For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസുകള്‍ക്ക് പുറമേ രാജ്യത്ത് ഗ്രീന്‍ ഫംഗസ്

|

കൊവിഡ് മുക്തമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. എന്നാല്‍ ലോകം കൊവിഡ് മുക്തിയില്‍ നിന്ന് മുന്നോട്ട് പോവുമ്പോള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഫംഗസ് അണുബാധകള്‍. ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസുകള്‍ക്ക് പുറമേ ഇപ്പോള്‍ ഭീതിയുണര്‍ത്തി ഗ്രീന്‍ ഫംഗസും. ഗ്രീന്‍ഫംഗസ് അണുബാധ നമ്മുടെ രാജ്യത്ത് കണ്ടെത്തിയിരിക്കുകയാണ്.

മധ്യപ്രദേശുകാരനായ 34 വയസ്സുള്ള വ്യക്തിയിലാണ് ഗ്രീന്‍ ഫംഗസ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സംശയിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൂടുതല്‍ പരിശോധനയിലാണ് ഗ്രീന്‍ഫംഗസ് സ്ഥിരീകരിച്ചത്.

രക്തം,ശ്വാസകോഷം, സൈനസുകള്‍ എന്നിവയിലാണ് അണുബാധ കണ്ടെത്തിയത്. കൊവിഡ് രോഗമുക്തി നേടിയ വ്യക്തിയാണ് ഇദ്ദേഹം. അണുബാധ സംശയിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കൊവിഡ് ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് രോഗമുക്തി നേടുകയും ചെയ്തിരുന്നു.

First Case Of Green Fungus Infection

ബ്ലാക്ക് ഫംഗസ് എന്ന അപകടകാരി; ഈ ലക്ഷണങ്ങള്‍ പറയും അണുബാധബ്ലാക്ക് ഫംഗസ് എന്ന അപകടകാരി; ഈ ലക്ഷണങ്ങള്‍ പറയും അണുബാധ

എന്നാല്‍ കൊവിഡില്‍ നിന്ന് നെഗറ്റീവ് ആയെങ്കിലും കടുത്ത പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് രണ്ട് മാസത്തോളം ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു ഈ വ്യക്തി. പിന്നീട് മൂക്കിലൂടെ രക്തം വരികയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം അതീവ ക്ഷീണിതനായ ഇദ്ദേഹത്തെ കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്ക് വേണ്ടി മധ്യപ്രദേശില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. എന്താണ് ഗ്രീന്‍ ഫംഗസ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 എന്താണ് ഗ്രീന്‍ ഫംഗസ്?

എന്താണ് ഗ്രീന്‍ ഫംഗസ്?

എന്താണ് ഗ്രീന്‍ഫംഗസ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ബ്ലാക്ക്ഫംഗസിന് സമാനമായ രീതിയില്‍ തന്നെ കൊവിഡ് ബാധിതരിലോ അല്ലെങ്കില്‍ കൊവിഡ് രോഗമുക്തരായവരിലോ കാണപ്പെടുന്ന കടുത്ത അണുബാധയെയാണ് ഗ്രീന്‍ ഫംഗസ് എന്ന് പറയുന്നത്. Aspergillosis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇപ്പോള്‍ രോഗബാധിതനായ വ്യക്തിയില്‍ കടുത്ത പനി, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

ശ്രദ്ധിക്കേണ്ടവര്‍

ശ്രദ്ധിക്കേണ്ടവര്‍

ദുര്‍ബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഈ അണുബാധയെ വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ ഗ്രീന്‍ഫംഗസ് വളരെയധികം പ്രതിസന്ധികള്‍ ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. Aspergillosis മൂലമുണ്ടാവുന്ന അണുബാധകളില്‍ അലര്‍ജി, ശ്വാസകോശ അണുബാധ, മറ്റ് അവയവങ്ങളിലെ അണുബാധ എന്നിവ ബാധിക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായ പരിചരണം ലഭിച്ചാല്‍ രോഗാവസ്ഥയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

White Fungus : എന്താണ് വൈറ്റ് ഫംഗസ്? രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്ക്?White Fungus : എന്താണ് വൈറ്റ് ഫംഗസ്? രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്ക്?

 ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

നിലവില്‍ രോഗിയില്‍ പ്രകടമായിട്ടുള്ള ലക്ഷണങ്ങള്‍ വളരെ അധികം കഠിനമായ പനിയും, മൂക്കില്‍ നിന്നുള്ള രക്തസ്രാവവും തന്നെയാണ്. എന്നാല്‍ ഇതോടൊപ്പം നെഞ്ച് വേദനയും, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടും, ചുമക്കുമ്പോള്‍ രക്തം വരുന്നതും ലക്ഷണങ്ങള്‍ തന്നെയാണ്. കൊവിഡ് രോഗമുക്തരായവരും കൊവിഡ് ബാധിതരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നുണ്ട്. കൊവിഡ് രോഗമുക്തര്‍ വീട്ടിലാണെങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

രോഗനിര്‍ണയത്തിന്

രോഗനിര്‍ണയത്തിന്

Aspergillossi അഥവാ ഗ്രീന്‍ഫംഗസിന്റെ രോഗനിര്‍ണയത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പരിശോധന നടത്തുമ്പോള്‍ മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധനകള്‍, ലാബ് പരിശോധനകള്‍, അപകട സാധ്യതകള്‍ എന്നിവയെല്ലാം പരിശോധിക്കേണ്ടതാണ്. എക്‌സറേ, സിടി സ്‌കാന്‍ പോലുള്ളവയും ചില അവസരങ്ങളില്‍ ആവശ്യമായി വന്നേക്കാം. കൊവിഡ് രോഗം ബാധിച്ച വ്യക്തികളിലാണെങ്കില്‍ രോഗത്തെ ആദ്യം തന്നെ കണ്ടെത്തുന്നതിന് വേണ്ടി രക്തപരിശോധന നടത്താവുന്നതാണ്. ഇതിലൂടെ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പ്രതിരോധം എങ്ങനെ?

പ്രതിരോധം എങ്ങനെ?

എങ്ങനെ സാധാരണ അവസ്ഥയില്‍ ഈ അണുബാധയെ പ്രതിരോധിക്കാം എന്നുള്ളതാണ് നോക്കേണ്ടത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം നമ്മുടെ ചുറ്റും ഉള്ള ചില അലര്‍ജികളും അണുബാധകളും പലപ്പോഴും നമ്മുടെ രോഗപ്രതിരോധ ശേഷി കുറക്കുന്നു. അത് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഖനനസൈറ്റുകളില്‍ ജോലി ചെയ്യുന്നവരെങ്കില്‍ N95 മാസ്‌ക് ധരിക്കുന്നതിന്ശ്രദ്ധിക്കണം. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷിത മാര്‍ഗ്ഗങ്ങളും ശ്രദ്ധിക്കണം.

<strong>ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്; ഏറ്റവും അപകടകരവും ഗുരുതരവും ഏത്</strong></p><p>ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്; ഏറ്റവും അപകടകരവും ഗുരുതരവും ഏത്

English summary

Indore Covid Recoveree May Be India First Case Of Green Fungus Infection - All you need to know

34-year-old Covid-19 survivor was diagnosed with green fungus infection in Madhya Pradesh's Indore. All you need to know about green fungus.
X
Desktop Bottom Promotion