Just In
Don't Miss
- Movies
വിന്നറാവാന്‍ യോഗ്യന്‍ റിയാസാണ്; അവന് തന്നെ വോട്ട് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന
- News
ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ
- Automobiles
6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
International Women's Day 2022: സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ രോഗാവസ്ഥകള്‍
വനിതാ ദിനം വരുകയാണ്, ഈ ദിനത്തില്‍ വനിതകള്‍ അവരുടെ നേട്ടങ്ങളേയും കരുത്തിനേയും കുറിച്ച് ചിന്തിക്കുമ്പോള്‍ മറന്ന് പോവാതെ ശ്രദ്ധിക്കേണ്ട ചില കാര്യമുണ്ട്. അതാണ് ആരോഗ്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് എന്തുകൊണ്ടും സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില രോഗാവസ്ഥകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത രോഗാവസ്ഥകള്‍ ഉണ്ടാകുമ്പോള്‍, ചില ആരോഗ്യപ്രശ്നങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായും കൂടുതല്‍ സാധാരണമായും ബാധിക്കുന്നുണ്ട്. കൂടാതെ, പല സ്ത്രീകളുടെയും ആരോഗ്യസ്ഥിതികള്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്നതാണ് പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്.
സ്ത്രീകളെ ബാധിക്കുന്ന ചില ആരോഗ്യാവസ്ഥകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, ആര്‍ത്തവവിരാമം, ഗര്‍ഭധാരണം തുടങ്ങിയ പ്രത്യേക ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യതയും ഇത് മൂലം ഉണ്ടാവുന്ന ജീവഹാനിയും കൂടുതലാണ്. സ്ത്രീ രോഗികളില്‍ വിഷാദവും ഉത്കണ്ഠയും കൂടുതലാവുന്നുണ്ട്. മൂത്രനാളിയിലുണ്ടാവുന്ന ആരോഗ്യപരമായ അവസ്ഥകളിലും പലപ്പോഴും കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും. എന്തൊക്കെയാണ് സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്ന അസ്വസ്ഥതകള്‍ എന്ന് നോക്കാവുന്നതാണ്.

ഹൃദ്രോഗം
ഹൃദ്രോഗം സ്ത്രീകളില്‍ നാലില്‍ ഒരാള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഹൃദ്രോഗം പുരുഷന്മാര്ക്കിടയിലെ ഒരു സാധാരണ പ്രശ്നമായി മാറുന്നുണ്ടെങ്കിലും അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് സ്ത്രീകളിലാണ് എന്നതാണ്. ഇതില്‍ മനസ്സിലാക്കേണ്ടത് ഈ അവസ്ഥ പുരുഷന്മാരെയും സ്ത്രീകളെയും ഏതാണ്ട് തുല്യമായി ബാധിക്കുന്നു എന്നതാണ്. ഹൃദ്രോഗമെന്ന് 54 ശതമാനം സ്ത്രീകള്‍ മാത്രമേ ഇത് പലപ്പോഴും ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നുള്ളൂ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ പുകവലി എന്നിവയുള്ളവരിലും അവര്‍ അറിഞ്ഞിരിക്കേണ്ടത് ഹൃദ്രോഗത്തെ തന്നെയാണ്.

സ്തനാര്‍ബുദം
സ്തനാര്‍ബുദം, സാധാരണയായി സ്ത്രീകളില്‍ മരണ കാരണം വരെ ആവുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്കും ഇത് പെട്ടെന്ന് വ്യാപിക്കുന്നുണ്ട്. ഇത് ആഗോള സ്ത്രീ ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും ആക്രമണാത്മക അര്‍ബുദമാണ്. തുടക്കത്തില്‍, സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളില്‍ സ്തനങ്ങളില്‍ മുഴകള്‍ ഉണ്ടാകാം. മിക്ക സ്തന മുഴകളും അപകടകരമല്ല എന്നതും തിരിച്ചറിയണം. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലക്ക് നിങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിനും പതിവ് പരിശോധനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ഓവേറിയന്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍
അണ്ഡാശയ ക്യാന്‍സറും സെര്‍വിക്കല്‍ ക്യാന്‍സറും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അറിയില്ല. ഗര്‍ഭാശയ അര്‍ബുദം ഉത്ഭവിക്കുന്നത് താഴത്തെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്, അണ്ഡാശയ അര്‍ബുദം ഫാലോപ്യന്‍ ട്യൂബുകളിലാണ് ഉണ്ടാവുന്നത്. എന്നാല്‍ രണ്ട് അവസ്ഥകളും ഒരേ പോലുള്ള വേദനയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സറും ലൈംഗിക ബന്ധത്തില്‍ ഡിസ്ചാര്‍ജിനും വേദനയ്ക്കും കാരണമാകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഓവേറിയന്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍
എന്നാല്‍ അണ്ഡാശയ അര്‍ബുദം വളരെ അവ്യക്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാല്‍ ഈ അവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. അവസാനമായി, പാപ് സ്മിയര്‍ ചെയ്യുന്നതിലൂടെയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നു, പക്ഷേ അണ്ഡാശയ അര്‍ബുദം ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുകയില്ല. എന്ത് തന്നെയായാലും അസ്വസ്ഥതകള്‍ തോന്നുന്നതിലൂടേയും ശരീരത്തിലുണ്ടാവുന്ന ചില ലക്ഷണങ്ങളിലൂടേയും നമുക്ക് ഇത്തരം അവസ്ഥകളെ നേരത്തെത നിര്‍ണയിക്കാന്‍ സാധിക്കുന്നുണ്ട്.

ഗൈനക്കോളജിക്കല്‍ ആരോഗ്യം
രക്തസ്രാവവും ഡിസ്ചാര്‍ജും ആര്‍ത്തവചക്രത്തിന്റെ ഒരു സാധാരണ അവസ്ഥയാണ് എന്ന് നമുക്കറിയാം. എന്നിരുന്നാലും, ആര്‍ത്തവസമയത്ത് ചില അസാധാരണമായ ലക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ആര്‍ത്തവത്തിനിടയില്‍ രക്തസ്രാവം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ അസാധാരണ ലക്ഷണങ്ങള്‍ മറ്റ് ആരോഗ്യസ്ഥിതികളെ പ്രശ്നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ യോനിയിലെ പ്രശ്നങ്ങള്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ (എസ്ടിഡി) അല്ലെങ്കില്‍ പ്രത്യുല്പാദന ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്നങ്ങളും സ്ത്രീകളില്‍ ഉണ്ടാവാം.

ഗര്‍ഭധാരണ പ്രശ്നങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ നിലവിലുള്ള ചില അനാരോഗ്യകരമായ അവസ്ഥകള്‍ വഷളാകുകയും അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യും. ആസ്തമ, പ്രമേഹം, വിഷാദം എന്നിവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഗര്‍ഭധാരണം ആരോഗ്യമുള്ള അമ്മയുടെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതിന് കാരണമാകും. ഇതിനെയാണ് അനീമിയ എന്ന് പറയുന്നത്. ചിലരില്‍ ഗര്‍ഭകാലം വിഷാദം സമ്മാനിക്കുന്നു. ചിലരില്‍ എക്ടോപിക് പ്രഗ്നന്‍സി പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു.

സ്വയം രോഗപ്രതിരോധ രോഗങ്ങള്‍
വൈറസുകള്‍ പോലുള്ള ഭീഷണികളെ ഇല്ലാതാക്കുന്ന ശരീരകോശങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുമ്പോഴാണ് സ്വയം രോഗപ്രതിരോധ രോഗം ഉണ്ടാകുന്നത്. ഈ അവസ്ഥ പലരിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥ കൂടുതലും സ്ത്രീകളെ ബാധിക്കുന്നത് എന്തുകൊണ്ടാണെന്നതില്‍ ഗവേഷകര്‍ക്ക് ഇപ്പോഴും കൃത്യമായ ഫലം ലഭിച്ചിട്ടില്ല. ഇത്തരം അവസ്ഥയുള്ളവരില്‍ സാധാരക്കിലുണ്ടാവുന്ന അസ്വസ്ഥതകള്‍, എന്നിവയെല്ലാം ഉണ്ടാവാം. ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഓസ്റ്റിയോപൊറോസിസ്
ഓസ്റ്റിയോപൊറോസിസ് അസ്ഥികളെ ദുര്‍ബലമാക്കുന്ന അവസ്ഥയാണ്. ഇത് എളുപ്പത്തില്‍ അസ്ഥികള്‍ പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. പല ഘടകങ്ങളും സ്ത്രീകളില്‍ കൂടുതലായി ഉണ്ടാകുന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇവയില്‍ പ്രായം, മദ്യപാനം, ജനിതക മാറ്റങ്ങള്‍, വ്യായാമക്കുറവ്, കുറഞ്ഞ ശരീരഭാരം, പുകവലി എന്നിവയെല്ലാം കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കണ്ടെത്തുന്നതിന് ഒരു എക്സ്-റേ അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് ഡയഗ്നോസ്റ്റിക് ഉപയോഗിച്ച് അസ്ഥികളുടെ സാന്ദ്രത അളക്കുന്നു.

വിഷാദവും ഉത്കണ്ഠയും
സ്വാഭാവിക ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. പ്രത്യേകിച്ച് ആര്‍ത്തവ വിരാമവും ആര്‍ത്തവ സമയത്തെ പ്രശ്നങ്ങളും എല്ലാം ഇതിന്റെ ഫലമാണ്. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) സാധാരണയായി സ്ത്രീകള്‍ക്കിടയില്‍ കാണപ്പെടുന്നു, അതേസമയം പ്രീമെന്‍സ്ട്രല്‍ ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) സമാനമായതും എന്നാല്‍ വളരെ തീവ്രതയുള്ളതുമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ജനിച്ച് അധികം താമസിയാതെ, പല അമ്മമാരും 'ബേബി ബ്ലൂസ്' എന്ന് വിളിക്കപ്പെടുന്ന ഒരു തരം വിഷാദരോഗത്തിലേക്ക് എത്തുന്നു. ഈ സമയങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്താകട്ടെ വിഷാദരോഗത്തിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍
ഓരോ
പ്രായത്തിലും
നടത്തേണ്ട
പരിശോധനകള്‍
:Happy
Womens
Day
2022:
അന്താരാഷ്ട്ര
വനിതാ
ദിനം:
മറന്നു
പോവരുതാത്ത
പെണ്ശബ്ദങ്ങള്