For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധപ്പെടും മുന്‍പ് പുരുഷന്‍ സ്വകാര്യഭാഗം കഴുകണം; ഗുണങ്ങള്‍ നിരവധി

By Aparna
|

ലൈംഗിക ബന്ധവും വ്യക്തി ശുചിത്വവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. എന്നാല്‍ ചില അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പല അണുബാധകളേയും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിന് മുന്‍പ് ആരോഗ്യപരമായ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല സാഹചര്യങ്ങളിലും ഇത്തരം സംസാരങ്ങള്‍ നടക്കുന്നില്ല എന്നുള്ളതാണ് സത്യം. ഫലമോ നിങ്ങളിലുണ്ടാവുന്ന എന്തെങ്കിലും തരത്തിലുള്ള അണുബാധ നിങ്ങളുടെ പങ്കാളിയിലേക്കും എത്തുന്നു എന്നത് തന്നെ.

സ്ത്രീകള്‍ ഒരു പക്ഷേ പുരുഷന്‍മാരേക്കാള്‍ ഇത്തരം അണുബാധകള്‍ക്കെതിരെ പ്രതിരോധിക്കുന്നതിനും അതിന് വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിനും സ്വയം തയ്യാറാവുന്നുണ്ട്. എന്നാല്‍ പുരുഷ പങ്കാളികള്‍ക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചോ കൃത്യമായി അറിയില്ല എന്നുള്ളതാണ് സത്യം. അത് പലപ്പോഴും നിങ്ങളുടെ ജനനേന്ദ്രിയത്തില്‍ അതിഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇനി അല്‍പ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം അണുബാധകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്ത് തന്നെയാണെങ്കിലും അണുബാധകളില്‍ നിന്നും ലൈംഗിക രോഗങ്ങളില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ദിവസവും വസ്ത്രങ്ങള്‍ മാറ്റുക

ദിവസവും വസ്ത്രങ്ങള്‍ മാറ്റുക

പലരും കുളിക്കുന്നുണ്ടെങ്കിലും ഇട്ട വസ്ത്രങ്ങള്‍ തന്നെ ഇടുന്നതിന് പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും അപകടം എന്ന് പറയുന്നത് അടിവസ്ത്രം മാറ്റാതിരിക്കുന്നതാണ്. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റാതിരിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അണുബാധകള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ അണുബാധ പലപ്പോഴും പങ്കാളിയിലേക്ക് കൂടി എത്തുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും നിങ്ങളുടെ ശരീരത്തിലേക്ക് മോശമായ വൈറസുകള്‍, ഫംഗസ്, ബാക്ടീരിയകള്‍ എന്നിവയെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആയാലും അല്ലെങ്കിലും അടിവസ്ത്രം മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃത്തിയാക്കി സ്വകാര്യ ഭാഗ്യം ഉണങ്ങുന്നതിന് ശ്രദ്ധിക്കുക

വൃത്തിയാക്കി സ്വകാര്യ ഭാഗ്യം ഉണങ്ങുന്നതിന് ശ്രദ്ധിക്കുക

നനവാണ് പലപ്പോഴും സ്വകാര്യഭാഗത്ത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കാരണം ഈ ഭാഗം വളരെയധികം സെന്‍സിറ്റീവ് ആയത് കൊണ്ട് തന്നെ ഇത്തരം നനവില്‍ ബാക്ടീരിയയും വൈറസും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നിങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ കഴുകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം പ്രദേശം വളരെ സെന്‍സിറ്റീവ് ചര്‍മ്മമാണ്. എന്നാല്‍ ഇത്തരം ഭാഗങ്ങള്‍ കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അതിലുപരി സോപ്പ് ഉപയോഗിക്കുകയാണെങ്കില്‍ വീര്യം കുറഞ്ഞ ഒരു സോപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എന്ത് ഉപയോഗിക്കുകയാണെങ്കിലും പരിമിതമായ അളവില്‍ ഉപയോഗിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ഇത്തരം ഭാഗങ്ങളില്‍ നനവില്ലാതെ സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഈര്‍പ്പം അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അവിടെയുള്ള വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ചും നാരങ്ങയും പോലുള്ള സിട്രസ് പഴങ്ങള്‍, ചീര, കാലെ തുടങ്ങിയ പച്ച ഇലകള്‍, വെള്ളം, ഗ്രീന്‍ ടീ എന്നിവ ഉള്‍പ്പെടുത്തുക. ഇതെല്ലാം ആരോഗ്യത്തിന് എന്ന പോലെ തന്നെ സ്വകാര്യഭാഗങ്ങളിലെ അണുബാധയെ കുറക്കുന്നതിനും സഹായിക്കുന്നതാണ്. ഇത് എല്ലാ ദിവസവും ഒരു ഡയറ്റ് എന്ന രീതിയില്‍ തന്നെ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അണുബാധകളെ പ്രതിരോധിക്കുന്നതില്‍ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് സത്യം. പുരുഷന്‍മാര്‍ അവരുടെ അണുബാധകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കേണ്ടതാണ്.

ട്രിമ്മിംങ് ചെയ്യുക

ട്രിമ്മിംങ് ചെയ്യുക

സ്വകാര്യഭാഗത്തുണ്ടാവുന്ന മുടി ട്രിം ചെയ്ത് കളയുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. സ്വകാര്യഭാഗത്തെ വൃത്തിയും ചൂടും നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം മുടി ഈ സ്ഥലത്തുണ്ടാവുന്നത്. അതേ മുടി വിയര്‍പ്പിന് കാരണമാകുന്നു എന്നതും സത്യമാണ്. അതിനാല്‍, നിങ്ങളുടെ ജനനേന്ദ്രിയത്തിലുള്ള ഇത്തരം മുടി ട്രിം ചെയ്ത് കളയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ നല്ല നിലവാരമുള്ള ട്രിമ്മര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

പല പുരുഷന്‍മാരും അവരുടെ സ്വകാര്യഭാഗത്തെക്കുറിച്ച് അത്രയേറെ ബോധവാന്‍മാരായിരിക്കില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളും അണുബാധയും ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. നിങ്ങള്‍ സ്വകാര്യ ഭാഗം ട്രിം ചെയ്ത ശേഷം അവിടെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ ഒരു ബാഹ്യ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളില്‍ നിന്ന് നല്ല നിലവാരമുള്ള മോയ്‌സ്ചറൈസര്‍ നിങ്ങളെ തടയും. ഇത് അണുബാധ പോലുള്ള അസ്വസ്ഥതകളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇതെല്ലാം.

ലൈംഗിക ബന്ധത്തിന് ശേഷവും മുന്‍പും

ലൈംഗിക ബന്ധത്തിന് ശേഷവും മുന്‍പും

ലൈംഗിക ബന്ധത്തിന് ശേഷവും മുന്‍പും നിങ്ങളുടെ ജനനേന്ദ്രിയം കഴുകുന്നത് ശുചിത്വം മാത്രമല്ല അര്‍ത്ഥമാക്കുന്നത് അത് നിങ്ങളുടെ ലൈംഗിക ബന്ധത്തിന് കൂടുതല്‍ അടുപ്പം കൂടിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ വ്യക്തിശുചിത്വം കൂടുതല്‍ പാലിക്കുന്ന പുരുഷന്മാരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. ഇത് ബന്ധങ്ങളില്‍ കൂടുതല്‍ സന്തോഷവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ഒരു വൈറസോ ബാക്ടീരിയയോ പിടിപെടാനുള്ള സാധ്യത ഒഴിവാക്കാന്‍, ലൈംഗിക ബന്ധത്തിന് ശേഷവും മുന്‍പും ജനനേന്ദ്രിയം കഴുകുന്നത് ഒരു ശീലമാക്കുക. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ വിയര്‍പ്പ്, അണുബാധ, ദുര്‍ഗന്ധം എന്നിവ കാണപ്പെടുന്നത് ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗമാണ്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന് പറയുന്നത്.

ശാരീരിക ബന്ധത്തിന് പ്രായം വിഷയമോ?ശാരീരിക ബന്ധത്തിന് പ്രായം വിഷയമോ?

കുഞ്ഞു വേണമെങ്കില്‍ സെക്‌സ് ഈ സമയത്തു വേണം

English summary

Intimate Hygiene Tips For Men to Avoid Infections In Malayalam

Here in this article we are sharing some intimate hygiene tips for men to avoid infections in malayalam. Take a look.
Story first published: Thursday, November 11, 2021, 14:27 [IST]
X
Desktop Bottom Promotion