For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത മലബന്ധത്തിനും ഉറപ്പാണ് യോഗയെന്ന പരിഹാരം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും യോഗ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് ഇന്ന് കൂടുതല്‍ ആളുകളും യോഗയിലേക്ക് തിരിയുന്നതും. എന്നാല്‍ എങ്ങനെ കൃത്യമായി യോഗ ചെയ്യണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയില്ല. എങ്കിലും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി യോഗ ചെയ്യുന്നത് ഒരു തരത്തിലും ദോഷമുണ്ടാക്കില്ല എന്നുള്ളതാണ് സത്യം. ഇന്നത്തെ കാലത്ത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ നാം അല്‍പം ശ്രദ്ധിച്ചാല്‍ മലബന്ധത്തേയും ദഹന സംബന്ധമായ മറ്റ് പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മലബന്ധം വരുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് യോഗ ആയിരിക്കില്ലെങ്കിലും, അത് ലഘൂകരിക്കാന്‍ യോഗ സഹായിക്കുമെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ട്. ചില യോഗ പോസുകള്‍ക്ക് ഒരു വ്യക്തിയുടെ ദഹനനാളത്തെ ആരോഗ്യത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ മലബന്ധം ഒഴിവാക്കാനും ദഹനനാളത്തെ മലം അല്ലെങ്കില്‍ വാതകം കടന്നുപോകാന്‍ പ്രോത്സാഹിപ്പിക്കാനും കഴിയും. മലബന്ധം ലഘൂകരിക്കാന്‍ സഹായിക്കുന്ന യോഗ പോസുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കാം. എന്നാല്‍ നിങ്ങള്‍ സ്വയം ചെയ്യുന്നതിന് മുന്‍പ് നല്ല ഒരു യോഗ പരിശീലകനെ സമീപിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് യോഗപോസുകള്‍ എന്ന് നോക്കാം.

ഹാഫ് സ്‌പൈനല്‍ ട്വിസ്റ്റ്

ഹാഫ് സ്‌പൈനല്‍ ട്വിസ്റ്റ്

ഹാഫ് സ്‌പൈനല്‍ ട്വിസ്റ്റ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നട്ടെല്ല് വളക്കുന്ന യോഗ പോസ് തന്നെയാണ് ഇത്. യോഗ പായയിലോ മറ്റ് മൃദുവായ പ്രതലത്തിലോ ഇരുന്ന് വേണം ഇത് ചെയ്യാന്‍. അതിന് വേണ്ടി കാലുകള്‍ ചമ്രം പടിഞ്ഞ് ഇരിക്കുക. ശേഷം വലതു കാല്‍ വളച്ച് വലതു കാല്‍ ഇടത് കാലിന്റെ പുറത്ത് നിലത്ത് വയ്ക്കുക. ഇടത് കാല്‍ വളച്ച് നിതംബത്തിന് താഴെയോ അടുത്തോ വയ്ക്കുക. ഇടത് കൈ അല്ലെങ്കില്‍ കൈമുട്ട് വലത് കാല്‍മുട്ടിന് മുകളിലോ മുകളിലോ വയ്ക്കുക. കുറച്ച് നേരം ശ്വാസം പിടിച്ച് വെക്കുക. തുടര്‍ന്ന് ഇത് തന്നെ ഇടത് ഭാഗത്തും ചെയ്യാവുന്നതാണ്.

സുപൈന്‍ സ്‌പൈനല്‍ ട്വിസ്റ്റ്

സുപൈന്‍ സ്‌പൈനല്‍ ട്വിസ്റ്റ്

ഇതും നട്ടെല്ല് വളച്ച് കൊണ്ട് ചെയ്യുന്ന ഒരു യോഗ പോസാണ്. അതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടക്കുക. ശേഷം കൈകള്‍ രണ്ടും രണ്ട് വശത്തേക്കും വിരിച്ച് വെക്കുക. നിവര്‍ത്തി വെച്ചിരിക്കുന്ന കാലിന് മുകളിലേക്ക് മറ്റേ കാല്‍ വളച്ച് വെക്കുക. ഇത് ചെയ്ത് സെക്കന്റുകള്‍ ശ്വാസം പിടിച്ച് വെക്കുക. തുടര്‍ന്ന് എതിര്‍വശത്ത് ആവര്‍ത്തിക്കുക

ക്രസന്റ് ലഞ്ച് ട്വിസ്റ്റ്

ക്രസന്റ് ലഞ്ച് ട്വിസ്റ്റ്

ഒരു വ്യക്തിക്ക് മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട ഒരു യോഗ പോസാണ് ക്രസന്റ് ലഞ്ച് ട്വിസ്റ്റ്. ഇത് മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. ഇത് ചെയ്യുന്നതിന് വേണ്ടി ഒരുവശത്തേക്ക് ചരിഞ്ഞ് നിന്ന് വലതു കാല്‍ വളച്ച് ഇടത് കാല്‍ നേരെ മുന്നോട്ട് നീക്കുക. കൈകള്‍ കൂപ്പി ശരീരത്തിന്റെ മുകള്‍ഭാഗം സാവധാനം വലത് കാല്‍മുട്ടിന് നേരെ വളച്ച് ഇടത് തോള്‍ പൊക്കുക. ശ്വാസം കുറച്ച് നിമിഷം പിടിച്ച് വെക്കുക. പിന്നീട് നിവര്‍ന്ന് നില്‍ക്കുക. ശേഷം മറുവശത്തും ഇത് ചെയ്യുക.

കോബ്ര പോസ്

കോബ്ര പോസ്

കോബ്ര പോസിന് ശരീരത്തെ അധികമായി വളച്ചൊടിക്കേണ്ടതിന്റെ ആവശ്യമില്ല, പക്ഷേ ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍, മലബന്ധം പോലുള്ള മറ്റ് ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ഈ പോസ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം ഇതെല്ലാമാണ്. കമിഴ്ന്ന് കിടക്കുക. നിങ്ങളുടെ കൈകള്‍ പുഷ് അപ് ചെയ്യുന്നതിനന് തയ്യാറെടുക്കുന്നത് പോലെ വെക്കുക. തല ചെറുതായി ഉയര്‍ത്തി കഴുത്ത് പിന്നിലേക്ക് ചെറുതായി പൊക്കി വെക്കുക. പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നത് പോലെ നിവര്‍ന്ന് നില്‍ക്കുക. തോളുകളും ശരീരത്തിന്റെ മുകള്‍ഭാഗവും പതിയെ ഉയര്‍ത്തുക. അല്‍പ നിമിഷങ്ങള്‍ ശ്വാസം പിടിച്ച് വെക്കുക. ശേഷം ശരീരം തിരികെ തറയിലേക്ക് താഴ്ത്തുക

ലെഗ്‌സ് അപ്പ് വാള്‍ പോസ്

ലെഗ്‌സ് അപ്പ് വാള്‍ പോസ്

ഈ പോസ് ഒരു വിപരീത പോസാണ്. ശരീരം തലകീഴായി വെക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിന് വേണ്ടി ഒരു ചുമരിനോട് ചേര്‍ന്ന് ആണ് കിടക്കേണ്ടത്. നിങ്ങളുടെ ഇടുപ്പ് മതിലിനോട് അടുത്ത് വയ്ക്കുക, കാലുകള്‍ മതിലിന് നേരെ സമാന്തരമായി വെക്കുക. ആവശ്യമെങ്കില്‍ അസ്വസ്ഥത ഒഴിവാക്കാന്‍ അരക്കെട്ടിനടിയില്‍ മടക്കിവെച്ച ടവ്വലോ പുതപ്പോ ഉപയോഗിക്കാവുന്നതാണ്. സുഖപ്രദമായ രീതിയില്‍ ചിത്രത്തില്‍ കാണുന്നത് പോലെ കൈകള്‍ വെക്കുക. എത്ര സമയം നിങ്ങള്‍ക്ക് ഇത്തരത്തില്‍ കിടക്കാന്‍ സാധിക്കുന്നോ അത്രയും നല്ലത്.

വിന്റ് റിലീവിംങ് പോസ്

വിന്റ് റിലീവിംങ് പോസ്

മലബന്ധവുമായി ബന്ധപ്പെട്ട വാതകത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്ന തുടക്കക്കാര്‍ക്ക് എളുപ്പമുള്ള പോസാണ് വിന്‍ഡ്-റിലീവിംഗ് പോസ്. ഈ പോസ് ചെയ്യുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് ഉയര്‍ത്തി വെച്ച് കിടക്കുക. കൈകള്‍ കൊണ്ട് കാല്‍മുട്ടുകള്‍ ചുറ്റിപ്പിടിക്കുക. തല മാക്‌സിമം കാല്‍മുട്ടിലേക്ക് മുട്ടുന്ന തരത്തില്‍ വെക്കാന്‍ ശ്രദ്ധിക്കണം. കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് അമര്‍ത്തി വെക്കേണ്ടതാണ്. കുറച്ച് ശ്വാസം പിടിച്ച് വിടുക.

 ബോ പോസ്

ബോ പോസ്

ഈ പോസ് എല്ലാ വയറിലെ പേശികളെയും ശക്തിപ്പെടുത്തുന്നു. യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍, ഈ പോസ് ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ്. കാരണം ഇത് അടിവയറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ വിപുലമായ പോസുകളില്‍ ഒന്നാണ്. ഇത് ചെയ്യുന്നതിന് വേണ്ടി കമിഴ്ന്ന് കിടക്കുക. കാല്‍മുട്ടുകള്‍ വളച്ച് വെക്കുക. കൈകള്‍ കൊണ്ട് മടങ്ങിയെത്തി കണങ്കാലുകള്‍ മുറുകെ പിടിക്കുക. സുഖമായിരിക്കുന്നിടത്തോളം നെഞ്ച് തറയില്‍ നിന്ന് പതിയെ ഉയര്‍ത്തുക. ഇത് കുറച്ച് സമയം ചെയ്താല്‍ നിങ്ങള്‍ക്ക് മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

International Yoga Day 2021 : Yoga Poses for constipation

Here we are sharing some yoga poses to relieve constipation quickly. Take a look.
X
Desktop Bottom Promotion