost read:പ്രോട്ടീന്‍ ഇല്ലെങ്കില്‍ എങ്ങനെ നടക്കും ഇതൊക്കെ

ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

ശരീരത്തിലെ ഇരുമ്പ് പൂര്‍ണ്ണമായും കുറയുമ്പോള്‍ ശരീരം ഉത്കണ്ഠ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, മാനസികാവസ്ഥയില്‍ മാറ്റം, വിഷാദം എന്നിവ പോലുള്ള ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. വിളര്‍ച്ചയ്ക്ക് വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് നോക്കാം.

ഇരുമ്പിന്റെ കുറവ് അനീമിയ

ഇരുമ്പിന്റെ കുറവ് അനീമിയ

നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ കുറവാണ് ഏറ്റവും സാധാരണമായ വിളര്‍ച്ചയ്ക്ക് കാരണം. നിങ്ങളുടെ അസ്ഥി മജ്ജയ്ക്ക് ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കാന്‍ ഇരുമ്പ് ആവശ്യമാണ്. മതിയായ ഇരുമ്പ് ഇല്ലാതെ, നിങ്ങളുടെ ശരീരത്തിന് ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഇരുമ്പ് ശരീരത്തിലില്ലാതെ പല ഗര്‍ഭിണികളിലും ഈ തരത്തിലുള്ള വിളര്‍ച്ച സംഭവിക്കുന്നു.

Most read:മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവMost read:മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ

വിറ്റാമിന്‍ കുറവ് അനീമിയ

വിറ്റാമിന്‍ കുറവ് അനീമിയ

ഇരുമ്പിനുപുറമെ, ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തിന് ഫോളേറ്റും വിറ്റാമിന്‍ ബി 12 ഉം ആവശ്യമാണ്. ഇവയിലും മറ്റ് പ്രധാന പോഷകങ്ങളിലും കുറവുള്ള ഭക്ഷണക്രമം ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയാന്‍ കാരണമാകും. കൂടാതെ, ആവശ്യത്തിന് ബി 12 കഴിക്കുന്ന ചിലര്‍ക്ക് വിറ്റാമിന്‍ ആഗിരണം ചെയ്യാന്‍ കഴിയിയാതെ വരും. ഇതും വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതിനെ മെഗലോബ്ലാസ്റ്റിക് അനീമിയ എന്നു വിളിക്കുന്നു.

Most read:പൊട്ടാസ്യത്തിലുണ്ട് ഹൈ ബി.പിക്ക് പ്രതിവിധിMost read:പൊട്ടാസ്യത്തിലുണ്ട് ഹൈ ബി.പിക്ക് പ്രതിവിധി

ഹീമോളിറ്റിക് അനീമിയ

ഹീമോളിറ്റിക് അനീമിയ

120 ദിവസം ആയുസ്സുള്ള ചുവന്ന രക്താണുക്കള്‍ പെട്ടെന്ന് നശിച്ചു പോവുന്നതു മൂലമുള്ള അനീമിയ ആണ് ഹീമോളിറ്റിക് അനീമിയ. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ, ചില എന്‍സൈം സംബന്ധമായ പ്രശ്‌നങ്ങള്‍ എസ്എല്‍ഇ, രക്താര്‍ബുദം എന്നിവ കൊണ്ടും ഹീമോളിറ്റിക് അനീമിയ ഉണ്ടാവാം.

അപ്ലാസ്റ്റിക് അനീമിയ

അപ്ലാസ്റ്റിക് അനീമിയ

ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതു കാരണമായുണ്ടാവുന്ന അനീമിയ ആണ് അപ്ലാസ്റ്റിക് അനീമിയ. വിവിധതരം അണുബാധകള്‍, രാസപദാര്‍ത്ഥങ്ങള്‍ മരുന്നുകള്‍ തുടങ്ങിയവ ഈ രോഗാവസ്ഥയ്ക്ക് കാരണമാവാം

സിഡറോപീനിക് അനീമിയ

സിഡറോപീനിക് അനീമിയ

വിവിധതരം അണുബാധകള്‍ വാതസംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗങ്ങള്‍ വിവിധതരം ഗ്രന്ഥിരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇത്തരം അനീമിയ ഉണ്ടാവാം.

English summary

Iron Deficiency Anemia Signs and Symptoms

Here we will tell you about the signs of anemia that your body shows. Take a look.
X
Desktop Bottom Promotion