For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍

|

കൊവിഡ് മഹാമാരി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് രണ്ട് വര്‍ഷമാവാറായി. ഇപ്പോള്‍ കൊവിഡിനൊപ്പമാണ് നാം ഓരോരുത്തരുടേയും ജീവിതം. കൊവിഡ് വന്ന് മാറിയ വ്യക്തിയാണെങ്കിലും കൊവിഡ് രോഗബാധിതനാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം അഥവാ ബിപി വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഉയര്‍ന്ന ബിപി പലപ്പോഴും കോവിഡിന് ശേഷമുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ലാത്തവര്‍ക്ക് ഗുരുതര അപകടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വാകസിന്‍ എടുത്തിട്ടും കൊവിഡ് വരാന്‍ സാധ്യത ഇങ്ങനെയാണ്വാകസിന്‍ എടുത്തിട്ടും കൊവിഡ് വരാന്‍ സാധ്യത ഇങ്ങനെയാണ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കോവിഡിന് ശേഷമുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഈ അടുത്ത കാലത്ത് നടത്തിയ പഠനം വെളിപ്പെടുത്തി. പഠനമനുസരിച്ച്, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ഹൃദയത്തിന്റെ അനാരോഗ്യം ഉള്‍പ്പെടെ 10 സങ്കീര്‍ണതകളുമായി ഹൈപ്പര്‍ടെന്‍ഷന്‍ ബന്ധപ്പെട്ടിരിക്കുന്നു. കൊവിഡാനന്തരം സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് രോഗതീവ്രതകള്‍ സങ്കീര്‍ണമാക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയരുത്.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് കൊവിഡ് ശേഷം ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമ്പോള്‍ അതിന്റെ ഫലമായി ഹൃദയതാളത്തില്‍ വ്യത്യാസം, വിളര്‍ച്ച, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ കൊവിഡിന് ശേഷവും കൊവിഡ് ബാധിത സമയത്തും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 നിങ്ങളുടെ ഭാരം നിയന്ത്രിക്കുക

നിങ്ങളുടെ ഭാരം നിയന്ത്രിക്കുക

അമിതവണ്ണം കടുത്ത രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അതിലൊന്നായി അമിത രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ശരീരഭാരം കുറയ്ക്കുകയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് പോസ്റ്റ് കൊവിഡ് സമയത്താണെങ്കില്‍ പോലും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

നിങ്ങളുടെ മദ്യപാനം കുറക്കുക

നിങ്ങളുടെ മദ്യപാനം കുറക്കുക

മദ്യപിക്കുന്നത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ശരീരത്തിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് നിങ്ങളെ പല തരത്തില്‍ ബാധിച്ചേക്കാം, നമ്മളോരോരുത്തരേയും ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍. നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ മദ്യം കഴിക്കുന്നത് കുറയ്ക്കണം. അമിതമായി കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് കൊവിഡാനന്തര ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു.

സമ്മര്‍ദ്ദം ഒഴിവാക്കുക; മെഡിറ്റേഷന്‍ ചെയ്യുക

സമ്മര്‍ദ്ദം ഒഴിവാക്കുക; മെഡിറ്റേഷന്‍ ചെയ്യുക

സമ്മര്‍ദ്ദം പല സങ്കീര്‍ണതകളിലേക്കും നിങ്ങളെ നയിച്ചേക്കാം. സ്‌ട്രെസ് ഹോര്‍മോണുകള്‍ നിങ്ങളുടെ രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മര്‍ദ്ദത്തില്‍ താല്‍ക്കാലിക വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും. മദ്യപാനം, പുകവലി മുതലായവ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും അതുവഴി നിങ്ങളുടെ സമ്മര്‍ദ്ദ നില നിയന്ത്രണത്തിലാക്കാനും സഹായിക്കുന്ന ശ്രദ്ധയോടെയുള്ള യോഗ, ധ്യാനം എന്നിവ പരിശീലിക്കുക. ഇത് ആരോഗ്യത്തിന് മികച്ചതാണ്.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് നിരവധി സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സ്ഥിരമായ വ്യായാമം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ആരോഗ്യം സന്തോഷത്തോടെയും പുഞ്ചിരിയോടെയും നിലനിര്‍ത്താന്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും അര മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

നല്ല ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക

നല്ല ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക

നിങ്ങള്‍ കഴിക്കുന്നതാണ് നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് തിരികെ നല്‍കുന്നത്. നല്ല ഭക്ഷണശീലങ്ങളില്‍ പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും മികച്ചതാണ്. ദിവസവും 5 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുത്. ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും ഈ രീതിയില്‍ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഇത് കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ട്.

 നല്ല ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക

നല്ല ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക

ഇത് കൂടാതെ നിങ്ങളുടെ ഭക്ഷണത്തില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതോടൊപ്പം കൂടുതല്‍ പച്ച ഇലക്കറികള്‍ ചേര്‍ക്കുക. തണ്ണിമത്തന്‍, വാഴപ്പഴം, അവോക്കാഡോസ്, ഓറഞ്ച്, ആപ്രിക്കോട്ട് മുതലായവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും പ്രോബയോട്ടിക്‌സ് കഴിക്കുക, പ്രകൃതിദത്ത പ്രോബയോട്ടിക്‌സിന്റെ ഏറ്റവും നല്ല ഉറവിടങ്ങളില്‍ ഒന്നാണ് തൈര്. ഇതെല്ലാം രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Hypertension Can Increase Your Chances Of Developing Post-Covid Complications

Here in this article we are discussing about hypertension can increase your chances of developing post covid complications. Take a look.
Story first published: Wednesday, August 4, 2021, 18:57 [IST]
X
Desktop Bottom Promotion