Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഒമിക്രോണിനേക്കാള് 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്
ഒമിക്രോണിനേക്കാള് പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഒമിക്രോണ് വകഭേദം എക്സ് ഇ മുംബൈയില് റിപ്പോര്ട്ട് ചെയ്തു. കൊവിഡ് കേസ് കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ലോകത്തിന്റെ ഓരോ മൂലയിലും. ഇന്ത്യയിലും കേസുകള് വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല് ഇപ്പോള് വന്നിരിക്കുന്ന വാര്ത്ത ഏവരേയും അല്പം ആശങ്കയില് ആക്കുന്നതാണ്. ഒമിക്രോണിനേക്കാള് പത്ത് മടങ്ങ് വ്യാപന ശേഷിയുമായാണ് ഇപ്പോള് പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള് പരിശോധിച്ചതില് നിന്നാണ് ഒരാള്ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള് ആശങ്കക്ക് കാരണമായിരിക്കുന്നത്.
മുംബൈയില് 50 വയസ്സുകാരിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 10-ന് ഇവര് ആഫ്രിക്കയില് നിന്ന് മുംബൈയില് എത്തിയത്. അന്ന് നടത്തിയ കൊവിഡ് പരിശോധനയില് ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല് പിന്നീട് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനക്കായി അയച്ച രോഗികളില് നിന്ന് 21 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല് ആരുടേയും അവസ്ഥ ഗുരുതരമല്ല എന്നുള്ളതാണ് ആശ്വാസകരമായ റിപ്പോര്ട്ട്.
എക്സ് ഇ വകഭേദം ആദ്യമായി റിപ്പോര്ട്ട് ചെയ്യപ്പെട്ടത് യുകെയിലാണ്. ഒമിക്രോണ് ബി എ 1 വകഭേദങ്ങളില് സംഭവിച്ച ജനിതകമാറ്റമാണ് എക്സ് ഇ വൈറസ് ഉപവകഭേദമായി മാറിയിരിക്കുന്നത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഏറ്റവും അപകടകരമായി മാറുന്നത് എന്നുള്ളത് തന്നെയാണ് ഇപ്പോള് ഭയപ്പെടുത്തുന്നത്. കൊറോണവൈറസിന്റെ വകഭേദങ്ങള് രോഗിയെ ബാധിച്ച് അത് വിവിധ ജനിതക മാറ്റങ്ങള് സംഭവിക്കുമ്പോഴാണ് ഉപകവഭേദങ്ങള് സംഭവിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് ഈ വകഭേദങ്ങള് എല്ലാം തന്നെ ലോകത്തെ നയിക്കുന്നത് എന്നതാണ് കൊവിഡ് വകഭേദങ്ങള് നമുക്ക് കാണിച്ച് തരുന്നതും.
അതിവ്യാപന
ശേഷിയുമായി
പുതിയ
കൊവിഡ്
വേരിയന്റ്:
ആദ്യകേസ്
യുകെയില്
പുതിയ
കൊവിഡ്
വകഭേദം
ഇസ്രായേലില്
രണ്ട്
പേരില്:
അറിയണം
ഈ
വകഭേദത്തെ