Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ആര്ത്തവ സമയത്ത് ഈ അണുബാധകള് നിസ്സാരമാക്കല്ലേ: അത്യന്തം ഗുരുതരം അവസ്ഥ
ആര്ത്തവം എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന സംവിധാനത്തില് വളരെയധികം മാറ്റങ്ങള് വരുത്തുന്നതാണ്. ഇത് നിങ്ങളില് പല വിധത്തിലുള്ള പ്രയാസങ്ങള് നല്കുന്നെങ്കില് പോലും ചില അവസ്ഥകളില് ആര്ത്തവ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാവുന്നുണ്ട്. ആര്ത്തവ പ്രശ്നങ്ങള് ശരീരത്തിലെ പ്രത്യുത്പാദന അവസ്ഥക് വളരെയധികം ദോഷം നല്കുന്നതാണ്. ഇതിന്റെ ഫലമായി ഉണ്ടാവുന് അണുബാധകളും നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു. അണുബാധ എപ്പോഴും തുടക്കത്തില് തന്നെ തിരിച്ചറിയാന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. അല്ലാത്ത പക്ഷം ഇത് നിങ്ങളില് കൂടുതല് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നു. അണുബാധ വഷളാകുന്നതിന് മുന്പ് എളുപ്പത്തില് ചികിത്സ എടുക്കണം എന്നതാണ് സത്യം.

ലക്ഷണങ്ങള് കാണുമ്പോള് തന്നെ ഇത്തരം കാര്യങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള് നാം ആരംഭിക്കണം. ആര്ത്തവ പ്രശ്നങ്ങള് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള് ഓരോ സമയവും നാം ശ്രദ്ധിക്കണം. ആര്ത്തവ സമയത്ത് അണുബാധയുടെ ലക്ഷണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഏതൊക്കെയാണ് ആര്ത്തവ സമയത്തുണ്ടാവുന്ന അണുബാധ എന്ന് നോക്കാം.

ലക്ഷണങ്ങള്
ആര്ത്തവ സമയത്ത് സ്ത്രീകളില് സ്വകാര്യഭാഗത്തും വുള്വയിലും പ്രകോപനവും ചുവപ്പും അനുഭവപ്പെടുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. ഇത് പലരിലും മൂത്രമൊഴിക്കുമ്പോഴും അത് കൂടാതെ ലൈംഗിക ബന്ധത്തിന്റെ സമയത്തും നിങ്ങളില് അതി കഠിനമായ വേദന അനുഭവപ്പെടുന്നു. ചുണങ്ങ് പോലെ കാണപ്പെടുന്നു. സ്വകാര്യഭാഗത്ത് നിന്നു പുറത്തേക്ക് വരുന്ന ഡിസ്ചാര്ജില് മാറ്റങ്ങളും വ്യത്യാസവും ദുര്ഗന്ധവും കാണുന്നു. രോഗലക്ഷണങ്ങള് വളരെയധികം പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.അതുകൊണ്ട് രോഗത്തെ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് സ്ത്രീകളില് ആര്ത്തവസമയത്തുണ്ടാവുന്ന അണുബാധകള് എന്ന് നോക്കാം.

യീസ്റ്റ് അണുബാധ
കാന്ഡിഡ എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് യോനി കാന്ഡിഡിയസിസ് എന്നും അറിയപ്പെടുന്ന യീസ്റ്റ് അണുബാധ. ഇത് നിങ്ങളുടെ ആര്ത്തവാരോഗ്യത്തേയും പ്രത്യുത്പാദന ആരോഗ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ സ്ത്രീ സ്വകാര്യഭാഗത്ത് കാണപ്പെടുന്ന യീസ്റ്റിന്റേയും ബാക്ടീരിയയുടേയും അളവം സന്തുലിതമാവുമ്പോഴാണ് ഇത്തരം അണുബാധകള് ഉണ്ടാവുന്നത്. ഈ അവസ്ഥയില് നിങ്ങള്ക്ക് അതികഠിനമായ ചൊറിച്ചിലും അണുബാധയും ഡിസ്ചാര്ജും എല്ലാം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ സ്വകാര്യഭാഗത്ത് കട്ടിയുള്ള വെളുത്ത ഡിസ്ചാര്ജ് ഉണ്ടാക്കുന്നു.

സാധ്യത കുറക്കുന്നതിന്
ഇത്തരം അവസ്ഥയില് അതിന്റെ സാധ്യത കുറക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള അണുബാധയെ പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സാധിക്കുകയില്ല. എന്നാല് ഇത് നിങ്ങളുടെ അണുബാധയെ കുറക്കുന്നു. കൂടാതെ തിണര്പ്പ്, പ്രകോപനം എന്നിവ പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് നമ്മള് ചില കാര്യങ്ങള് ശ്രദ്ധിക്കണം. അതിന് വേണ്ടി ഈര്പ്പമില്ലാത്ത വസ്തും ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അണുബാധ പൂര്ണമായും ഒഴിവാക്കുന്നതിന് വേണ്ടി നാം ആര്ത്തവ സമയം പാഡ് ഓരോ മണിക്കൂറിലും മാറ്റുന്നതിന് ശ്രദ്ധിക്കണം. കൂടാതെ തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുന്നതിന് ശ്രദ്ധിക്കണം. പഞ്ചസാരയും അമിത മസാലയും കഴിക്കുന്നതില് നിയന്ത്രണം കൊണ്ട് വരണം.

മൂത്രനാളിയിലെ അണുബാധ
പലപ്പോഴും സ്ത്രീകളില് മൂത്രനാളിയില് അണുബാധ ഉണ്ടാവുന്നതിന്റെ ഫലമായി വളരെയധികം ഗുരുതരമായ അവസ്ഥയുണ്ടാവുന്നു. മൂത്രാശയ അണുബാദ സ്ത്രീകളുടെ മൂത്രനാളി, മൂത്രാശയം, മൂത്രസഞ്ചി, വൃക്കകള് എന്നിങ്ങനെ നിങ്ങളുടെ മൂത്രാശയ സംവിധാനത്തിന്റെ പലഭാഗങ്ങളേയും ബാധിക്കാവുന്നതാണ്. സ്ത്രീകളില് യൂറിനറി ഇന്ഫെക്ഷന് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ലക്ഷണങ്ങള് കണ്ടാല് ഉടന് തന്നെ പ്രതിരോധം തീര്ക്കുന്നതിന് ശ്രദ്ധിക്കണം.

പ്രതിരോധം തീര്ക്കാന്
ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇടക്കിടെ മൂത്രമൊഴിക്കുന്നതിലൂടെ നിങ്ങളുടെ മൂത്രനാളിയില് നിന്ന് ബാക്ടീരിയകളെ പുറന്തള്ളാന് സാധിക്കുന്നു. ഇത് കൂടാതെ മലമൂത്ര വിസര്ജ്ജനത്തിന് ശേഷം മുന്നില് നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകള് വളരെയധികം ശ്രദ്ധ ആവശ്യമാണ്. മാത്രമല്ല അസ്വസ്ഥതകള് വര്ദ്ധിച്ചാല് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ബാക്ടീരിയ വജൈനോസിസ്
ദോഷകരമായ ബാക്ടീരിയകളുടെ അമിതവളര്ച്ച മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ബാക്ടീരിയല് വജൈനോസിസ്.ഇത്തരം അവസ്ഥയില് ബാക്ടീരിയക്കുണ്ടാവുന്ന സന്തുലിതാവസ്ഥയില് മാറ്റം വരുന്നതാണ് പലപ്പോഴും ബാക്ടീരിയല് ജൈനോസിസിലേക്ക് എത്തിക്കുന്നത്. ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്നതാണ് നോക്കേണ്ടത്. ഇതിന് വേണ്ടി സ്വകാര്യഭാഗത്ത് സോപ്പുകള് ഉപയോഗിക്കാതിരിക്കാന് ശ്രദ്ധിക്കണം. അത് കൂടാതെ കോട്ടണ് അടിവസ്ത്രങ്ങള് ധരിക്കാന് ശ്രദ്ധിക്കണം.. സ്വകാര്യഭാഗം കഴുകുമ്പോള് ഇളം ചൂടുവെള്ളം ഉപയോഗിക്കാന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
