For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഓരോ പ്രായത്തിലും നടത്തേണ്ട പരിശോധനകള്‍

|

സ്ത്രീകള്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലേക്കാണ്. പലരും തിരക്കുകള്‍ക്ക് ഇടയില്‍ സ്വന്തം ആരോഗ്യത്തെ മറന്ന് പോവുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ തുടരുക എന്നത് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അല്‍പ സമയം ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കുന്നത് കൊണ്ട് തെറ്റില്ല എന്നതാണ് സത്യം. പക്ഷേ അതിന് കുറച്ച് പരിശ്രമവും ജാഗ്രതയും ആവശ്യമാണ്. ഓരോ സമയത്തും കൃത്യമായ ടെസ്റ്റുകള്‍ നടത്തുക എന്നുള്ളതാണ് സത്യം. അവ എന്തൊക്കെയെന്നും ഏതൊക്കെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

International Womens Day

പ്രായത്തിനനുസരിച്ച് നിങ്ങള്‍ക്ക് ആവശ്യമായ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ മാറും. നിങ്ങള്‍ ഒരു ടെസ്റ്റ് ആരംഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ അത് ഇടയ്ക്കിടെ ആവശ്യമായി വരും. എന്നാല്‍ ഓരോ പ്രായത്തിലും നമുക്ക് ചെയ്യേണ്ട ചില ആരോഗ്യ ടെസ്റ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വനിതാ ദിനത്തില്‍ നിങ്ങള്‍ ആരോഗ്യസംബന്ധമായ എല്ലാ ടെസ്റ്റുകളും നടത്തുന്നതിന് അല്‍പം സമയം കണ്ടെത്തേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 20കളിലും 30കളിലും ആവശ്യമായ ടെസ്റ്റുകള്‍

20കളിലും 30കളിലും ആവശ്യമായ ടെസ്റ്റുകള്‍

നിങ്ങളുടെ 20-കളിലും 30-കളിലും ആവശ്യമായ ടെസ്റ്റുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ സമയത്ത് സ്ത്രീകളെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്നും 20-കളിലും 30-കളിലും നിങ്ങള്‍ ചെയ്യേണ്ട ടെസ്റ്റുകളെക്കുറിച്ച് നിങ്ങള്‍ ബോധവതികളായിരിക്കണം. കൂടുതല്‍ അറിയാന്‍ താഴോട്ട് വായിക്കൂ.

പെല്‍വിക് പരിശോധന പാപ് സ്മിയറും

പെല്‍വിക് പരിശോധന പാപ് സ്മിയറും

ലൈംഗിക ചരിത്രം പരിഗണിക്കാതെ തന്നെ, 21 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ ഓരോ മൂന്ന് വര്‍ഷത്തിലും പാപ് സ്മിയര്‍ ചെയ്യണം. പാപ് സ്മിയര്‍ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണളെയാണ് കാണിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് സാധാരണ പാപ്പ് ടെസ്റ്റുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് പോസിറ്റീവ് നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ക്കും (എസ്ടിഡി) സ്ത്രീകള്‍ പ്രാധാന്യം നല്‍കേണ്ടതാണ്.

സ്തനാര്‍ബുദത്തിനുള്ള സ്‌ക്രീനിംഗ്

സ്തനാര്‍ബുദത്തിനുള്ള സ്‌ക്രീനിംഗ്

സ്തനാര്‍ബുദ പരിശോധനയില്‍ ക്ലിനിക്കല്‍ പരീക്ഷകളും സ്‌ക്രീനിംഗ് മാമോഗ്രാമുകളും ഉള്‍പ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് സ്തനാര്‍ബുദമുള്ള പാരമ്പര്യം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൂടുതല്‍ അപകടകരമായ തരത്തിലുള്ള സ്തനാര്‍ബുദത്തിന് നിങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെങ്കില്‍, ജനിതക കൗണ്‍സിലിംഗോ BRCA പരിശോധനയോ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

ശാരീരിക പരിശോധന

ശാരീരിക പരിശോധന

നിങ്ങളുടെ 20-കളില്‍ നിങ്ങള്‍ക്ക് മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഓരോ പരിശോധനയിലും നിങ്ങളുടെ ഡോക്ടര്‍ ശ്രദ്ധാപൂര്‍വ്വം തല മുതല്‍ കാല്‍ വരെ വിലയിരുത്തുകയും നിങ്ങളുടെ പരിശോധന നടത്തുകയും വേണം. ഇതില്‍ ഉയരം, ഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) എന്നിവയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാം കൃത്യമായാല്‍ ആരോഗ്യകരമായി തുടരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ പരിശോധന

കൊളസ്‌ട്രോള്‍ പരിശോധന

20 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് കൊറോണറി ഹൃദ്രോഗ സാധ്യതയുണ്ടെങ്കില്‍ കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളും സംബന്ധിച്ച പരിശോധന നിര്‍ബന്ധമാണ്. 20 വയസ്സ് മുതല്‍ ഓരോ നാല് മുതല്‍ ആറ് വര്‍ഷം വരെ സ്ത്രീകള്‍ ഇത്തരം പരിശോധനകള്‍ നടത്തേണ്ടതാണ്. 45 വയസ്സിന് ശേഷം, കൊളസ്ട്രോള്‍ പരിശോധിക്കുന്നത് പ്രധാനമാണ്, കാരണം പ്രായത്തിനനുസരിച്ച് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

രക്തസമ്മര്‍ദ്ദ പരിശോധന

രക്തസമ്മര്‍ദ്ദ പരിശോധന

നിങ്ങളുടെ രക്തസമ്മര്‍ദ്ദം 140/90-ല്‍ കൂടുതലാണെങ്കില്‍ രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയാണെന്നാണ് പറയുന്നത്. അത് കൂടാതെ ഇത്തരത്തിലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മറ്റ് സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം എന്നതിനാല്‍, അത് 120/80 അല്ലെങ്കില്‍ അതില്‍ താഴെയാണെങ്കില്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ അത് പരിശോധിക്കേണ്ടതാണ്. ഇത് കൂടുതലാണെങ്കില്‍, അത് കൂടുതല്‍ തവണ പരിശോധിക്കാന്‍ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങള്‍ പ്രമേഹ പരിശോധനയും നടത്തണം.

നേത്ര പരിശോധന

നേത്ര പരിശോധന

നിങ്ങള്‍ കോണ്‍ടാക്റ്റുകളോ ഗ്ലാസുകളോ ധരിക്കുകയാണെങ്കില്‍ എല്ലാ വര്‍ഷവും കാഴ്ച പരിശോധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കാഴ്ച പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍, സ്‌ക്രീനിംഗ് ആവശ്യമായി വരില്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ നേത്രരോഗവിദഗ്ദ്ധനെ കാണണം. ഒരിക്കലും ഇതിന് താമസം വരുത്തരുത്. ഇതോടൊപ്പം ഒരു ദന്തരോഗവിദഗ്ധനെ കാണുന്നതിനും ശ്രദ്ധിക്കണം.

നിങ്ങളുടെ 40-നും 60-നും ഇടയില്‍

നിങ്ങളുടെ 40-നും 60-നും ഇടയില്‍

നിങ്ങള്‍ 40 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള വ്യക്തിയാണെങ്കില്‍ കണ്ണട ധരിച്ചില്ലെങ്കിലും രണ്ട് വര്‍ഷം കൂടുമ്പോള്‍ നേത്രപരിശോധന നടത്തുക ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശാരീരിക പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. എല്ലാ വര്‍ഷവും ഒരു പ്രൊഫഷണല്‍ ബ്രെസ്റ്റ് പരിശോധന വേണം. 60 വയസ്സിനു ശേഷം ഷിംഗിള്‍സ് വാക്‌സിന്‍ എടുക്കുന്നത് പരിഗണിക്കുക നിങ്ങളുടെ 40-കളില്‍ ആരംഭിക്കുന്ന നിരവധി പുതിയ ടെസ്റ്റുകളും നിങ്ങള്‍ക്ക് ആവശ്യമാണ്.

 മാമോഗ്രാം

മാമോഗ്രാം

ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇവര്‍ എപ്പോഴും സ്തനാര്‍ബുദ പരിശോധന നടത്തേണ്ടതാണ്. നിങ്ങള്‍ എത്ര തവണ ചികിത്സ തേടുന്നു എന്നത് പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. 50 നും 74 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് എല്ലാ വര്‍ഷവും മാമോഗ്രാം ശുപാര്‍ശ ചെയ്യുന്നുണ്ട്. 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ അവരുടെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് എത്ര തവണ മാമോഗ്രഫി ചെയ്യണമെന്ന് മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ചെയ്യാതിരിക്കരുത്. 75 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക്, ഈ പ്രായത്തിലുള്ള സ്ത്രീകളില്‍ മാമോഗ്രാഫിയെ കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

സ്തന പരിശോധന

സ്തന പരിശോധന

നിങ്ങളുടെ 40-കളില്‍ തുടങ്ങി, വരും വര്‍ഷങ്ങളിലെല്ലാം സ്തനപരിശോധന നടത്തേണ്ടതാണ്. വലുപ്പത്തിലോ ആകൃതിയിലോ ഉള്ള വ്യത്യാസങ്ങള്‍, തിണര്‍പ്പ്, കുഴികള്‍, മുഴകള്‍ എന്നിവയുണ്ടോയെന്ന് അവര്‍ ദൃശ്യമായും സ്വമേധയാ പരിശോധിക്കേണ്ടതാണ്. നിങ്ങളുടെ മുലക്കണ്ണുകള്‍ സൌമ്യമായി ഞെക്കിയാല്‍ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ സ്തനങ്ങള്‍ എങ്ങനെ കാണപ്പെടുന്നു, എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ ബോധവാനായിരിക്കണം കൂടാതെ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുക.

കോളന്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്

കോളന്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്

നിങ്ങള്‍ക്ക് 50 വയസ്സ് തികയുമ്പോള്‍, നിങ്ങള്‍ വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത വര്ദ്ധിക്കുന്നു. ഇതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകളില്‍ ഇത് ഉള്‍പ്പെടുന്നുണ്ട്.

 ചര്‍മ്മ പരിശോധനകള്‍

ചര്‍മ്മ പരിശോധനകള്‍

ഏകദേശം 3.3 ദശലക്ഷം സ്ത്രീകളില്‍ പലപ്പോഴായി ചര്‍മ്മത്തില്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതാണ്. ഓരോ വര്‍ഷവും ത്വക്ക് അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇത് നേരത്തെ പിടിക്കാന്‍, 18 വയസ്സ് മുതല്‍ മാസത്തിലൊരിക്കല്‍ പുതിയതോ സംശയാസ്പദമായതോ ആയ മറുകുകള്‍ സ്വയം പരിശോധിക്കുക. ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സ്‌ക്രീനിംഗ് ഒരു രോഗിയുടെ അപകട ഘടകങ്ങളെ മനസ്സിലാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്.

മോണവീക്കത്തിന് നിസ്സാര പൊടിക്കൈ: അറിയാം അടുക്കളക്കൂട്ടുകള്‍മോണവീക്കത്തിന് നിസ്സാര പൊടിക്കൈ: അറിയാം അടുക്കളക്കൂട്ടുകള്‍

കൗമാരക്കാരിലെ പൊണ്ണത്തടി നിസ്സാരമല്ല: കുറക്കാന്‍ പൊടിക്കൈകൗമാരക്കാരിലെ പൊണ്ണത്തടി നിസ്സാരമല്ല: കുറക്കാന്‍ പൊടിക്കൈ

English summary

International Women's Day: Health Tests Every Woman Needs In Malayalam

Here in this article we are sharing some health tests all women should have. Take a look.
X
Desktop Bottom Promotion