For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റൂ ചെയ്തവരെങ്കില്‍ ഇന്‍ഫക്ഷനെക്കുറിച്ചും അറിയണം

|

ടാറ്റൂ ഇന്നത്തെ കാലത്ത് ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്കിടയില്‍ തന്നെ പലരും ടാറ്റൂ ചെയ്തിട്ടുണ്ട്. എന്നാല്‍ ടാറ്റൂ ചെയ്യുന്നവരെങ്കില്‍ അതിന് ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരിയായി ചെയ്തില്ലെങ്കിലും കൃത്യമായി അണുവിമുക്തമാക്കാത്ത സൂചിയും മറ്റും ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കൂട്ടുന്നുണ്ട്. എന്തൊക്കെയാണ് ടാറ്റൂ അണുബാധ, എന്താണ് അതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ് കാരണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്താണ് ടാറ്റൂ അണുബാധ?

എന്താണ് ടാറ്റൂ അണുബാധ?

എന്താണ് ടാറ്റൂ അണുബാധ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ടാറ്റൂ ചെയ്ത സ്ഥലത്ത് പലപ്പോഴും സൂചി കൊണ്ടത് കാരണം പലപ്പോഴും അസ്വസ്ഥതയും വേദനയും ഉണ്ടാവുന്നു. വീക്കവും ആര്‍ദ്രതയും ഈ സ്ഥലത്ത് കൂടുതലായിരിക്കും. ഇത് പക്ഷേ സാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ ടാറ്റൂ ചെയ്ത സ്ഥലത്ത് വേദന, നീര്‍വീക്കം, പഴുപ്പ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ഡോക്ടറെ സമീപിക്കുകയും ഏതെങ്കിലും അണുബാധയുണ്ടോയെന്ന് ശ്രദ്ധിക്കുകയും വേണം.

മഷിയിലുണ്ടാവുന്ന മാലിന്യം

മഷിയിലുണ്ടാവുന്ന മാലിന്യം

അണുവിമുക്തമാക്കാത്ത തരത്തിലുള്ള വിഷാംശമോ മഷിയോ നിങ്ങള്‍ക്ക് ടാറ്റൂ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അത് അണുബാധയ്ക്ക് കാരണമായേക്കാം. മലിനമായ മഷി പലപ്പോഴും അണുബാധ വര്‍ദ്ധിപ്പിക്കുന്നു. ടാറ്റൂ ചെയ്ത സ്ഥലത്ത് നിങ്ങള്‍ക്ക് വീക്കം, ചുണങ്ങു, ചുവപ്പ്, പഴുപ്പ് എന്നിവ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 മഷിയിലെ രാസവസ്തുക്കള്‍

മഷിയിലെ രാസവസ്തുക്കള്‍

ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയിലെ രാസവസ്തുക്കള്‍ പലപ്പോഴും അണുബാധ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നീല ടാറ്റൂ മഷിയില്‍ കോബാള്‍ട്ട് അലൂമിനേറ്റ് അടങ്ങിയിരിക്കാം, ഇത് കൂടാതെ ചുവന്ന ടാറ്റൂ മഷിയില്‍ മെര്‍ക്കുറി സള്‍ഫൈഡ് അടങ്ങിയിരിക്കാം. മഷിയില്‍ ഉപയോഗിക്കുന്നവ പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പിന്നീട് ചുവന്ന നിറത്തിലുള്ള മുഴകള്‍ ഉണ്ടാക്കിയേക്കാം.

എന്തുകൊണ്ട് അണുബാധയുണ്ടാവുന്നു?

എന്തുകൊണ്ട് അണുബാധയുണ്ടാവുന്നു?

അണുബാധ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പച്ച കുത്തുമ്പോള്‍ ചര്‍മ്മത്തില്‍ മുറിവുണ്ടാവുകയാണ് ചെയ്യുന്നത്. ഇത് കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ പലപ്പോഴും ബാക്ടീരിയ, വൈറസുകള്‍, രോഗകാരികള്‍ തുടങ്ങിയവ ചര്‍മ്മത്തിന് അകത്തേക്ക് പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനുള്ളില്‍ കടന്ന് അണുബാധയിലേക്ക് നയിച്ചേക്കാം. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നോക്കാം.

രോഗം ബാധിച്ച ടാറ്റൂവിന്റെ ലക്ഷണങ്ങള്‍

രോഗം ബാധിച്ച ടാറ്റൂവിന്റെ ലക്ഷണങ്ങള്‍

ടാറ്റൂ കുത്തുമ്പോള്‍ ഒരു നിശ്ചിത അളവിലുള്ള ചുവപ്പും വേദനയും വീക്കവും അനുഭവപ്പെടുന്നത് സാധാരണമാണ് എന്ന് ടാറ്റൂ അടിച്ച എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ടാറ്റൂ ഉണങ്ങുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇതിനെ ശരിയായ രീതിയില്‍ പരിചരിക്കുകയും കൃത്യമായി ശുചിത്വം പാലിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ അണുബാധയെ പ്രതിരോധിക്കാം. എന്നാല്‍ ഇത് വഷളാവുന്ന സാഹചര്യത്തില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വേദന വര്‍ദ്ധിക്കുന്നത്, ടാറ്റൂവിലോ ചുറ്റുപാടിലോ മുഴകള്‍ പോലെ തടിപ്പ്, ചുവപ്പ്, അല്ലെങ്കില്‍ ചുണങ്ങ് പോലെ കാണപ്പെടുന്നത്, ഇടക്കിടെ ഉണ്ടാവുന്ന പനി, അമിതമായി വിയര്‍പ്പ്, വിറയല്‍, മുറിവില്‍ മാറാതെ നില്‍ക്കുന്ന പഴുപ്പ് എന്നിവയുണ്ടെങ്കില്‍ ഉടനെ തന്നെ ഒരു ആരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

യൂറോപ്പില്‍ നിരോധിച്ചു; കളര്‍ ടാറ്റൂ അടിക്കുന്നത് ഇനി ശ്രദ്ധിച്ചുമതിയൂറോപ്പില്‍ നിരോധിച്ചു; കളര്‍ ടാറ്റൂ അടിക്കുന്നത് ഇനി ശ്രദ്ധിച്ചുമതി

English summary

Infected Tattoo Symptoms, Causes And Treatment In Malayalam

Here in this article we are sharing the causes, symptoms and treatment of infected tattoo in malayalam. Take a look
X
Desktop Bottom Promotion