For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസം

|

അനേകം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗമാണ് തലാസീമിയ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അസാധാരണ രൂപവത്കരണം കാരണമായുണ്ടാകുന്ന ഒരു ജനിതക വൈകല്യമാണ് തലാസീമിയ. ഒരു വ്യക്തിയുടെ രക്തത്തെ ബാധിക്കുന്ന പാരമ്പര്യ രോഗമാണിത്. നിങ്ങളുടെ രക്തത്തില്‍ സാധാരണയേക്കാള്‍ ഹീമോഗ്ലോബിന്‍ കുറവാണെങ്കില്‍ അത് തലാസീമിയയായി കണക്കാക്കാം. ഈ അവസ്ഥ ഓക്‌സിജന്റെ തെറ്റായ സഞ്ചാരത്തിനും ചുവന്ന രക്താണുക്കളുടെ നാശത്തിനും കാരണമാകുന്നു. ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചികിത്സ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. തലാസീമിയ ബാധിച്ചവര്‍ സമീകൃതാഹാരം കഴിക്കണം.

Most read: നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍Most read: നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍, പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം നിര്‍ബന്ധമാണ്. വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണക്രമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇതുകൂടാതെ, വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കും. തലാസീമിയ രോഗികള്‍ക്ക് അവരുടെ രക്തത്തിന്റെ അളവ് സാധാരണ നിലയിലാക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമവും പാലിക്കുകയും പതിവായി വ്യായാമം ചെയ്യേണ്ടതുമായുണ്ട്. തലാസീമിയ രോഗികളെ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് ഇതാ.

തലാസീമിയ രോഗികള്‍ക്കുള്ള ഭക്ഷണക്രമം

തലാസീമിയ രോഗികള്‍ക്കുള്ള ഭക്ഷണക്രമം

തലാസീമിയ രോഗികള്‍ക്ക് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അധികം നല്‍കരുത്. ഇത് മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കും. തലാസീമിയ രോഗികളെ വീണ്ടെടുക്കുന്നതിനും പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും പോഷകാഹാരം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. അസ്ഥികളുടെ ശക്തിയും ചടുലതയും നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുവാണ് കാല്‍സ്യം. തലാസീമിയ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളാണ് മുത്തുച്ചിപ്പികള്‍, പന്നിയിറച്ചി, പയര്‍, പീനട്ട് ബട്ടര്‍, ഗോതമ്പ് ക്രീം, തണ്ണിമത്തന്‍, പ്‌ളം, പീസ്, ചീര, ബ്രോക്കോളി, ഉണക്കമുന്തിരി, പച്ച ഇലക്കറികള്‍ എന്നിവ.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

തലാസീമിയ ബാധിച്ച രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ ഏറ്റവും നല്ല ഭക്ഷണങ്ങളാണ് സോയ പാല്‍, റെഡ് മീറ്റ്, മത്സ്യം തുടങ്ങിയവ.

Most read:ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെMost read:ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെ

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക

വളരെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക എന്നതാണ് തലാസീമിയ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്ന്. ശരീരത്തിലെ പോഷകങ്ങളുടെ ബാലന്‍സ് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തലാസീമിയയുടെ പ്രാഥമിക ലക്ഷണങ്ങളായ ബലഹീനതയും ക്ഷീണവും തടയാനും ഇത് സഹായിക്കും.

ഫോളിക് ആസിഡ് ശ്രദ്ധിക്കണം

ഫോളിക് ആസിഡ് ശ്രദ്ധിക്കണം

ഫോളിക് ആസിഡിനെക്കുറിച്ചും ഇതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും നിങ്ങള്‍ ശ്രദ്ധിക്കണം. സങ്കീര്‍ണതകള്‍ക്കും തീവ്രതയ്ക്കും കാരണമാകുന്ന തലാസീമിയയുടെ ലക്ഷണങ്ങള്‍ ഉയര്‍ത്താന്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കാരണമാകുന്നു. പയറ്, മുട്ടയുടെ മഞ്ഞക്കരു, ബീന്‍സ്, മധുരക്കിഴങ്ങ്, തവിടുള്ള ബ്രെഡ്, സോയ ഉല്‍പന്നങ്ങള്‍, നട്‌സ്, വാഴപ്പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെMost read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

പാല് കുടിക്കുക

പാല് കുടിക്കുക

തലാസീമിയ രോഗികള്‍ക്ക് കാല്‍സ്യം വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാല്‍ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നതിന് നിങ്ങള്‍ ദിവസവും കുറഞ്ഞത് രണ്ട് ഗ്ലാസ് പാലെങ്കിലും കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ ചീസ്, തൈര്, വെണ്ണ തുടങ്ങിയ മറ്റ് പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ജങ്ക് ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് ഒഴിവാക്കുക

തലാസീമിയ രോഗികള്‍ ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഭക്ഷണക്രമം പിന്തുടരുന്ന രോഗികള്‍ ജങ്ക് ഫുഡ് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും എല്ലുകളെ കൂടുതല്‍ പൊട്ടുന്നതും ദുര്‍ബലമാക്കുകയും ചെയ്യും. കാര്‍ബണേറ്റഡ്, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവ ശരീരത്തിന് വളരെ ദോഷകരമാണ്, പ്രത്യേകിച്ച് തലാസീമിയ രോഗികളുടെ കാര്യത്തില്‍. പ്രിസര്‍വേറ്റീവുകള്‍ കൂടുതലുള്ള എല്ലാ ഭക്ഷണവും നിങ്ങള്‍ ഒഴിവാക്കണം.

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

തേന്‍ കഴിക്കുക

തേന്‍ കഴിക്കുക

തലാസീമിയ രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ തേന്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. തേന്‍ വളരെ ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ്. ഇത് തലാസീമിയ രോഗികള്‍ക്ക് വളരെ ഗുണം ചെയ്യും. ദിവസത്തില്‍ രണ്ടുതവണ ഒരു ടീസ്പൂണ്‍ തേന്‍ വീതം കഴിക്കുന്നത് തലസീമിയയുടെ ലക്ഷണങ്ങളെ ചെറുക്കുകയും രക്തത്തിലെ തകരാറുകള്‍ കൂടുതല്‍ വഷളാക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും. നിങ്ങള്‍ പാലില്‍ തേന്‍ കലര്‍ത്തി പതിവായി കഴിക്കുന്നതും നല്ലതാണ്.

ഇഞ്ചി കഴിക്കുക

ഇഞ്ചി കഴിക്കുക

തലാസീമിയയുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കുന്ന ധാരാളം ആന്റി-ഇന്‍ഫ്‌ലമേറ്ററി ഉല്‍പ്പന്നങ്ങള്‍ ഇഞ്ചിയിലുണ്ട്. കാലങ്ങളായി തലാസീമിയ രോഗികള്‍ക്ക് നല്‍കുന്ന ഫലപ്രദമായ പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ആയുര്‍വേദത്തില്‍ രക്ത സംബന്ധമായ അസുഖങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഇഞ്ചി ഫലപ്രദമാണ്. ഇഞ്ചി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രോഗത്തില്‍ നിന്ന് മുക്തി നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം

തലാസീമിയ രോഗികള്‍ക്ക് സിങ്ക് സപ്ലിമെന്റ് കഴിക്കുന്നതും പരിഗണിക്കാം. രക്തത്തിലെ അസ്വസ്ഥതയില്‍ നിന്ന് കരകയറുന്നതിനുള്ള സഹായ ഘടകമായി സിങ്കിനെ കണക്കാക്കുന്നു. ഓയ്‌സ്റ്റര്‍, ചിക്കന്‍, മത്തങ്ങവിത്ത്, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവ സിങ്ക് നല്ലവിധം അടങ്ങിയ ഭക്ഷണങ്ങളാണ്.

English summary

Important Dietary Tips for Thalassemia Patients in Malayalam

Thalassemia is an inherited blood disorder that could get into severe stage if not taken care of. Here are some dietary tips for thalassemia patients.
Story first published: Friday, July 29, 2022, 10:44 [IST]
X
Desktop Bottom Promotion