For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

|

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, പ്രമേഹമില്ലാത്തവര്‍ക്കും ഹൈപ്പോഗ്ലൈസീമിയ അനുഭവപ്പെടാം. അടിയന്തിര ചികിത്സ ആവശ്യമുള്ള ഗുരുതരമായ അവസ്ഥയാണിത്. മോശമായി കൈകാര്യം ചെയ്യുന്ന പ്രമേഹം കൂടാതെ, ചില മരുന്നുകളും ആരോഗ്യസ്ഥിതിയും ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ആളുകള്‍ പൊതുവെ അറിയുന്നില്ല.

Most read: വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read: വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

നിങ്ങള്‍ക്ക് പ്രമേഹം ഇല്ലെങ്കില്‍, ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഗുരുതരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ചില ലക്ഷണങ്ങളുണ്ട്. അത്തരം ചില ലക്ഷണങ്ങളും ഹൈപോഗ്ലൈസീമിയക്കുള്ള ചികിത്സ എന്തെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കൂടുതല്‍ വിശപ്പ്

കൂടുതല്‍ വിശപ്പ്

നിങ്ങള്‍ പൂര്‍ണ്ണമായ ഭക്ഷണം കഴിച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കിലും തൃപ്തി വരാതിരിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഭക്ഷണ ആസക്തി അനുഭവപ്പെടുകയാണെങ്കില്‍, അത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗ്ലൂക്കോസ് ആവശ്യമാണെന്നതിന്റെ സൂചനയാകാം.

ഉത്കണ്ഠ

ഉത്കണ്ഠ

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍, നിങ്ങളുടെ അഡ്രീനല്‍ ഗ്രന്ഥികള്‍ എപിനെഫ്രിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു, ഇത് കൂടുതല്‍ ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ കരളിനെ സൂചിപ്പിക്കുന്നു. ഇത് പെട്ടെന്നുള്ള അഡ്രിനാലിന്‍ വര്‍ധനവിന് കാരണമാകും. അതുകാരണം നിങ്ങളുടെ ഉത്കണ്ഠയും വര്‍ദ്ധിക്കും.

Most read:പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍Most read:പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍

ശ്രദ്ധക്കുറവ്

ശ്രദ്ധക്കുറവ്

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ആശയക്കുഴപ്പം, പ്രകോപനം എന്നിവയും ചില ഹൈപോഗ്ലൈസീമിയയുടെ സാധാരണ ലക്ഷണങ്ങളാണ്.

അവ്യക്തമായ സംസാരം

അവ്യക്തമായ സംസാരം

നില്‍ക്കുമ്പോഴോ നടക്കുമ്പോഴോ ഉള്ള അസ്ഥിരത, അവ്യക്തമായ സംസാരം പോലുള്ള ലക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ കുറവ് കാരണമായിരിക്കാം. നിങ്ങളുടെ മോട്ടോര്‍ പ്രവര്‍ത്തനങ്ങളെയും ഹൈപോഗ്ലൈസീമിയ ബാധിച്ചേക്കാം. ചില സന്ദര്‍ഭങ്ങളില്‍, നിങ്ങളുടെ കാഴ്ച പെട്ടെന്ന് മങ്ങിയേക്കാം.

Most read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ഉറക്ക പ്രശ്‌നങ്ങള്‍

ഉറക്ക പ്രശ്‌നങ്ങള്‍

നോക്ടേണല്‍ ഹൈപ്പോഗ്ലൈസീമിയ വളരെ സാധാരണമാണ്. ഉറക്ക അസ്വസ്ഥതകള്‍, രാത്രിയില്‍ വിയര്‍ക്കല്‍, ഉറക്കത്തില്‍ നടത്തം, എഴുന്നേല്‍ക്കുമ്പോള്‍ അസ്വസ്ഥത, ആശയക്കുഴപ്പം എന്നിവ ഇതിന്റെ ലക്ഷണമാണ്. രാത്രിയില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍ നിങ്ങള്‍ക്ക് രാവിലെ തലവേദനയും ഉണ്ടാകാം.

വിറയല്‍

വിറയല്‍

കുറഞ്ഞ രക്തത്തിലെ പഞ്ചസാര നിങ്ങളുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. അത് നിയന്ത്രിക്കാന്‍, അത് കാറ്റെകോളമൈനുകള്‍ പുറത്തുവിടുന്നു. ഈ രാസവസ്തുക്കള്‍ ഗ്ലൂക്കോസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നം വിറയല്‍ ലക്ഷണങ്ങള്‍ക്കും കാരണമായേക്കാം.

Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

തലകറക്കം

തലകറക്കം

ഹൈപോഗ്ലൈസീമിയ ചിലപ്പോള്‍ തലകറക്കത്തിനും കാരണമായേക്കാം. ഈ സാഹചര്യത്തില്‍, സ്വയം അപകടത്തിലാകാതിരിക്കാന്‍ നിങ്ങള്‍ ഉടന്‍ തന്നെ കിടക്കണം. ചില സന്ദര്‍ഭങ്ങളില്‍, ആളുകള്‍ക്ക് ബോധം നഷ്ടപ്പെടുന്നു.

വൈകാരികത

വൈകാരികത

മൂഡ് ചാഞ്ചാട്ടം അല്ലെങ്കില്‍ കരച്ചില്‍ അല്ലെങ്കില്‍ കോപം പോലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ ഇതില്‍ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ കുറവിന്റെ ചില ന്യൂറോളജിക്കല്‍ ലക്ഷണങ്ങളാണിവ.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍പ്പ്

രക്തത്തിലെ പഞ്ചസാര കുറയുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ചര്‍മ്മത്തെ നിയന്ത്രിക്കുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ബാഹ്യ ഊഷ്മാവ് എത്ര ചൂടായാലും തണുപ്പായാലും നിങ്ങള്‍ വിയര്‍ക്കാനിടയുണ്ട്.

Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാവാന്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാവാന്‍

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ഇനിപ്പറയുന്ന നടപടികള്‍ കൈക്കൊള്ളുക:

* പഞ്ചസാര മിഠായികള്‍ അല്ലെങ്കില്‍ ഉണക്കമുന്തിരി അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണത്തിന്റെ രൂപത്തില്‍ പഞ്ചസാര കഴിക്കുക. ശരീരം വേഗത്തില്‍ പഞ്ചസാര ആഗിരണം ചെയ്യുന്നു

* പഞ്ചസാര വെള്ളമോ അല്ലെങ്കില്‍ കുറച്ച് മധുരമുള്ള ജ്യൂസോ കുടിക്കുക.

* കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ലഘുഭക്ഷണം കഴിക്കുക.

* ഉറങ്ങുന്നതിനുമുമ്പ് ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുന്നത് ഉറക്ക അസ്വസ്ഥതകളുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ സമയബന്ധിതമായ മരുന്നുകള്‍ കഴിക്കുന്നതിലും ഭക്ഷണത്തിന്റെ ആവൃത്തിയിലും വളരെ ശ്രദ്ധാലുവായിരിക്കണം.

* ഇന്‍സുലിന്‍ കഴിഞ്ഞ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, അല്ലെങ്കില്‍ മരുന്നുകള്‍ കഴിച്ചതിന് ശേഷം ഭക്ഷണം കഴിക്കാന്‍ ഏറെനേരം കാത്തിരിക്കുക എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നതിന് കാരണമാകും. ഖേദിക്കുന്നതിനേക്കാള്‍ സുരക്ഷിതരായിരിക്കുക. അഭിപ്രായങ്ങള്‍

English summary

Hypoglycemia Symptoms, Causes, Diagnosis, Treatment and Prevention in Malayalam

Hypoglycemia or low blood sugar can show symptoms including excessive hunger, sweating, palpitation, tiredness and dizziness. Read Hypoglycemia Symptoms, Causes, Diagnosis, Treatment and Prevention in Malayalam
Story first published: Monday, November 22, 2021, 10:00 [IST]
X
Desktop Bottom Promotion