For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നല്ല ശീലങ്ങള്‍ വളര്‍ത്തൂ, വാര്‍ധക്യത്തിലും നേടാം ആരോഗ്യം

|

പ്രായമേറുംതോറും നമ്മുടെ ആരോഗ്യത്തിലും കുറവ് വരുന്നുവെന്നത് സത്യമായ വസ്തുതയാണ്. അതിനാല്‍, വാര്‍ധക്യകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ ചെറുപ്രായത്തില്‍ത്തന്നെ നല്ല ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ജീവിതത്തിന്റെ നല്ലപ്രായം പിന്നിട്ട് എത്തിപ്പെടുന്ന ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ് വാര്‍ധക്യകാലം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 1ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നു.

Most read: ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍Most read: ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ആരോഗ്യകരമായ വാര്‍ദ്ധക്യത്തെ പല ഘടകങ്ങളും സ്വാധീനിക്കുന്നു. നിങ്ങളുടെ ശാരീരിക ആരോഗ്യം പരിപാലിക്കുന്നതില്‍ ശാരീരികമായി സജീവമായി തുടരുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും ആരോഗ്യകരമായ വാര്‍ദ്ധക്യത്തെ പിന്തുണയ്ക്കാന്‍ വളരെയധികം സഹായിക്കും. വാര്‍ധക്യകാലത്ത് ആരോഗ്യം നിലനിര്‍ത്താനായി നിങ്ങള്‍ ശീലിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

നല്ല ഭക്ഷണം

നല്ല ഭക്ഷണം

ആരോഗ്യകരമായ വാര്‍ദ്ധക്യത്തില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. സമീകൃതാഹാരം കഴിക്കുന്നത് വാര്‍ദ്ധക്യത്തിലും നിങ്ങള്‍ ആരോഗ്യവാനും ശക്തനുമാണെന്ന് ഉറപ്പാക്കും. പഞ്ചസാര, മാംസം, പൂരിത കൊഴുപ്പ് എന്നിവ ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുകയും ചെയ്യുക.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ശരീരത്തിന് വെള്ളം നഷ്ടപ്പെടുന്നു. നിങ്ങളുടെ ശരീരത്തില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ അറിയാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ആവശ്യത്തിന് വെള്ളം ശരീരത്തിലില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. അതിനാല്‍ ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.

Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍

വ്യായാമം

വ്യായാമം

വാര്‍ധക്യത്തില്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം ചെയ്യുകയും സ്വയം ഫിറ്റായി ഇരിക്കുകയും ചെയ്യുക എന്നതാണ്. ദിവസേന അരമണിക്കൂര്‍ വ്യായാമമോ യോഗയോ ചെയ്യുന്നത് പോലും സ്‌ട്രോക്ക്, ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.

പരിശോധനകള്‍

പരിശോധനകള്‍

പ്രായമായാല്‍ നിങ്ങളുടെ പതിവ് ആരോഗ്യ പരിശോധനയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. സമയബന്ധിതമായ ആരോഗ്യ പരിശോധന നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ എന്താണ് ശരിയും തെറ്റും എന്നത് നിങ്ങള്‍ക്ക് മനസിലാക്കിത്തരും. രക്തസമ്മര്‍ദ്ദ പരിശോധന, ഷുഗര്‍ പരിശോധന, സ്‌കാനിംഗ്, കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നിങ്ങളില്‍ നിന്ന് രോഗങ്ങളെ അകറ്റി നിര്‍ത്തും.

Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാമൂഹിക ഇടപെടല്‍

സാമൂഹിക ഇടപെടല്‍

സാമൂഹികമായ ഒറ്റപ്പെടല്‍ ഒരു വ്യക്തിയെ മരണത്തിലേക്കോ വിഷാദം പോലുള്ള മാനസികാവസ്ഥകളിലേക്കോ നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. സുഹൃത്തുക്കളെ ഉണ്ടാക്കുന്നതില്‍ നിന്നും നിങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധം വളര്‍ത്തുന്നതില്‍ നിന്നും ഒരിക്കലും നിങ്ങള്‍ പിന്നോട്ട് പോകരുത്. സാമൂഹികമായി സജീവമായിരിക്കുന്നത്, നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കുകയും വാര്‍ധക്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പുതിയ കാര്യങ്ങള്‍ പഠിക്കുക

പുതിയ കാര്യങ്ങള്‍ പഠിക്കുക

പ്രായത്തിനനുസരിച്ച് ശരീരത്തിന് മാത്രമല്ല മനസ്സിനും വ്യായാമം ആവശ്യമാണ്. പസില്‍ ഗെയിമുകളും ബ്രെയിന്‍ ടീസറുകളും കളിക്കുക, മാനസികമായി ജാഗ്രത ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

നല്ല ഉറക്കം

നല്ല ഉറക്കം

പ്രായമായവര്‍ക്ക് കൂടുതല്‍ ഉറക്കം ആവശ്യമാണ്. മാത്രമല്ല, ആരോഗ്യത്തോടെയിരിക്കാന്‍ അവര്‍ക്ക് സമയബന്ധിതമായ ഉറക്കവും പ്രധാനമാണ്. വയോധികര്‍ അഴരുടെ ഉറക്കസമയം കൃത്യമായി പാലിക്കുക. കൃത്യ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും നിങ്ങളില്‍ നിന്ന് വിഷാദം, കോപം, ഓര്‍മ്മപ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

മിക്ക രോഗങ്ങള്‍ക്കും 90 ശതമാനവും കാരണമാകുന്നത് സമ്മര്‍ദ്ദം മൂലമാണ്. അടിക്കടിയുള്ള സമ്മര്‍ദ്ദം നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും ഓര്‍മ്മക്കുറവിന് കാരണമാവുകയും ചെയ്യും. അതിനാല്‍, പ്രായമായവര്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുക, വിശ്രമിക്കുക.

English summary

International Day for Older Persons 2022: Tips for Healthy Aging in Malayalam

International Day of Older Persons is observed every year on October 1. Here are some tips for healthy aging. Take a look.
Story first published: Saturday, October 1, 2022, 12:27 [IST]
X
Desktop Bottom Promotion