For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോളിന് പുറകിലെ കൂന് ശ്രദ്ധിക്കണം: ഇത് സാധാരണമല്ല

|

പലരുടേയും തോളിന് പുറകില്‍ കൂന് പോലെ പലപ്പോഴും നാം കാണാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് പലരേയും ആശങ്കപ്പെടുത്തുന്നതാണ്. നിങ്ങള്‍ കഴുത്ത് പലപ്പോഴും മുന്നിലേക്ക് നീട്ടി ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലൊന്നാണ് പുറത്ത് കാണപ്പെടുന്ന കൂന്. നട്ടെല്ല് മുന്നോട്ട് വളയുന്നതിന്റെ ഫലമായാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

പ്രധാനമായും തോളിന് മുകളിലായാണ് ഇത് കാണപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്, എന്താണ് കാരണങ്ങള്‍ എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരത്തില്‍ നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കണം. എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

കുഷിംഗ് സിന്‍ഡ്രോം

കുഷിംഗ് സിന്‍ഡ്രോം

എന്താണ് കുഷിംഗ് സിന്‍ഡ്രോം എന്ന് നിങ്ങള്‍ക്കറിയാമോ? പലരും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല, എന്നാല്‍ ഇത്തരം അവസ്ഥകള്‍ പലരും അനുഭവിച്ചിട്ടുണ്ടാവും. നിങ്ങളുടെ ശരീരം കൂടുതല്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍ ആണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇവരില്‍ പലപ്പോഴും തോളിന് പുറകിലായി കൂന് പോലെ കാണപ്പെടാം.

അമിതവണ്ണം

അമിതവണ്ണം

നിങ്ങള്‍ അമിതവണ്ണമുള്ള വ്യക്തിയാണോ, എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അമിതവണ്ണമുള്ളവരെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും നിങ്ങളില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അമിതവണ്ണമുള്ളവരില്‍ പലപ്പോഴും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. ഇവരില്‍ കൊഴുപ്പ് കൂടുതലാവുമ്പോള്‍ പലപ്പോഴും അത് തോളിന് മുകളില്‍ കൂന് പോലെ കാണപ്പെടുന്നതിന് കാരണമാകുന്നു.

സ്റ്റിറോയിഡ് ഉപയോഗം

സ്റ്റിറോയിഡ് ഉപയോഗം

സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ പലരും അതിനെ നിസ്സാരമായാണ് കണക്കാക്കുന്നത്. ദീര്‍ഘനേരം സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് ആളുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന തോളിനു പിന്നില്‍ കൂന് ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ് എന്നത് അസ്ഥികളുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയാണ്. ഇത് പ്രധാനമായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും തോളിന് മുകളില്‍ ഉണ്ടാവുന്ന കൂനുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇവരില്‍ പലപ്പോഴും കാണപ്പെടുന്ന ദുര്‍ബലമായ കശേരുക്കള്‍ കാരണം മുകള്‍ഭാഗം വൃത്താകൃതിയിലായി മാറുന്നു. ഇതാണ് കൂന് പോലെ കാണപ്പെടുന്നത്. എന്നാല്‍ ഇതിന് എങ്ങനെയെല്ലാം പരിഹാരം കാണണം എന്ന് നോക്കാം

പോസ്റ്റര്‍ കൃത്യമാക്കുക

പോസ്റ്റര്‍ കൃത്യമാക്കുക

നിങ്ങള്‍ ഇരിക്കുന്നതും നില്‍ക്കുന്നതുമായ പോസ്റ്ററുകള്‍ കൃത്യമാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൃത്യമല്ലെങ്കില്‍ പലപ്പോഴും തോളിന് മുകൡലെ കൂന് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നട്ടെല്ല് നേരെയാക്കാന്‍ ശ്രമിക്കുക. നില്‍ക്കുമ്പോള്‍ നിങ്ങളുടെ തല ഉയരത്തിലായിരിക്കണം, തോളുകള്‍ പിന്നിലേക്ക് പോവുന്ന തരത്തില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഇരിക്കുമ്പോള്‍ നിങ്ങളുടെ പുറം ഭാഗവും അല്‍പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം ഒരു പരിധി വരെ നിങ്ങളുടെ കൂനിനെ പ്രതിരോധിക്കുന്നു.

സമീകൃതാഹാരം കഴിക്കുക

സമീകൃതാഹാരം കഴിക്കുക

ഭക്ഷണകാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം പൊണ്ണത്തടി എന്നത് പ്രശ്‌നമുണ്ടാക്കുന്നു എന്ന് നാം വായിച്ചു. അതുപോലെ തന്നെയാണ് അമിതവണ്ണം കുറക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണം. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നതാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ജങ്ക്, എണ്ണമയമുള്ള, അല്ലെങ്കില്‍ ടിന്നിലടച്ച ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഇതോടൊപ്പം പായസം, കോളകള്‍, ഡെസേര്‍ട്ടുകള്‍, മധുരപലഹാരങ്ങള്‍, ബേക്കറി ഇനങ്ങള്‍, പഴച്ചാറുകള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതാണ്.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

ശരീര ഭാരം കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും കൂനിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. ദിവസവും അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുക. കൂടാതെ ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഉള്ള വ്യായാമവും ചെയ്യുന്നതിന് ശ്രദ്ധിക്കുക.

 യോഗ ചെയ്യുക

യോഗ ചെയ്യുക

ഷോള്‍ഡറിന് മുകളില്‍ രൂപപ്പെടുന്ന ഇത്തരത്തിലുള്ള കൂനിനെ ഇല്ലാതാക്കുന്നതിന് വേണ്ടി യോഗ സഹായിക്കുന്നുണ്ട്. കാറ്റ് -കൗ പോസുകള്‍ ഈ പ്രശ്‌നത്തെ പ്രതിനിധീകരിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ കഴുത്ത് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക, ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമേ ഇത് ചെയ്യാവു എന്നതാണ് സത്യം. ഇനി ഡോക്ടറുടെ നിര്‍ദ്ദേശിച്ച പ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ.

യോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമംയോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമം

എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍

English summary

Hump Behind the Shoulders: Causes And Remedies In Malayalam

Here in this article we are sharing the causes and remedies of hump behind the shoulder in malayalam. Take a look.
X
Desktop Bottom Promotion