Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സ്ത്രീ ശരീരവും പ്രത്യുത്പാദന ശേഷിയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാണ്
ഈ വനിതാ ദിനത്തില്‍ നമ്മള് സ്ത്രീകളുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വിട്ടുവീഴ്ച കാണിക്കുന്നവരാണ് പല സ്ത്രീകളും അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യം എന്നത് വളരെയധികം ഗൗരവം വേണ്ട ഒന്നാണ് എന്നത് ആദ്യം മനസ്സിലാക്കുക. സ്ത്രീകളെ പലപ്പോഴും ബാധിക്കുന്ന ഒരു പ്രധാന അവസ്ഥയാണ് വന്ധ്യത എന്നത്. ഇത് വളരെയധികം സെന്‍സിറ്റീവ് ആയ ഒരു പ്രശ്നമാണ് എന്നതില്‍ സംശയം വേണ്ട. ലോകാരോഗ്യ സംഘടനയും അപ്രകാരം തന്നെയാണ് പറയുന്നതും. എന്നാല്‍ പല സ്ത്രീകള്‍ക്കും അവരുടെ ശരീരത്തെക്കുറിച്ചോ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചോ പലപ്പോഴും തിരിച്ചറിയാനും പൂര്‍ണമായ കാര്യങ്ങള്‍ അറിയുന്നതിനും സാധിക്കുന്നില്ല.

എന്നാല്‍ പ്രത്യുത്പാദന ശേഷിയും പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന്റെ കഴിവിനെ വരെ ബാധിച്ചേക്കാം. അത് മാത്രമല്ല ഇത് പലപ്പോഴും സ്ത്രീകളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചേക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ സ്ത്രീയും പ്രത്യുത്പാദനത്തെക്കുറിച്ചും പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍, ഫെര്‍ട്ടിലിറ്റി അവബോധമുണ്ടാക്കാന്‍ ഓരോ സ്ത്രീയും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

ആര്‍ത്തവ ദിനങ്ങള്‍
പലപ്പോഴും സ്ത്രീകളില്‍ പ്രത്യുത്പാദന ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് കൃത്യമായ ആര്‍ത്തവം തന്നെയാണ്. ഓരോ ആര്‍ത്തവ ചക്രത്തിലും അഞ്ചോ ആറോ ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന ഓവുലേഷന് ദിനങ്ങളാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ദിവസങ്ങള്‍. ഈ ദിവസത്തില്‍ അണ്ഡോത്പാദനം നടക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവത്തിന് ശേഷം നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിക്കാമെങ്കിലും അത് കൃത്യമായി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതാണ് ഓവുലേഷന് ദിനങ്ങള്‍. നിങ്ങളുടെ ആര്‍ത്തവചക്രം, നിങ്ങള്‍ അണ്ഡോത്പാദനം നടക്കാന്‍ ഉദ്ദേശിക്കുന്ന ദിവസങ്ങള്‍ എന്നിവയുടെ ട്രാക്ക് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് മാത്രമല്ല ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സ്ത്രീപുരുഷന്മാരില് വന്ധ്യത
സ്ത്രീകളെ മാത്രമല്ല പുരുഷന്മാരിലും വന്ധ്യതക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സ്ത്രീകളില്‍ പ്രത്യുത്പാദന പ്രശ്നങ്ങള്‍ പെട്ടെന്ന് കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമില്ല. പുരുഷന്മാരുടെ പ്രത്യുത്പാദന സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളേയും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ദമ്പതികളില്‍ മൂന്നിലൊന്ന് പുരുഷന്റെ പ്രത്യുല്പാദനക്ഷമത പ്രശ്നമാകുന്നത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ പുരുഷന്മാരില്, വന്ധ്യതയുടെ പ്രധാന കാരണം പ്രമേഹം, അണുബാധകള്‍ തുടങ്ങിയ അവസ്ഥകളും ഇത് മൂലം ഇവരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും കുറയുന്നതും എല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വൃഷണങ്ങളുടെ കേടുപാടുകള്‍, ഹോര്‍മോണുകളുടെ അളവ്, എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ എന്നിവയും പുരുഷന്മാരില് വന്ധ്യതയ്ക്ക് കാരണമാകാം. നിങ്ങള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ടതാണ്.

പ്രായം പ്രധാനം
പ്രത്യുത്പാദന ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതില് പ്രായം ഒരു വലിയ ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ അത് പലപ്പോഴും 35 വയസ്സില്‍ കൂടുതലുള്ളവരില്‍ അല്പം പ്രയാസം ഉണ്ടാക്കുന്നു. കാരണം പ്രായം കൂടുന്തോറും സ്ത്രീകളില്‍ അണ്ഡത്തിന്റെ ആരോഗ്യം കുറഞ്ഞ് വരുന്നു. അത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് വളരെയധികം പ്രയാസം നേരിടുന്നു. വാസ്തവത്തില്‍ നാല്‍പ്പത്തി അഞ്ച് വയസ്സില്‍ കൂടുതലായ പുരുഷന്മാരിലും പ്രത്യുത്പാദന ശേഷി കുറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാ സ്ത്രീ-പുരുഷന്മാരും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ആരോഗ്യകരമായ ജീവിത ശൈലി
ആരോഗ്യകരമായ ജീവിത ശൈല്‍ വളരെയധികം അത്യാവശ്യമായ ഒന്നാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രത്യുത്പാദന ശേഷി കുറയുന്നതിന് കാരണമാകുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇതിന്റെ ഫലമായി നിങ്ങളില്‍ ഉണ്ടാവുന്നു. ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചിലരില്‍ അമിത ഭാരമോ അല്ലെങ്കില്‍ ഭാരക്കുറവോ എല്ലാം ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണശീലം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കുകയും അതോടൊപ്പം മോശം ശീലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുക പുകവലി, മദ്യപാനം എന്നിവ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

ഇടക്കിടെയുള്ള പരിശോധന
നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ ആണെങ്കില്‍ ഇടക്കിടെ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. കാരണം ഇതിലൂടെ നിങ്ങളുടെ പിസിഒഎസ്, എന്‍ഡോമെട്രിയോസിസ്, ട്യൂബല്‍ ഇന്ഫെക്ഷനുകള്, ഫൈബ്രോയിഡുകള്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നു. ഇത് മാത്രമല്ല അണ്ഡോത്പാദനവുമായി ബന്ധപ്പെട്ടും പുരുഷന്മാരില് ബീജത്തിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടാവുകയാണെങ്കില്‍ അവയെല്ലാം നേരത്തെ കണ്ടെത്തുന്നതിനും പരിശോധന നടത്തുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

വിവിധ പ്രത്യുത്പാദന ചികിത്സകള്‍
വിവിധ പ്രത്യുത്പാദന ചികിത്സകള്‍ നടത്തുന്നവരും ഇന്നത്തെ കാലത്തുണ്ട്. അതില്‍ തന്നെ അണ്ഡോത്പാദനത്തിനുള്ള മരുന്നുകള്‍, ഐവിഎഫ് തുടങ്ങിയ ചികിത്സാ രീതികള്‍ തിരയുന്നവരും നിസ്സാരമല്ല. വന്ധ്യതാ പരിശോധനകള്‍ നടത്തുമ്പോള്‍ നല്ലൊരു ഡോക്ടറെ കണ്ടെത്തി വേണം ചികിത്സ ആരംഭിക്കുന്നതിന്. കൃത്യമായ പരിശോധന നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും എല്ലാം ഡോക്ടര്‍ക്ക് നല്‍കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications