Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
International Women's Day 2023: ഓരോ പ്രായത്തിലും സ്ത്രീശരീരം വൃത്തിയാക്കേണ്ടത് ഇപ്രകാരം
വ്യക്തിശുചിത്വം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നു. എന്നാല്‍ അത് നമ്മുടെ ആരോഗ്യത്തെക്കൂടി സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും എന്നുള്ളതാണ് സത്യം. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് തന്നെയാണ് സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കേണ്ട രീതി. ഈ ദിനത്തില്‍ നാം ഓരോരുത്തരുടേയും സ്ത്രീകളുടെ നേട്ടങ്ങളേയും അവരുടെ സന്തോഷത്തേയും ആഘോഷിക്കുമ്പോള്‍ സ്ത്രീ ശുചിത്വത്തിനുള്ള പ്രാധാന്യവും നാം മനസ്സിലാക്കേണ്ടതാണ്.

സ്ത്രീകളില്‍ ശുചിത്വ സംബന്ധമായി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ എത്രയും അത്യാവശ്യമായ സ്ത്രീ ശുചിത്വ ടിപ്സുകളെപ്പറ്റി നാം മനസ്സിലാക്കേണ്ടതാണ്. അതിനെക്കുറിച്ച് അറിയുന്നതിനും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. എന്തൊക്കെയാണ് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

എന്തുകൊണ്ട് ശ്രദ്ധിക്കണം?
ശുചിത്വത്തെക്കുറിച്ച് പറയുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട് വ്യക്തിശുചിത്വം പാലിക്കണം എന്നുള്ളതാണ്. പ്രത്യേകിച്ച് സ്ത്രീശുചിത്വത്തിന്റെ കാര്യത്തില്‍ നാം എല്ലാവരും വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. കാരണം അണുബാധ തടയുന്നതിനും പ്രത്യുത്പാദന ആരോഗ്യത്തിനും എല്ലാം സ്ത്രീകള്‍ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണം. എന്തൊക്കെ കാര്യങ്ങളില്‍ നാം ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് മാറ്റേണ്ടത് എന്തൊക്കെ കൂട്ടിച്ചേര്‍ക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും സ്ത്രീ സ്വകാര്യഭാഗത്ത് നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യക്തിശുചിത്വം പാലിക്കാത്ത വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴു വിയര്‍പ്പും അഴുക്കും അടിഞ്ഞ് കൂടി ബാക്ടീരിയ പ്രചനനം സംഭവിച്ച് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം.

പരിഹാരങ്ങള്‍
എന്നാല്‍ നമ്മുടെ ശീലങ്ങളിലൂടെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ ദിവസവും വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. ഇത് കൂടാതെ അടിവസ്ത്രങ്ങള്‍ വൃത്തിയുള്ളതും കോട്ടണ്‍ ആയിരിക്കുകയും വേണം. ആര്‍ത്തവ സമയത്ത് ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരു പാഡ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, സ്വകാര്യഭാഗത്തെ രോമം ഇടക്കിടെ ട്രിം ചെയ്യുന്നതും നല്ലതാണ്. ഇത് കൂടാതെ സ്വകാര്യഭാഗത്തെ സ്വാഭാവിക ബാക്ടീരിയയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കാത്ത രീതിയില്‍ ഉള്ള പിഎച്ച് ലെവല്‍ നിലനിര്‍ത്തുന്നതുമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത് എപ്പോള്‍?
നിങ്ങള്‍ എപ്പോള്‍ മുതലാണ് സ്ത്രീ ശുചിത്വത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും പലരും ഇതിനെക്കുറിച്ച് വേണ്ടത്ര ശ്രദ്ധാലുക്കളല്ല എന്നതാണ് സത്യം. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പ്രായപൂര്‍ത്തിയാവുമ്പോള്‍ സ്ത്രീകള്‍ ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ശരീരത്തിന് കൃത്യമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഈ സമയത്താണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും കൃത്യമായി പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. സാനിറ്ററി പാഡുകള്‍ ഉപയോഗിക്കേണ്ടതും എപ്പോള്‍ ഇവ മാറ്റണം എന്നതും എല്ലാം പ്രായപൂര്‍ത്തിയാവുന്ന വേളയില്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

സ്ത്രീ ശുചിത്വത്തിന്റെ പ്രാധാന്യം
സ്ത്രീ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി കൃത്യമായ വ്യക്തിശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മോശം ശുചിത്വ ശീലങ്ങള്‍ നിങ്ങളില്‍ ബാക്ടീരിയല്‍ വജൈനോസിസ്, യീസ്റ്റ് അണുബാധ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ അണുബാധകളിലേക്ക് നയിച്ചേക്കാം. ഇത് കൂടുതല്‍ ആരോഗ്യകരമായ സങ്കീര്‍ണതകളിലേക്കും വേദനകളിലേക്കും നിങ്ങളെ എത്തിക്കുന്നു. ചിലരില്‍ ഇത് വന്ധ്യതയെന്ന അവസ്ഥയിലേക്ക് വരെ അത്തിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ പ്രായത്തിലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ മുന്നോട്ട് പോവുകയും കൃത്യമായ വ്യായാമം ശീലിക്കുകയും ഓരോ തരത്തിലുള്ള മോശം ശീലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ നമുക്ക് പല രോഗാവസ്ഥയേയും തരണം ചെയ്യാന്‍ സാധിക്കും.

സ്വകാര്യഭാഗത്തെ പരീക്ഷണങ്ങള്‍
പലപ്പോഴും ദുര്‍ഗന്ധം അകറ്റുന്നതിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പലരും സ്വകാര്യഭാഗത്ത് പല വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നു. എന്നാല്‍ ഇതൊന്നും ഒരിക്കലും ആരോഗ്യ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതില്‍ തന്നെ വെള്ളമോ മറ്റ് ലായനികളോ ഉപയോഗിച്ച് സ്വകാര്യ ഭാഗം കഴുകുന്നത് വജൈനല്‍ ഡൗച്ചിംഗില് ഉള്‍പ്പെടുന്നു. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യകരമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും ആ ഭാഗത്ത് അസ്വസ്ഥതയും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വജൈനല്‍ സ്റ്റീമിംഗ് ചെയ്യുന്നവരും കുറവല്ല. ഇത് പലപ്പോഴും പൊള്ളലിനും പല വിധത്തിലുള്ള അണുബാധയിലേക്കും നിങ്ങളെ നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല വളരെയധികം ശ്രദ്ധിക്കേണ്ടത് നിങ്ങളിലെ ഡിസ്ചാര്‍ജ് വരുന്നതും അതിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നതും ഗുരുതരമായ അവസ്ഥയാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം.



Click it and Unblock the Notifications











