For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ അളവില്‍ കാപ്പി കുടിക്കണം; അമൃതാണ് ആയുസ്സിന്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണമാണ് ആദ്യം പലരും തിരഞ്ഞെടുക്കുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാപ്പി കാണിക്കുന്ന അത്ഭുതം നിസ്സാരമല്ല. അന്താരാഷ്ട്ര കോഫി ദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയാണ് കാപ്പി. ഇത് നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു.

ചോറ് കഴിക്കുമ്പോള്‍ ആയുസ്സ് നീട്ടും അരി ഇതാണ്

നെഞ്ചെരിച്ചില്‍, വയറുവേദന, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കുന്നുണ്ട് കാപ്പി കുടി. എന്നാല്‍ അമിതമായ കാപ്പി കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ മികച്ച ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ ഈ അന്താരാഷ്ട്ര കാപ്പി ദിനത്തില്‍ നിങ്ങള്‍ കാപ്പി കൂടിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും

മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും

നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ കോഫി സഹായിക്കും. ആനന്ദവും സന്തോഷവും പോലുള്ള മികച്ച വികാരങ്ങളുമായി ഈ പാനീയം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പതിവായി കാപ്പി കഴിക്കുന്നത് ആനന്ദം, ദയ, വാത്സല്യം, സൗഹൃദം, ശാന്തത, വലിയ സന്തോഷം എന്നിവ പോലുള്ള കൂടുതല്‍ പോസിറ്റീവ് വികാരങ്ങള്‍ ഉണ്ടാക്കുന്നു. സ്ഥിരമായി കാപ്പി കഴിക്കുന്നത് സ്ത്രീകളിലെ വിഷാദരോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ കാപ്പിയും നല്ല മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് നമുക്കറിയാം. ഒരു ദിവസം ഏകദേശം 3-5 കപ്പ് വരെ കാപ്പി കുടിക്കുന്നത് പരമാവധി 400 മില്ലിഗ്രാം കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. എന്നിരുന്നാലും, നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍, നിങ്ങളുടെ കഫീന്‍ കഴിക്കുന്നത് പ്രതിദിനം 300 മില്ലിഗ്രാമില്‍ കൂടരുത്.

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

നിങ്ങളുടെ ശരീര കോശങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതാന്‍ കാപ്പിക്ക് കഴിയുന്നു. ഈ ഫ്രീ റാഡിക്കലുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം. കാപ്പിയിലെ ഒരു പ്രധാന ആന്റിഓക്സിഡന്റ്, ക്ലോറോജെനിക് ആസിഡ്, പ്ലാന്റ് അധിഷ്ഠിതമായ സംയുക്തം, വീക്കം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങള്‍ കുറച്ചുകൊണ്ട് വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് കാപ്പി സഹായിക്കുന്നുണ്ട്.

ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കും

ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കും

കാപ്പി കുടിക്കുന്നതിന്റെ മറ്റൊരു പ്ലസ് പോയിന്റ് ടൈപ്പ് 2 പ്രമേഹത്തെ ഇല്ലാതാക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 6% കുറയ്ക്കും. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഫലവും, കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ദഹനനാളത്തില്‍ കാണപ്പെടുന്ന കുടല്‍ സൂക്ഷ്മാണുക്കളെ സംരക്ഷിക്കാനുള്ള കഴിവും ഇതിലൂടെ ലഭിക്കുന്നുണ്ട്.

മറ്റ് രോഗങ്ങള്‍ക്കും പരിഹാരം

മറ്റ് രോഗങ്ങള്‍ക്കും പരിഹാരം

മറ്റ് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കാപ്പി സഹായിക്കുന്നുണ്ട്. ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ കാപ്പി ഉപഭോഗം സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാപ്പി മസ്തിഷ്‌കത്തിനും ഗുണം നല്‍കുന്നതാണ്. കാപ്പി കുടിക്കുമ്പോള്‍ കാപ്പി കുടിക്കുമ്പോള്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ കാപ്പിക്ക് ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ മെമ്മറി വര്‍ദ്ധിപ്പിക്കാനും കഴിയും. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

കായികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കായികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ കപ്പ് കാപ്പി കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഉയര്‍ത്താനും കൂടുതല്‍ ഓടാനും കഴിയുമെന്നത് സത്യമാണ്. കഠിനമായ വ്യായാമത്തില്‍ നിന്ന് കരകയറാന്‍ കാപ്പി നിങ്ങളെ സഹായിച്ചേക്കാം. കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കാപ്പി സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വേദന കുറയ്ക്കുന്നതിനും എല്ലാം നിങ്ങളെ കാപ്പി സഹായിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിന് മുന്‍പ് നമുക്ക് അല്‍പം കാപ്പി കുടിക്കാവുന്നതാണ്. ഇത് സഹിഷ്ണുത വര്‍ദ്ധിപ്പിക്കാനും പേശിവേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

ഊര്‍ജ്ജം ലഭിക്കുന്നു

ഊര്‍ജ്ജം ലഭിക്കുന്നു

ഊര്‍ജ്ജം ലഭിക്കുന്ന കാര്യത്തില്‍ മികച്ച ഫലമാണ് എന്തുകൊണ്ടും കാപ്പി നല്‍കുന്നത്. കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ക്ഷീണവും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച ഓപ്ഷനാണ് ഒരു ഗ്ലാസ്സ് കാപ്പി. ദിനവും ഇതൊരു ശീലമാക്കിയാല്‍ രണ്ടാമത് ആലോചിക്കാതെ തന്നെ നമുക്ക് കാപ്പി ശീലമാക്കാവുന്നതാണ്.

English summary

International Coffee Day 2021: Health Benefits Of Drinking Coffee In The Right Dose

Here in this article we are discussing about the health benefits of drinking coffee in the right dose in malayalam. Take a look.
X