For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്

|

കോവിഡ് മഹാമാരി നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വ്യത്യസ്ത രീതികളില്‍ ബാധിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കോവിഡ് വൈറസ് ശരീരത്തില്‍ ദീര്‍ഘകാല സങ്കീര്‍ണതകളായ ശ്വാസകോശ തകരാറുകള്‍, ഹൃദയ തകരാറുകള്‍, ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനുപുറമെ, കേള്‍വി നഷ്ടം പോലുള്ള നിരവധി പുതിയ വൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read: കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്Most read: കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓഡിയോളജി അനുസരിച്ച്, കോവിഡ് 19 ബാധിച്ച മുതിര്‍ന്നവരില്‍ 7 മുതല്‍ 15 ശതമാനം വരെ ഓഡിയോ-വെസ്റ്റിബുലാര്‍ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിനിറ്റസ് അല്ലെങ്കില്‍ ചെവിയില്‍ മുഴക്കം, കേള്‍വി നഷ്ടം, തലകറക്കം എന്നിവയാണ് കോവിഡ് കാരണമായുണ്ടാകുന്ന ഏറ്റവും സാധാരണമായ കേള്‍വി പ്രശ്‌നങ്ങള്‍.

പഠനങ്ങള്‍ പറയുന്നത്

പഠനങ്ങള്‍ പറയുന്നത്

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെയും എന്‍.ഐ.എച്ച്.ആര്‍ മാഞ്ചസ്റ്റര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെയും (ബിആര്‍സി) ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത് കോവിഡ് വൈറസ് മനുഷ്യരില്‍ കേള്‍വി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. മറ്റൊരു ഗവേഷണത്തില്‍, മാഞ്ചസ്റ്റര്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് ഡെഫ്‌നസ് (ManCAD) ശാസ്ത്രജ്ഞര്‍ 7 പഠനങ്ങള്‍ അവലോകനം ചെയ്തു. അതില്‍ കോവിഡ് അണുബാധയും കേള്‍വിയും സന്തുലിതാവസ്ഥയും അല്ലെങ്കില്‍ ഓഡിയോവെസ്റ്റിബുലാര്‍ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് കേള്‍വിശക്തിയെ ബാധിക്കുന്നു

കോവിഡ് കേള്‍വിശക്തിയെ ബാധിക്കുന്നു

കൂടാതെ, യു.കെയിലെ റോയല്‍ നാഷണല്‍ ഇ.എന്‍.ടി ആശുപത്രി, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ സമീപകാല പഠനത്തില്‍, ചില രോഗികളുടെ കേള്‍വിശക്തിയെ കോവിഡ് 19 ബാധിച്ചേക്കാമെന്ന് വ്യക്തമായിരുന്നു.

Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍Most read:കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

ടിനിറ്റസ്

ടിനിറ്റസ്

പ്രായപൂര്‍ത്തിയായവരില്‍ ഏതാണ്ട് പതിനേഴ് ശതമാനത്തോളം പേരിലും വന്നേക്കാവുന്ന ഒരു അവസ്ഥയാണ് ടിനിറ്റസ്. ടിനിറ്റസ് ബാധിച്ച മിക്ക ആളുകളും കേള്‍വി നഷ്ടം അനുഭവിക്കുന്നു. കോവിഡും ടിനിറ്റസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് അണുബാധയ്ക്ക് ശേഷം മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ടിനിറ്റസ് എന്ന് ഗവേഷണങ്ങള്‍ പറയുന്നു. മനശാസ്ത്രപരമോ വൈകാരികമോ ആയ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് മോശം ഉറക്കം, ഏകാന്തത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ഘടകങ്ങള്‍ കോവിഡ് കാലത്ത് ആളുകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ടിനിറ്റസ് വഷളാക്കുന്നതില്‍ ഈ ഘടകങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചേക്കാം. മുന്‍കാല ടിനിറ്റസ് രോഗികളുടെ ലക്ഷണങ്ങള്‍ കോവിഡ് മഹാമാരി സമയത്ത് കൂടുതല്‍ വഷളായതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശ്രവണ നഷ്ടവും തലകറക്കവും

ശ്രവണ നഷ്ടവും തലകറക്കവും

കോവിഡ് 19 ന്റെ ഫലമായി നിരവധിപേരില്‍ കേള്‍വി നഷ്ടമോ കേള്‍വി പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ചെവിക്ക് പെട്ടെന്ന് കേള്‍വി നഷ്ടപ്പെടുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഓരോ വര്‍ഷവും ലക്ഷത്തില്‍ 20 പേര്‍ക്ക് അപ്രതീക്ഷിതമായ കേള്‍വി നഷ്ടം സംഭവിക്കുന്നു. ആന്തരിക ചെവിയിലെ വീക്കം കുറയ്ക്കുന്നതിന് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താം. പക്ഷേ, കേള്‍വിശക്തി നഷ്ടപ്പെട്ടെന്നുതോന്നിയ ഉടന്‍ ചികിത്സ ആരംഭിച്ചാല്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ.

Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്Most read:ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

ഞരമ്പുകളും ടിഷ്യൂകളും തകരാറിലാകുന്നു

ഞരമ്പുകളും ടിഷ്യൂകളും തകരാറിലാകുന്നു

കോവിഡ് വൈറസ് പ്രധാനമായും ഇ.എന്‍.ടി പ്രദേശത്താണ് നിലകൊള്ളാറ്. ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്കും കേള്‍വിശക്തിക്കും സഹായിക്കുന്നത് ആന്തരിക ചെവിയാണ്. ചെവിയുടെ ഈ ഭാഗത്തെ ഞരമ്പുകളും ടിഷ്യുകളും തകരാറിലായാല്‍ അത് തലകറക്കത്തിനും കേള്‍വി പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടാതെ, ശരീരം ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ആന്റിജനെ ആക്രമിക്കുകയും ഇത് കോക്ലിയര്‍ നാഡിക്ക് കേടുവരുത്തുകയും ചെയ്യുന്നു.

ബാലന്‍സ് നഷ്ടപ്പെടുന്നു

ബാലന്‍സ് നഷ്ടപ്പെടുന്നു

കോവിഡ് -19 ന്റെ മറ്റൊരു സാധാരണയായി ലക്ഷണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തലകറക്കമാണ്. ആന്തരിക ചെവിയിലെ ബാലന്‍സ് സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിക്കുന്ന തരത്തില്‍ സംഭവിക്കുന്ന ഇത്തരം തലകറക്കം തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, കണക്കുകള്‍ പ്രകാരം ഏകദേശം 11% കോവിഡ് കേസുകളിലും തലകറക്കം സംഭവിക്കുന്നു എന്നതാണ്. ഒരു വ്യക്തിക്ക് സന്തുലിതാവസ്ഥ നഷ്ടപ്പെടാനും, തല കറങ്ങാനും ഛര്‍ദ്ദിക്കുവാനും കടുത്ത ഓക്കാനവും തോന്നിയേക്കാം. തലച്ചോറിലേക്ക് ഏകോപനവും സന്തുലിതാവസ്ഥയും സംബന്ധിച്ച വിവരങ്ങള്‍ അയക്കുന്ന വെസ്റ്റിബുലാര്‍ ഞരമ്പിന്റെ വീക്കം ഉണ്ടെങ്കിലും തലകറക്കം സംഭവിക്കാം.

Most read:പല്ല് പുളിപ്പ് പ്രശ്‌നമാകുന്നോ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്Most read:പല്ല് പുളിപ്പ് പ്രശ്‌നമാകുന്നോ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

കോവിഡിനെക്കുറിച്ച് കൂടുതലായി അറിയുകയും ഓഡിയോ-വെസ്റ്റിബുലാര്‍ സിസ്റ്റത്തെക്കുറിച്ചുള്ള അറിവ് വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ ഈ ലക്ഷണങ്ങളെ ചികിത്സിക്കാനുള്ള കഴിവ് വരും വര്‍ഷങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം നേടും. വൈറസിനൊപ്പം ജീവിക്കേണ്ടി വരുമ്പോള്‍, കാലക്രമേണ കേള്‍വി നഷ്ടം പോലുള്ള കോവിഡ് പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിയും. കേള്‍വിശക്തിയില്‍ പെട്ടെന്നുള്ള മാറ്റമുണ്ടെങ്കില്‍, ഓരോരുത്തരും അത് ശരിയായി വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്നുതന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.

English summary

Impact of Covid 19 on Hearing And Deafness in Malayalam

The last week of September is observed as the International Week of the Deaf. Read on to know about COVID induced deafness.
X