For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പിടിച്ചോ? രോഗമുക്തിക്ക് ഈ ജ്യൂസുകള്‍ സഹായിക്കും

|

പഴങ്ങളുടെയും പച്ചക്കറികളുടെയും ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. കാരണം അത്രകണ്ട് പോഷകങ്ങള്‍ ഇവയില്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്‍ത്തുന്നതിന് ഓരോരുത്തരും ഇതെല്ലാം അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകണം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ഒട്ടുമിക്ക വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാതുക്കളും നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നു.

Most read: ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌Most read: ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

ഈ കോവിഡ് കാലത്ത് നിങ്ങളുടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഒരു ഭക്ഷണക്രമം പിന്തുടരുക. ഒപ്പം ചില ജ്യൂസുകളും നിങ്ങളെ സഹായിക്കും. ഈ ജ്യൂസുകളുടെ കൂട്ടുകള്‍ നിങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും രോഗാണുക്കള്‍ക്കെതിരേ പോരാടുകയും ചെയ്യും. കോവിഡ് 19 വൈറസ് ദഹനവ്യവസ്ഥയെ ബാധിക്കുകയും കോശങ്ങളെ തകരാറിലാക്കുകയും ആമാശയത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറിയും പഴങ്ങളും നിങ്ങളുടെ ദഹനവ്യവസ്ഥയിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും രോഗശാന്തി നല്‍കുകയും ചെയ്യുന്നു. ജ്യൂസുകള്‍ രക്തത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജസ്വലത കൈവരിക്കാനാകുന്നു. അതിനാല്‍ കോവിഡ് ബാധിച്ചവര്‍ക്ക് ജ്യൂസുകള്‍ കഴിക്കുന്നത് അവരെ വേഗത്തില്‍ കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നു. പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ ജ്യൂസുകള്‍ ദിവസത്തില്‍ രണ്ട്-മൂന്ന് തവണ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും. കോവിഡില്‍ നിന്ന് കരകയറുന്ന രോഗികള്‍ക്ക് ഉത്തമമായ ചില മികച്ച ജ്യൂസുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തക്കാളി, പുതിന ജ്യൂസ്

തക്കാളി, പുതിന ജ്യൂസ്

തക്കാളി പുതിന ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വീട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തക്കാളി ജ്യൂസ് ഉണ്ടാക്കാന്‍ 4 തക്കാളി 8-10 പുതിനയില എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. കുറച്ച് ഉപ്പ്, നാരങ്ങ, കുരുമുളക് എന്നിവ ചേര്‍ക്കുന്നത് ഈ ജ്യൂസിന്റെ രുചിയും പോഷണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് തയാറാക്കിയ ശേഷം നിങ്ങള്‍ക്ക് ഈ ജ്യൂസ് കുടിക്കാവുന്നതാണ്.

കാരറ്റ്, ബീറ്റ്‌റൂട്ട്, നെല്ലിക്ക, ഇഞ്ചി ജ്യൂസ്

കാരറ്റ്, ബീറ്റ്‌റൂട്ട്, നെല്ലിക്ക, ഇഞ്ചി ജ്യൂസ്

കാരറ്റും ബീറ്റ്‌റൂട്ടും നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരള്‍ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ജ്യൂസ് ഉണ്ടാക്കാന്‍, 2 അരിഞ്ഞ കാരറ്റ്, 1 ബീറ്റ്‌റൂട്ട്, 2 നെല്ലിക്ക, 1 ഇഞ്ചി കഷ്ണം എന്നിവ വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കുറച്ച് നാരങ്ങ നീര് കൂടി ഇതിലേക്ക് ചേര്‍ത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

Most read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാംMost read:ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

മധുരനാരങ്ങ, പൈനാപ്പിള്‍, പച്ച ആപ്പിള്‍

മധുരനാരങ്ങ, പൈനാപ്പിള്‍, പച്ച ആപ്പിള്‍

വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ പവര്‍ഹൗസാണ് ഈ ജ്യൂസ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ജ്യൂസ് തയാറാക്കാന്‍ 2 മധുരനാരങ്ങ, 250 ഗ്രാം പൈനാപ്പിള്‍, അരിഞ്ഞെടുത്ത പച്ച ആപ്പിള്‍ എന്നിവ വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്ക് നിങ്ങള്‍ക്ക് ഉപ്പും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

കിവി, സ്‌ട്രോബെറി, ഓറഞ്ച്

കിവി, സ്‌ട്രോബെറി, ഓറഞ്ച്

ഈ ജ്യൂസ് ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതായതിനാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും കൂടുതല്‍ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ജ്യൂസ് ഉണ്ടാക്കാന്‍ 1 കപ്പ് സ്‌ട്രോബെറി, 2 തൊലികളഞ്ഞ കിവി, 1 ഓറഞ്ച്, അര കപ്പ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?

മഞ്ഞള്‍, ഇഞ്ചി, നാരങ്ങ, ഓറഞ്ച്

മഞ്ഞള്‍, ഇഞ്ചി, നാരങ്ങ, ഓറഞ്ച്

ഇവയിലെ ഘടകങ്ങളെല്ലാം ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് തയാറാക്കാന്‍ മഞ്ഞള്‍, ഇഞ്ചി, നാരങ്ങ, ഓറഞ്ച് തുടങ്ങിയ എല്ലാ ചേരുവകളും ചേര്‍ത്ത് മിശ്രിതമാക്കുക.

കക്കിരി, ചീര, സെലറി, ഇഞ്ചി, നാരങ്ങ

കക്കിരി, ചീര, സെലറി, ഇഞ്ചി, നാരങ്ങ

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ ദൈനംദിന ഭക്ഷണത്തില്‍ പച്ചിലകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ ജ്യൂസ് ഉണ്ടാക്കാന്‍ 2 കക്കിരി, 100 ഗ്രാം ചീര, 4 സെലറി തണ്ടുകള്‍, ഒരു കഷണം ഇഞ്ചി എന്നിവ മിശ്രിതമാക്കുക. ഇതെല്ലാം വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത് നിങ്ങള്‍ക്ക് കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Most read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതംMost read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതം

English summary

Immunity Boosting Juices One Must Have While Recovering From COVID

Here are some immunity boosting juices one must have while recovering from COVID.
Story first published: Wednesday, May 19, 2021, 12:46 [IST]
X
Desktop Bottom Promotion