For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

|

ഓര്‍മ്മകളെ കാര്‍ന്നെടുക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. മസ്തിഷ്‌കത്തിന്റെ 'സബ്സ്റ്റാന്‍ഷ്യ നൈഗ്ര' എന്ന ഭാഗത്തുണ്ടാകുന്ന കോശങ്ങളുടെ നാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ഫലമായി 'ഡോപമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ കുറയുകയും രോഗം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. കൈവിരലുകള്‍ക്ക് ചെറിയ വിറയല്‍, മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, പ്രവൃത്തികളിലെ മന്ദത മുതലായവയാകും രോഗത്തിന്റെ തുടക്കലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

Most read: പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read: പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. തലച്ചോറിനെ മെച്ചപ്പെടുത്തുന്നതോടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കുറയ്ക്കാവുന്നതാണ്. പാര്‍ക്കിന്‍സണ്‍സില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങള്‍ അടുത്തിടെ ചില ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. അതായത്, വിറ്റാമിന്‍ സി, ഇ എന്നിവയുടെ ഉപയോഗം നിങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു.

വിറ്റാമിന്‍ സി, ഇ

വിറ്റാമിന്‍ സി, ഇ

ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രണ്ട് പ്രധാന വിറ്റാമിനുകളാണ് വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ. ഇവ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളാണ്. സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഈ രണ്ട് വിറ്റാമിനുകളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവയാണ് ഇവ. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, മുറിവുകള്‍ ഭേദമാക്കുകയും കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു, കോശങ്ങളുടെ പുനരുജ്ജീവനത്തില്‍ വിറ്റാമിന്‍ ഇ നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ, രണ്ട് വിറ്റാമിനുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുന്നു.

എങ്ങനെ പാര്‍ക്കിന്‍സണ്‍സ് ചെറുക്കുന്നു

എങ്ങനെ പാര്‍ക്കിന്‍സണ്‍സ് ചെറുക്കുന്നു

വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ പാര്‍ക്കിസന്റെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ധര്‍ കണ്ടെത്തി. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പാര്‍ക്കിന്‍സന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്നു. 1997 മുതല്‍ 2016 വരെ 18 നും 94 നും ഇടയില്‍ പ്രായമുള്ള 43,800 ല്‍ അധികം മുതിര്‍ന്നവരുടെ ആരോഗ്യ രേഖകള്‍ സമഗ്രമായി പഠിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍ വിശകലനം ചെയ്യുകയും അപകടസാധ്യത കുറയ്ക്കാന്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. പാര്‍ക്കിസണ്‍സ് രോഗം പോലുള്ള ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ചെറുക്കാന്‍ ഈ രണ്ട് വിറ്റാമിനുകളും സഹായിക്കുന്നു.

Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌

എന്താണ് പാര്‍ക്കിസണ്‍ രോഗം

എന്താണ് പാര്‍ക്കിസണ്‍ രോഗം

ചലനത്തെ ബാധിക്കുന്ന കേന്ദ്ര നാഡീവ്യവസ്ഥയുടെ വൈകല്യമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. രോഗലക്ഷണങ്ങള്‍ സാവധാനം പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും കാലത്തിനനുസരിച്ച് വഷളാവുകയും ചെയ്യുന്നു. ആദ്യ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കൈ വിറയല്‍ മാത്രമാവാം. പിന്നീട്, ഇത് നടക്കാനും എഴുതാനും സംസാരിക്കാനും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും ബുദ്ധിമുട്ടായി മാറുന്നു. ഈ രോഗം ബാധിച്ചാല്‍, തലച്ചോറിലെ ചില നാഡീകോശങ്ങള്‍ ക്രമേണ തകരാറിലാവുകയോ നശിക്കുകയോ ചെയ്യുന്നു. തലച്ചോറില്‍ ഡോപാമൈന്‍ എന്ന കെമിക്കല്‍ മെസഞ്ചര്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ന്യൂറോണുകളുടെ നാശത്തിലേക്കും ഇത് വഴിവയ്ക്കുന്നു.

പ്രതിദിനം എത്ര വിറ്റാമിന്‍ സി വേണം

പ്രതിദിനം എത്ര വിറ്റാമിന്‍ സി വേണം

പാര്‍ക്കിസണ്‍സ് രോഗ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല, പൊതുവേ നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍നത്തിനും ആരോഗ്യത്തിനുമായി ആവശ്യമായ അളവില്‍ വിറ്റാമിനുകളും ധാതുക്കളും കഴിക്കണം. മുതിര്‍ന്നവര്‍ക്ക്, പ്രതിദിനം 65 മുതല്‍ 90 മില്ലിഗ്രാം (മില്ലിഗ്രാം) വിറ്റാമിന്‍ സി ആവശ്യമാണ്.

Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

സ്‌കര്‍വി, ജലദോഷം എന്നിവ അകറ്റാനും ഇരുമ്പ് ആഗിരണം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, കാപ്‌സിക്കം, സ്‌ട്രോബെറി തുടങ്ങിയവ ഈ പോഷകത്തിന്റെ മികച്ച ഉറവിടങ്ങളാണ്.

പ്രതിദിനം എത്ര വിറ്റാമിന്‍ ഇ വേണം

പ്രതിദിനം എത്ര വിറ്റാമിന്‍ ഇ വേണം

14 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ളവര്‍ക്ക് വിറ്റാമിന്‍ ഇ യുടെ ശുപാര്‍ശ ചെയ്യപ്പെടുന്ന ഡയറ്ററി അലവന്‍സ് (ആര്‍.ഡി.എ) 22 ഐ.യു (ഇന്റര്‍നാഷണല്‍ യൂണിറ്റുകള്‍) ആണ്. അതായത് ദിവസം 15 മില്ലിഗ്രാം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഇതാണ് അളവ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത് 19 മില്ലിഗ്രാം ആണ്.

Most read:ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!Most read:ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

സൂര്യകാന്തി വിത്തുകള്‍, ബദാം, മത്തങ്ങ, കാപ്‌സിക്കം, ബദാം, പീനട്ട്, പീനട്ട് ബട്ടര്‍, ചീര, കടല്‍പായല്‍, മാങ്ങ, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ ഇ യുടെ ചില സാധാരണ ഉറവിടങ്ങളാണ്.

English summary

Increasing Intake of Vitamins C and E Can Protect Against Parkinson's Disease: Study

The scientists have found that increasing intake of vitamins C and E Can protect against parkinson's disease. Read on.
Story first published: Monday, January 25, 2021, 9:59 [IST]
X
Desktop Bottom Promotion