For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

|

ആരോഗ്യത്തിനും മനസ്സിനും ഗുണം ചെയ്യുന്നതിന് യോഗ നമ്മളെ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നാണ് യോഗ. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും ആര്‍ത്തവക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനും, മലബന്ധം ഇല്ലാതാക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം സഹായിക്കുന്നു. ദിനവും യോഗ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ നമുക്ക് യോഗയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം.

പേശികള്‍, സന്ധികള്‍, അസ്ഥികള്‍, ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയുടെ ആരോഗ്യം കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും യോഗ വളരെയധികം സഹായിക്കുന്നുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്തതുന്നതോടൊപ്പം തന്നെ മെയ് വഴക്കവും വര്‍ദ്ധിപ്പിക്കാന്‍ യോഗ നിങ്ങളെ സഹായിക്കുന്നു. ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുണം നല്‍കുന്നതാണ് ഓരോ യോഗാസനങ്ങളും.

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

ദിവസേനയുള്ള ആസനങ്ങള്‍ പരിശീലിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം നിലനിര്‍ത്തുന്നതനും യോഗ സഹായിക്കുന്നുണ്ട്. 10 മിനിറ്റ് യോഗ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന ചില ആസനങ്ങള്‍ ഇവിടെ കൊടുക്കുന്നു.

സുഖാസനം അല്ലെങ്കില്‍ ഈസി പോസ്

സുഖാസനം അല്ലെങ്കില്‍ ഈസി പോസ്

തുടക്കക്കാര്‍ക്ക് ഇത് ഒരു അത്ഭുതകരമായ യോഗ പോസ് ആണ്. കാരണം ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ആസനം മാനസികാരോഗ്യത്തോടൊപ്പം തന്നെ നിങ്ങളുടെ ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കകുന്നു. ഇത് ചെയ്യുന്നതിലൂടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിന് മികച്ചതാണ് സുഖാസനം. ഇത് ശരീരത്തിന്റെ ആകൃതിയില്‍ വരെ മാറ്റം വരുത്തി ഫിറ്റ് ആക്കുന്നു.

ചെയ്യേണ്ട രീതി: പത്മാസനത്തില്‍ ഇരുന്ന് കാലുകള്‍ രണ്ടും കൃത്യമാക്കി നട്ടെല്ല് നിവര്‍ത്തി ഇരിക്കണം. ശേഷം കൈകള്‍ കാല്‍മുട്ടിന്മേല്‍ വയ്ക്കുകയും ശ്വസനം കൃത്യമായി നടക്കുകയും വേണം

നൗകാസന അല്ലെങ്കില്‍ ബോട്ട് പോസ്

നൗകാസന അല്ലെങ്കില്‍ ബോട്ട് പോസ്

നൗകാസനം എന്തുകൊണ്ടും സുഖകരമായ ഒരു പോസ് ആണ്. ഈ ആസനം വയറിലെ പേശികള്‍ക്ക് ബലം നല്‍കുകയും നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വയറിലെ പേശികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് ഈ ആസനം.

ചെയ്യേണ്ടത്: നിവര്‍ന്ന് കിടന്ന് അതിന് ശേഷം കാല്‍ രണ്ടും ഒരു പോലെ ഉയര്‍ത്തുക. പിന്നീട് നിതംബത്തില്‍ ബാലന്‍സ് ചെയ്ത് കൈകള്‍ രണ്ടും കാലിന് സമാന്തരമായി വെക്കുക. അപ്പോള്‍ ശരീരം 30 ഡിഗ്രിയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം.

ധനുരാസനം അല്ലെങ്കില്‍ വില്ലു പോസ്

ധനുരാസനം അല്ലെങ്കില്‍ വില്ലു പോസ്

ഇത് ശരീരം മുഴുവന്‍ സ്‌ട്രെച്ച് ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ആദ്യം ചെയ്യുമ്പോള്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഈ ആസനം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ദഹനവും രക്തചംക്രമണവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുറംഭാഗം ഫ്‌ളെക്‌സിബിള്‍ ആക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചെയ്യേണ്ടത്: കമിഴ്ന്ന് കിടന്ന് കാല്‍ രണ്ടും നിവര്‍ത്തി വെച്ച് വില്ല് പോലെ പുറകിലോട്ട് വളയണം.

വക്രാസനം

വക്രാസനം

വക്രാസനം ശരീരത്തെ വഴക്കമുള്ളതാക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ദഹനരസങ്ങള്‍ നിയന്ത്രിച്ച് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്: വലതു കാല്‍ ഇടത് തുടയില്‍ വെച്ച് സ്ഥിരമായി നിലത്ത് ഉറപ്പിക്കുന്നത് പോലുള്ള പോസ് ആയിരിക്കും. നട്ടെല്ല് നേരായതും കാലിന്റെ ഒരുഭാഗം പരന്നതും ഉറച്ചതുമായിരിക്കണം. പോസ് ശേഷം, മറ്റ് ഭാഗവും പരീക്ഷിക്കേണ്ടതുണ്ട്.

കാകാസനം അല്ലെങ്കില്‍ കാക്ക പോസ്

കാകാസനം അല്ലെങ്കില്‍ കാക്ക പോസ്

ഏകാഗ്രത മെച്ചപ്പെടുത്താനും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും കാകാസനം സഹായിക്കുന്നു. കാരണം ഇത് കൈകള്‍, കൈത്തണ്ട എന്നിവയുടെ പേശികളെ ബലമുള്ളതാക്കുന്നു.അത് മാനസസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചെയ്യേണ്ട രീതി: കമിഴ്ന്ന് കിടന്ന് ഗോമുഖാസനം വഴി എഴുന്നേല്‍ക്കുക. അതിന് ശേഷം ഒരു കാല്‍ പുറകിലേക്ക് ഉയര്‍ത്തി കഴുത്തും പുറകിലേക്ക് വളക്കുക. ഇത്നല്ലതുപോലെ ശ്രദ്ധിച്ച് ഒരു പരിശീലകന്റെ സഹായത്തോടെ ചെയ്യുക.

ഭുജംഗാസനം അല്ലെങ്കില്‍ കോബ്ര സ്‌ട്രെച്ച്

ഭുജംഗാസനം അല്ലെങ്കില്‍ കോബ്ര സ്‌ട്രെച്ച്

ഇത് നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നു. പുറകിലെ പേശികള്‍, നട്ടെല്ല്, ഞരമ്പുകള്‍ എന്നിവ മസാജ് ചെയ്യുന്ന ഫലം നല്‍കുന്നു. താഴ്ന്ന പുറംവേദന, താഴ്ന്ന നടുവേദന, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് മികച്ചതായിരിക്കും ഇത്. ഗര്‍ഭാശയത്തെയും അണ്ഡാശയത്തെയും ഉറപ്പിക്കുന്നു. ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു.

ശ്രദ്ധിക്കേണ്ടത്: കമിഴ്ന്ന് തറയില്‍ കിടന്നതിനുശേഷം, മുകളിലെ ശരീരം നീട്ടി ഉയര്‍ത്തണം. ശേഷം കൈകള്‍ തറയില്‍ ആയിരിക്കണം.

ഹലാസനം

ഹലാസനം

ഹലാസനം സുഷുമ്ന നാഡിയെതുറക്കുകയും സുഷുമ്നാ പേശികളെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ കൈകളില്‍ നിന്ന് നട്ടെല്ലിലേക്ക് പിരിമുറുക്കം ഉണ്ടാവുന്നു. അമിതവണ്ണത്തെ നേരിടാനുള്ള ഏറ്റവും നല്ല ആസനമാണിത്. ആന്തരിക അവയവങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, ദഹനക്കേടും മലബന്ധവും സന്ധിവാതവും ഭേദമാക്കും.

ശ്രദ്ധിക്കേണ്ടത്: മലര്‍ന്ന് കിടന്ന് 180 ഡിഗ്രി കോണാക്കി രണ്ട് കാലുകളും ഉയര്‍ത്തി തലക്ക് മുകളില്‍ വെക്കണം.

ടുത്ത മലബന്ധത്തിനും ഉറപ്പാണ് യോഗയെന്ന പരിഹാരംടുത്ത മലബന്ധത്തിനും ഉറപ്പാണ് യോഗയെന്ന പരിഹാരം

സര്‍വംഗാസനം

സര്‍വംഗാസനം

ആസനം മുഴുവന്‍ ശരീരവും ഉള്‍ക്കൊള്ളുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥി, ഉപാപചയം, പ്രോട്ടീന്‍ സിന്തസിസ്, രക്തചംക്രമണം എന്നിവ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ പേശികളെ ശക്തിപ്പെടുത്തുകയും വൃക്ക, അസ്ഥി രോഗങ്ങള്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ, വിഷാദം, മാനസിക ഉത്കണ്ഠ എന്നിവ കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ശിര്‍ഷാസനം

ശിര്‍ഷാസനം

ആസനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള ആസനങ്ങളില്‍ ഒന്നാണ് ശീര്‍ഷാസനം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ശ്വസനവ്യവസ്ഥയ്ക്ക് ശക്തി നല്‍കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു. തലച്ചോറ്, നട്ടെല്ല്, മുഴുവന്‍ നാഡീവ്യൂഹം എന്നിവ ഉള്‍പ്പെടുന്ന ആസന പിറ്റിയൂട്ടറി, പൈനല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. തലകീഴായ പോസ് മലബന്ധം ലഘൂകരിക്കാനും നാഡീ വൈകല്യങ്ങളും ഉത്കണ്ഠയും ഒഴിവാക്കാനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്: ഒരു ചുമരിനോട് ചേര്‍ന്ന് നില്‍ക്കണം. നട്ടെല്ല് നേരെ തലയും കാലും ഉയര്‍ത്തിപ്പിടിക്കുക. സപ്പോര്‍ട്ടിന്‌ നിങ്ങളുടെ കൈകള്‍ ഉപയോഗിക്കുക.

 ഗോമുഖാസനം

ഗോമുഖാസനം

നിങ്ങളുടെ ഇടുപ്പിന് ആരോഗ്യം നല്‍കുന്ന ഒരു പോസാണ് ഗോമുഖാസനം. ഇത് ചെയ്യുന്നതിലൂടെ അത് ഇടുപ്പ്, കൈകള്‍, തുടകള്‍, പുറം എന്നീ ഭാഗത്തെ പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്: ഒരാള്‍ കാല്‍മുട്ടുകള്‍ ഒന്നിച്ച് സ്ലൈഡുചെയ്യേണ്ടതുണ്ട്, തുടര്‍ന്ന് വലതു കാല്‍ ഇടത് കാലിനു മുകളില്‍ വെച്ച് വലത് കാല്‍ ഇടത് നിതംബത്തിന് താഴെ വെക്കണം.

English summary

International Yoga Day 2022 Different Types Of Yoga Asanas And Their Benefits In Malayalam

International Yoga Day 2022: Here in this article we are discussing about the different types of yoga asanas and their benefits in malayalam. Take a look.
X
Desktop Bottom Promotion