Just In
- 11 min ago
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- 4 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 15 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 16 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
Don't Miss
- News
സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
world brain day: ബുദ്ധി വളര്‍ത്തും ഭക്ഷണങ്ങള്‍ ഇവ
ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും അവയുടെ ജോലി ശരിയായി ചെയ്യുന്നതിന് സിഗ്നലുകള്‍ അയയ്ക്കുന്നതിന് ദിവസം മുഴുവന്‍ ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മസ്തിഷ്കം. ഇതിനായി തലച്ചോറിന് ദിവസം മുഴുവന്‍ നിരന്തരമായ ഊര്‍ജ്ജവും ആവശ്യമാണ്. വളരുന്ന കുട്ടികള്‍ക്ക് ഇത് കൂടുതല്‍ പ്രധാനമാണ്, കാരണം അവരുടെ ബുദ്ധിശക്തിയെയും ഭൗതിക വളര്‍ച്ചയെയും മസ്തിഷ്കം പിന്തുണയ്ക്കുന്നു. ആരോഗ്യകരവും സജീവവുമായ ഒരു മസ്തിഷ്കം അവരുടെ പഠനങ്ങളിലും മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.
Most
read:
ശ്വാസകോശ
അര്‍ബുദം;
സൂക്ഷിച്ചാല്‍
ദു:ഖിക്കേണ്ട
അതിനാല്‍, മസ്തിഷ്ക വികാസത്തിനായി മുതിര്‍ന്നവരും കുട്ടികളും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഓരോ ദിവസവും തലച്ചോറിലേക്ക് നിരന്തരമായ പോഷണം നല്‍കുന്നത് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, നിങ്ങളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മുട്ട
ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയ ഒരു സൂപ്പര്‍ ഫുഡാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുട്ടയുടെ മഞ്ഞക്കരുവിലെ പ്രോട്ടീന്‍ പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മാക്യുലര്‍ ഡീജനറേഷന്‍ തടയുന്നതിലൂടെ കരോട്ടിനോയ്ഡ് ല്യൂട്ടിന്‍ നിങ്ങളുടെ കണ്ണുകളെ സഹായിക്കുന്നു.

പീനട്ട് ബട്ടര്‍
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്ന പീനട്ട് ബട്ടറും പീനട്ടും നിങ്ങളുടെ തലച്ചോറിന്റെ നാഡീവ്യൂഹത്തെ സംരക്ഷിക്കുകയും തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Most
read:മരണത്തെ
വിളിച്ചുവരുത്തും
ഉറക്കക്കുറവ്;
അപകടം
അനവധി

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി
സരസഫലങ്ങളുടെ ഗുണങ്ങള്‍ ഏറെയാണ്. ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നതാണ് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ സരസഫലങ്ങള്‍. ഈ ആന്റിഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ എന്ന ഹാനികരമായ വസ്തുക്കളെ നീക്കംചെയ്യാന്‍ സഹായിക്കുകയും അതുവഴി മസ്തിഷ്ക കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. സലാഡുകള്‍, സല്‍സകള്‍, സ്മൂത്തികള്‍ എന്നിവയില്‍ കലര്‍ത്തിയും ഇവ ഉപയോഗിക്കാം.

ചീര
ചീരയില്‍ തലച്ചോറിന് കരുത്തേകുന്ന ശക്തമായ ആന്റിഓക്സിഡന്റായ ല്യൂട്ടിന്‍ അടങ്ങിയിരിക്കുന്നു. മാക്യുലര്‍ ഡീജനറേഷനെ തടയുന്നതിനാല്‍ ല്യൂട്ടിന്‍ 'കണ്ണ് വിറ്റാമിന്‍' എന്നും അറിയപ്പെടുന്നു.

ഒലിവ് ഓയില്‍
പോളിഫെനോളുകള്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകളില്‍ നിറഞ്ഞതാണ് ഒലിവ് ഓയില്‍. പ്രകൃതിദത്ത സസ്യ ഭക്ഷ്യ സ്രോതസ്സുകളില്‍ കാണപ്പെടുന്ന ഫൈറ്റോകെമിക്കലുകളാണ് പോളിഫെനോളുകള്‍, ഇത് ഫ്രീ റാഡിക്കലുകളാല്‍ ഉണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് വൈജ്ഞാനിക പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സലാഡുകളിലോ ഭക്ഷണങ്ങളിലോ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്തുക.
Most
read:തടി
കുറയ്ക്കാന്‍
14
ദിവസം
ഏലയ്ക്ക
വെള്ളം

ബദാം
ബുദ്ധിമാന്ദ്യം തടയുന്ന രണ്ട് പോഷകങ്ങളായ റൈബോഫ്ളേവിന്‍, എല്കാര്നിറ്റൈന് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം തലച്ചോറിന് ആരോഗ്യകരമായ ഭക്ഷണണമാണ്.

മഞ്ഞള്‍
മിക്ക വീടുകളുടെയും അടുക്കളയില്‍ കാണപ്പെടുന്ന മഞ്ഞളില്‍ ആന്റി ഓക്സിഡന്റായ കുര്ക്കുമിന് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രായമാകല്‍, ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങളുടെ തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്ക്കുമിന് കഴിവുണ്ട്. അല്‍ഷിമേഴ്സ് രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനും ഇത് സഹായകമാകുമെന്ന് കരുതുന്നു.
Most
read:അപകടം
പതിയിരിക്കുന്നു
ഈ
ഭക്ഷണങ്ങളില്‍

വാല്‍നട്ട്
വാല്‍നട്ട് പോലുള്ള നട്സില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്സിഡന്റായ ഇവ കോശങ്ങളെ സമ്മര്‍ദ്ദത്തില്‍ നിന്നും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. നട്സ് നിങ്ങള്‍ക്ക് അസംസ്കൃതമായോ അല്ലെങ്കില്‍ നിങ്ങളുടെ സലാഡുകളിലേക്ക് ചേര്‍ത്തോ കഴിക്കാവുന്നതാണ്.

പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍
പരിപ്പ്, കടല തുടങ്ങിയവയെല്ലാം ഒരേ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇരുമ്പിന്റെ നല്ല ഉറവിടങ്ങളായ ഇവയെല്ലാം ചുവന്ന രക്താണുക്കളെ ആരോഗ്യകരമായി നിലനിര്‍ത്താനും മസ്തിഷ്ക കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു. നാരുകള്‍ അടങ്ങിയതും സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ കുറവ് തടയാവുന്നതാണ്.
Most
read:പ്രമേഹരോഗികള്‍ക്ക്
മുട്ട
കഴിക്കാമോ
?

പച്ചക്കറികള്‍
എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമാണ് വിവിധ ഇനത്തിലുള്ള പച്ചക്കറികള്‍. ബ്രൊക്കോളി, കാപ്സിക്കം, കാരറ്റ്, മത്തങ്ങ, ചീര, തക്കാളി തുടങ്ങിയ വര്‍ണ്ണാഭമായ പച്ചക്കറികള്‍ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. അവ മസ്തിഷ്ക കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഓട്സ്
ഒരു പാത്രം ഓട്സ് നിങ്ങളുടെ തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. ലയിക്കുന്ന ഫൈബറും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുള്ള ഓട്സ് ദീര്‍ഘനേരം നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്നു.

അവോക്കാഡോ
അവോക്കാഡോയില്‍ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിലേക്കുള്ള ആരോഗ്യകരമായ രക്തയോട്ടം ഉറപ്പാക്കാന്‍ സഹായിക്കുകയും അതുവഴി നിങ്ങളുടെ തലച്ചോറിനെ മികച്ചതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.
Most
read:വരണ്ട
വായ,
ഉദ്ധാരണക്കുറവ്;
അസാധാരണ
പ്രമേഹ
ലക്ഷണം

കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, ട്രൗട്ട്, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. മസ്തിഷ്കം ഫാറ്റി സെല്ലുകളാല്‍ നിര്‍മ്മിതമാണ്, അതില്‍ പ്രധാനമായും ഒമേഗ 3 അടങ്ങിയിരിക്കുന്നു. അതിനാല്‍, കൊഴുപ്പ് നിറഞ്ഞ മത്സ്യം ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു.

മത്തങ്ങ വിത്തുകള്‍
മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ നമ്മുടെ ഏകാഗ്രതയും മെമ്മറിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ വിത്തുകള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ധാന്യങ്ങള്‍
നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ ആരോഗ്യകരമായ ദഹനത്തിനും ആരോഗ്യമുള്ള തലച്ചോറിനും ഉത്തമമാണ്. ഇത് തലച്ചോറിലെ വീക്കം തടയുന്നു, മാത്രമല്ല രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ധാന്യങ്ങള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതിനാല്‍ ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും ധാന്യ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.